നെയ്മറിന്റെ കീറിയ ട്രൗസറും കെ സുരേന്ദ്രന്റെ കീറിയ ഷർട്ടും! തറ അഭിനയവും പറ്റിപ്പും... ബിജെപി നേതാവിന്റെ ട്രോൾ
കേരളത്തിലെ ബിജെപിയില്‍ വിഭാഗീയത ഇല്ലെന്ന് പറഞ്ഞാല്‍ ആരും ചിരിക്കുമെന്ന് ഉറപ്പാണ്. ആ വിഭാഗീയത ഇപ്പോള്‍ അതിന്റെ പരകോടിയില്‍ എത്തി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും പാര്‍ട്ടിയെ കുഴല്‍പണ വിവാദത്തില്‍ പ്രതിരോധത്തിലാക്കിയിട്ടും കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷപദവി ഒഴിയാത്തതിലുള്ള കടുത്ത അസംതൃപ്തി എതിര്വിഭാഗത്തിനുണ്ട്.
അതിനിടയിലായിരുന്നു കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ തോല്‍വിയും നെയ്മറിന്റെ ട്രൗസര്‍ കീറലും എല്ലാം ഉണ്ടായത്. ആ അവസരം മുതലാക്കി എതിര്‍പക്ഷത്തെ ട്രോളിലൂടെ വിമര്‍ശിക്കുകയാണ് ചില ബിജെപി നേതാക്കള്‍. പരിശോധിക്കാം...
ആരാണ് സിരിഷ ബന്ദ്ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍

വാചസ്പതി തുടങ്ങി
ബിജെപിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന സംസ്ഥാന സമിതി അംഗമാണ് സന്ദീപ് വാചസ്പതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ആയിരുന്നു. നെയ്മറിന്റെ കീറിയ 'ട്രൗസറിന്' ചിത്രം പോസ്റ്റുചെയ്തായിരുന്നു സന്ദീപ് വാചപ്തിയുടെ ചെറുകുറിപ്പ്.

നെയ്മറിന്റെ നിക്കറിനൊപ്പം!
'കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കര്‍ കീറിയ അര്‍ജന്റീന നിലപാട് അംഗീകരിക്കാന്‍ ആവില്ല' എന്നായിരുന്നു സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്. 'നെയ്മറിന്റെ നിക്കറിനൊപ്പം' എന്നൊരു ഹാഷ്ടാഗോടെ ആയിരുന്നു ഇത്. സംഗതി കെ സുരേന്ദ്രനെ ഉദ്ദേശിച്ചല്ലേ എന്നുള്ള കമന്റുകള്‍ ഉടന്‍ വരികയും ചെയ്തു.

അയ്യോ സന്ദീപേ
സന്ദീപ് വാചസ്പതിയുടെ പോസ്റ്റിനുള്ള തമാശ മറുപടി എന്ന മട്ടിലായിരുന്നു ബിജെപി നേതാവ് പിആര്‍ ശിവശങ്കറിന്റെ പോസ്റ്റ്. അയ്യോ സന്ദീപേ, നിങ്ങള്‍ നിക്കര്‍ 'കീറിപ്പോയ'വരുടെ ഒപ്പമാന്നോ എന്ന് ചോദിച്ചായിരുന്നു ശിവങ്കറിന്റെ പോസ്റ്റ്. ഞങ്ങള്‍ കീറുന്നവരുടെ കൂടെ ആണെന്നും കൂടി പറയുന്നുണ്ട്.

ഷര്‍ട്ട് കീറല്‍, അഭിനയം, നാട്ടുകാരെ പറ്റിക്കല്‍!
'അറിഞ്ഞില്ലേ... 'അഭിനയചക്രവര്‍ത്തിമാ'രുടെ 'കളസം' കീറുന്നകാലമാണുണ്ണി വരുന്നത്..
കുറച്ചുനാളായില്ലേ 'തറ' അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസര്‍ കീറി, ഷര്‍ട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു,
പറഞ്ഞു വിടുംമുന്പ് , പണിനിര്‍ത്തിപോകുന്നതല്ലേ നല്ലത്?' - ഇങ്ങനെയാണ് പോസ്റ്റിന്റെ അവവസാനം.

തീര്‍ന്നില്ല കഥ
പോസ്റ്റ് തീര്‍ന്നെങ്കിലും കഥ തീര്‍ന്നില്ല. അതിനൊപ്പം ഉണ്ടായിരുന്ന രണ്ട് ഹാഷ്ടാഗുകള്‍ അര്‍ജന്റീനയ്ക്കൊപ്പം, മോദിയ്ക്കൊപ്പം എന്നിങ്ങനെ ആയിരുന്നു. ബ്രസീലും അര്‍ജന്റീനയും മെസ്സിയും നെയ്മറും എല്ലാം കളിക്കുന്ന കളിയില്‍ മോദി കൂടി വന്നതോടെ കാര്യങ്ങള്‍ ഏറെക്കുറേ എല്ലാവര്ക്കും വ്യക്തമായി. ആരെയാണ് ശിവശങ്കര്‍ ലക്ഷ്യം വച്ചതെന്നും വ്യക്തം.

സുരേന്ദ്രന്റെ കീറിയ ഷര്‍ട്ട്
ശബരിമല സമര കാലത്തായിരുന്നു കെ സുരേന്ദ്രന്റെ ഷര്‍ട്ട് കീറിയ സംഭവം നടന്നത്. അത് മൊത്തം നാടകമായിരുന്നു എന്നൊരു ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. എന്തായാലും, പിആര്‍ ശിവശങ്കറിന്റെ ട്രോള്‍ ചെന്നുകൊള്ളുന്നത് ആ കീറിയ ഷര്‍ട്ടിലേക്ക് തന്നെയാണ്.

കൃത്യമായി തന്നെ
പറഞ്ഞുവിടും മുമ്പ് പണി നിര്‍ത്തി പോകുന്നതല്ലേ നല്ലത് എന്ന് കൂടി പറഞ്ഞാണ് ശിവശങ്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 'കുറച്ചുനാളായില്ലേ 'തറ' അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസര്‍ കീറി, ഷര്‍ട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു.' ഇങ്ങനെ ഒരു പ്രയോഗം കൂടി ആകുമ്പോള്‍ ലക്ഷ്യം കെ സുരേന്ദ്രന് തന്നെ ആണെന്ന് വ്യക്തമാകുന്നു.

കമന്റുകള്‍
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ആയിരുന്നു ശിവശങ്കറിന്റെ പോസ്റ്റ്. അതിന് താഴെ ശരിക്കും ബ്രസീലിനേയും അര്‍ജന്റീനയേയും പറ്റി കമന്റ് ചെയ്യുന്നവരും ഒരുപാടുണ്ട്. എന്നാല്‍ കാര്യം മനസ്സിലാക്കി കൃത്യമായ കമന്റുകളും ഒരുപാട് പേര് ഇടുന്നുണ്ട്.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications