• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പെൺമക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു', കൃഷ്ണകുമാറിനെ ശരിക്കും മനസ്സിലായിട്ടില്ലെന്ന്

തിരുവനന്തപുരം: സിനിമ- സീരിയല്‍ താരമായ കൃഷ്ണകുമാര്‍ ഇത്തവണ തിരുവനന്തപുരം സെന്‍ട്രലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. അടുത്തിടെ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. അതിന് മുമ്പ് തന്നെ ബിജെപി സ്‌നേഹത്തിന്റെ പേരില്‍ വിവാദങ്ങളും തുടങ്ങിയിരുന്നു.

'മീമൊക്കെ നല്ലതാണ്, പക്ഷേ, ഒരൽപം മര്യാദയാവാം'; ബീഫ് ട്രോളുകൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

ബോംബ് വിടാതെ പിണറായി; ചെന്നിത്തലയ്ക്ക് പരിഹാസം... ഇതാണോ ആ ബോംബുകളില്‍ ഒന്ന്? ചീറ്റിപ്പോകും

സിനിമ താരമായ അഹാന, കൃഷ്ണകുമാറിന്റെ മകളാണ്. അഹാനയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളും കൃഷ്ണകുമാറിന്റെ രാഷ്ട്രീയവും എല്ലാം പലപ്പോഴായി പല വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റുമായിട്ടാണ് കൃഷ്ണകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ പെണ്‍മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു എന്നാണ് പരാതി.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

സന്തുഷ്ട കുടുംബം

സന്തുഷ്ട കുടുംബം

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു.

പെൺമക്കളെ വ്യക്തിപരമായി ഉപദ്രവിക്കാൻ ശ്രമം

പെൺമക്കളെ വ്യക്തിപരമായി ഉപദ്രവിക്കാൻ ശ്രമം

ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

വേദനിക്കുന്ന അച്ഛൻ

വേദനിക്കുന്ന അച്ഛൻ

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ.

കൃഷ്ണകുമാറിനെ മനസ്സിലായിട്ടില്ല...

കൃഷ്ണകുമാറിനെ മനസ്സിലായിട്ടില്ല...

എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.- ഇങ്ങനെയാണ് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആരോപണ വിവാദം

ആരോപണ വിവാദം

ഇതിനിടെ, തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ മകൾ അഹാനയ്ക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടു എന്ന് കൃഷ്ണകുമാർ ആരോപണം ഉന്നയിച്ചു. ഇത് വലിയ വിവാദത്തിനാണ് വഴിവച്ചത്. ഒടുവിൽ മകൾ അഹാന തന്നെ അച്ഛൻ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരികയും ചെയ്തു.

ബീഫ് വിവാദവും

ബീഫ് വിവാദവും

താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ കയറ്റാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു എന്നാണ് വാർത്ത. അഹാന ഇൻസ്റ്റാഗ്രാമിൽ ബീഫ് വിഭവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതതിന്റെ സ്ക്രീൻഷോട്ടുകൾ പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിന് മുന്പ് സുരേഷ് ഗോപിയും ബീഫിനെ കുറിച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. എന്നാൽ സുരേഷ് ഗോപി ബീഫ് കഴിക്കുമായിരുന്നു എന്ന രീതിയിൽ ചില വിവരങ്ങൾ പിന്നീട് പുറത്ത് വരികയും ചെയ്തിരുന്നു.

അഹാനയുടെ വിശദീകരണം

അഹാനയുടെ വിശദീകരണം

ബീഫ് വിവാദത്തിൽ ഒടുവിൽ അഹാന തന്നെ രംഗത്ത് വന്നു. ബീഫ് വീട്ടിൽ കയറ്റില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞിട്ടില്ല എന്നായിരുന്നു അഹാനയുടെ വിശദീകരണം. പന്നിയിറച്ചി ഒഴികെ ബാക്കിയെല്ലാം കഴിക്കാറുണ്ട് എന്ന് കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം അഹാന പുറത്ത് വിട്ടിരുന്നു.

അച്ഛനും മകളും

അച്ഛനും മകളും

അച്ഛനും താനും രണ്ട് സ്വതന്ത്ര വ്യക്തികളാണെന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരുന്നു. രണ്ട് പേർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവകാശമുണ്ട്. എന്നാൽ താൻ എന്തെങ്കിലും പറഞ്ഞാൽ അത് കുടുംബത്തിന്റെ അഭിപ്രായമായും അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അത് തന്റെ അഭിപ്രായമായും ആണ് ആളുകൾ കാണുന്നത് എന്ന പരാതിയും അഹാന ഉന്നയിച്ചിരുന്നു.

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam
  ഡോ.ടി എം തോമസ് ഐസക്
  Know all about
  ഡോ.ടി എം തോമസ് ഐസക്

  English summary
  BJP candidate Krishna Kumar's Facebook post says, his four daughters are independent individuals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X