ബിഗ് ബോസ് കാണാത്ത അശിക അശോകന്‍ ബിഗ് ബോസിലേക്കോ...? താരത്തിന്റെ പ്രതികരണം കേട്ടോ
സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് അശിക അശോകന്റെ വീഡിയോകളും ഫോട്ടോകളും വൈറലാകുന്നത്. സിനിമയിലും സജീവമാകാന്‍ ഒരുങ്ങുകയാണ് അശിക അശോകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. എന്നാല്‍ ഇതില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനോടകം നിരവധി പേരെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ പ്രോമോയും പുറത്ത് വിട്ടിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 5 മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സാധ്യതയുള്ള മത്സരാര്‍ത്ഥികളില്‍ ഏറ്റവും മുന്‍നിരയിലുള്ള ആള്‍ അശിക അശോകനാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലും നടിയുമായ അശിക അശോകനെ അറിയാത്തവര്‍ വിരളമായിരിക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകുമോ
ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന പരിപാടിയിലും ഇപ്പോള്‍ അശിക അശോകന്‍ ഭാഗമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് അശിക അശോകന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സാര്‍ക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അശിക അശോകന്റെ പ്രതികരണം. ബിഗ് ബോസില്‍ പങ്കെടുക്കാനൊന്നും താനില്ല എന്നാണ് അശിക അശോകന്‍ പറയുന്നത്.

ബിഗ് ബോസ് കാണാറില്ല
നിലവില്‍ അത്തരത്തില്‍ ഉള്ള പദ്ധതികളൊന്നും തനിക്കില്ല എന്നാണ് അശിക അശോകന്‍ പറയുന്നത്. ബിഗ് ബോസ് കാണാത്ത ആളാണ് താന്‍ എന്നും അശിക അശോകന്‍ കൂട്ടിച്ചേര്‍ത്തു. അശിക അശോകന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ബിഗ് ബോസിലേക്ക് വരാന്‍ പദ്ധതിയില്ല. ഡാന്‍സിംഗ് സ്റ്റാര്‍സിന്റെ ഓഡിഷനും ഇന്റര്‍വ്യൂവും ഒക്കെ ഉണ്ടായിരുന്നു. അപ്പോള്‍ നമ്മള്‍ ഏഷ്യാനെറ്റിന്റെ ഹെഡ് സാറൊക്കെ സംസാരിച്ചപ്പോള്‍ ബിഗ് ബോസില്‍ ട്രൈ ചെയ്യുന്നോ എന്ന് ചോദിച്ചിരുന്നു.

ചിന്തിച്ചിട്ട് പോലുമില്ല
അപ്പോള്‍ ഇല്ല, ബിഗ് ബോസിലേക്ക് ട്രൈ ചെയ്യുന്നില്ല എന്നാണ് താന്‍ പറഞ്ഞത് എന്ന് അശിക അശോകന്‍ പറയുന്നു. ബിഗ് ബോസിലേക്ക് ഒരു പ്ലാനുമില്ല. ഞാന്‍ ബിഗ് ബോസ് കാണാറെ ഇല്ല. കണ്ടിട്ടില്ല. അങ്ങനെ ഒരു ടെലിവിഷന്‍ കാണുന്നതിന് ഗ്യാപ് കിട്ടാറില്ല. പിന്നെ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല എന്നാണ് അശിക അശോകന്‍ പറയുന്നത്.

വളര്‍ച്ച അതിവേഗം
നിലവില്‍ അഭിനയവും മോഡലിംഗും ആണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും അശിക അശോകന്‍ കൂട്ടിച്ചേര്‍ത്തു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അശിക അശോകന്‍ താരമായി ഉയര്‍ന്നത്. ഇതിനോടകം ഷോര്‍ട്ട് ഫിലിമുകളിലും തമിഴ് സിനിമയിലും അശിക അശോകന്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications