നമ്മുടെ കൂടെ നിന്നാല്‍ ജീവന്‍ ബാക്കിയാകും... ചെന്നിത്തല ഉപദേശിച്ചു, ഞാന്‍ മാറി; എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന ചോദ്യം എപി അബ്ദുള്ളക്കുട്ടി ബിജെപി വിടുമോ എന്നായിരുന്നു. നേരത്തെ സിപിഎം എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമായിട്ടുള്ള അബ്ദുള്ളക്കുട്ടി തിരിച്ച് സിപിഎമ്മിലോ കോണ്‍ഗ്രസിലോ ചേരുമെന്നാണ് പ്രചാരണമുണ്ടായത്. എന്നാല്‍ ഇതിനുള്ള മറുപടിയുമായി എപി അബ്ദുള്ളക്കുട്ടി തന്നെ രംഗത്തുവന്നിരിക്കുകയാണ്.
താന്‍ ദേശീയ മുസ്ലിമാണ് എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. തന്റെ പിതാവും ദേശീയ മുസ്ലിമാണ്. ആ ചോരയാണ് ഈ സിരകളില്‍ ഓടുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. സിപിഎം വിട്ട സമയത്ത് എന്തുകൊണ്ട് ബിജെപിയില്‍ ചേരാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്ക് കൃത്യമായ മറുപടിയുമായിട്ടാണ് അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരിക്കുന്നത്.

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....
കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !
🤣 ഇവൻമാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്......................
മക്കളെ നിങ്ങള്ക്ക് ആള് തെറ്റിപ്പോയി... ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ.................
എടോ ട്രോളർമാരെ ഞാൻ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.
നിങ്ങളറിയോ ? ! ഞാൻ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്.
മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ UAE (ദുബായിൽ) നിന്നായിരുന്നു ആ പ്രസ്ഥാവന ... (2008 ൽ).
അന്ന് ഞാൻ കമ്മ്യൂണിസ്റ്റ് MP യായിരുന്നു.... എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!
#CPIM എന്നെ പടിയടച്ച് പുറത്താക്കി.. BJP യിൽ ചേരുന്നതിന് പകരം എന്തേ കോൺഗ്രസ്സിൽ ചേർന്നത് ! ?എന്ന് നിങ്ങള് പലരും ചോദിക്കുന്നുണ്ടാവും... അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്.... അദ്ദേഹം എന്റെ പാർലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയിൽ സ്നേഹബുദ്ധിയാൽ ഒരു കാര്യം പറഞ്ഞു അല്ലെങ്കിൽ ഉപദേശിച്ചു....
ഒറ്റയ്ക്ക് നിന്നാൽ Cpm നിന്നെ തീർത്തു കളയും. നമ്മളെ കൂടെ നിന്നാൽ ജീവൻ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദർഭത്തിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോൺഗ്രസിൽ ചേർന്നു.
എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനിൽ #MLA ആയി... Police Protection കിട്ടി.അത് കൊണ്ട്മാത്രം ചുമലിന് മുകളിൽ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു ...
#BJP യിൽ ചേർന്ന യുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ് ഞാൻ ഒരു ദേശീയ മുസ്ലിമാണ് .
അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. " എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ "എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവർ ആ കുട്ടത്തിലായിരുന്നില്ല. .
ആ ചോരയാണെടൊ ഈ സിരസകളിൽ ഒഴുകുന്നത്.... ദേശീയ മുസ്ലിംമിന്റെ ചോര ...












Click it and Unblock the Notifications