കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അര'കള്‍ക്ക് 8 ന്റെ പണികളുമായി 7 അപ്പ് ഫാന്‍സ്!!! മെസ്സിയ്ക്ക് ജലദോഷമായിരുന്നു... ട്രോളുകള്‍

Google Oneindia Malayalam News

യുവേഫ ചാമ്പന്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇങ്ങനെ ഒരു തോല്‍പി ദുസ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. പറഞ്ഞിട്ടെന്ത് കാര്യം... മെസ്സിയെ പോലുള്ള മഹാരഥന്‍മാരെ കാഴ്ചക്കാരാക്കി ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ നിലംപരിശാക്കി!

ഒന്നും രണ്ടും ഒന്നും അല്ല, എട്ട് എമണ്ടന്‍ ഗോളുകളാണ് വാങ്ങി വച്ചത്. തിരിച്ചടിച്ചതാകട്ടെ വെറും രണ്ടെണ്ണവും. മുമ്പ് ലോകകപ്പില്‍ ജര്‍മനിയ്‌ക്കെതിരെ ബ്രസീല്‍ 7 ഗോള്‍ വഴങ്ങിയതിന് ട്രോളിയ മെസ്സി ഫാന്‍സ് ഒക്കെ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാണത്രെ നടപ്പ്! എന്തായാലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്... കാണാം...

ഇനി അത് ഇറക്കാം

ഇനി അത് ഇറക്കാം

ട്രോളുന്ന മഹാന്‍മാരേ മഹതികളേ... അര്‍ജന്റീന എന്ന ദേശീയ ടീമിന്റെ ഫാന്‍സ് മുഴുവന്‍ ബാഴ്‌സലോണ എന്ന ക്ലബ്ബിന്റെ ഫാന്‍സ് അല്ല. നിങ്ങള്‍ ട്രോളുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണേ!!!

ചുട്ടെടുത്തു

ചുട്ടെടുത്തു

എന്നാലും അവന്‍മാരിങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ... ആ കുട്ടീഞ്ഞോ ഒക്കെ ഒരുമിച്ച് കളിച്ചിരുന്നവരല്ലേ. ഇങ്ങനെ ഗ്രില്‍ ചെയ്ത് എടുക്കാന്‍ മാത്രം എന്ത് കുറ്റമാണ് ചെയ്തത്!!

എവിടെ ചോദിച്ചാലും

എവിടെ ചോദിച്ചാലും

അല്ലെങ്കിലും ഈ ജര്‍മനിക്കാര്‍ക്ക് കണ്ണില്‍ ചോരയില്ല. മുമ്പ് മഞ്ഞപ്പടയ്ക്ക് കിട്ടിയത് സെവന്‍ അപ്പ് ആയിരുന്നു. ഇതിപ്പോള്‍ എട്ടിന്റെ പണിയും!

പൊരിഞ്ഞ പോരാട്ടമായിരുന്നു

പൊരിഞ്ഞ പോരാട്ടമായിരുന്നു

90 മിനിട്ടില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. അഞ്ച് മിനിട്ട് എക്‌സ്ട്രാ ടൈം കൂടി കിട്ടിയിരുന്നെങ്കില്‍ ടീമിലെ എല്ലാവര്‍ക്കും വീതം വയ്ക്കാനുള്ള ഗോളുമായി വരാമായിരുന്നു!

പ്രതികാരം

പ്രതികാരം

മുമ്പ് കുട്ടീഞ്ഞോയോട് ബാഴ്‌സക്കാര്‍ ചെയ്തതിനൊക്കെ ഉള്ള പ്രതികാരമായിരുന്നത്രെ കണ്ടത്. രണ്ട് ഗോളല്ലേ അടിച്ചിട്ട് പോയത്...

ആ സമയം പോലും

ആ സമയം പോലും

രാവിലെ എഴുന്നേറ്റ ഷിബു ബാര്‍സ ക്ലോക്കിലേക്ക് ഒന്ന് നോക്കിയതേ ഉള്ളൂ. ഇതുപോലെ ഒക്കെ സമയം കാണിക്കുന്ന ക്ലോക്ക് എടുത്ത് കിണറ്റില്‍ ഇടേണ്ടി വരും ഇനി!!!

ചറ പറ പൊട്ടിക്കല്‍...

ചറ പറ പൊട്ടിക്കല്‍...

മുള്ളര്‍ ആയിരുന്നു തുടക്കമിട്ടത്. അതും നാലാം മിനിട്ടില്‍. പിന്നെ അങ്ങോട്ട് ചരപറ ഗോളുകളായിരുന്നു. എന്തിനേറെ ഒരു സെല്‍ഫ് ഗോള്‍ വരെ അടിച്ചുകളഞ്ഞു!

 ഇക്രു... മെസ്സി അഡിക്ട്

ഇക്രു... മെസ്സി അഡിക്ട്

രാവിലെ ഉറക്കത്തില്‍ നിന്ന് അമ്മ വിളിച്ചതാ... വിളിക്കുന്നതൊക്കെ കൊള്ളാം, എന്തിനാണമ്മേ വേറുതേ സമയം പറയുന്നത്! എട്ട് എന്നാല്‍ നാശമാണമ്മേ നാശം!

 പിന്നേം അടിച്ചോ

പിന്നേം അടിച്ചോ

ഇക്രു മെസ്സി അഡിക്ട് എഴുന്നേറ്റതിന് ഒരു മണിക്കൂര്‍ ശേഷം ആയിരുന്നു മറ്റൊരു ഫാന്‍ അമ്മയുടെ വിളി കേട്ടത്... ഒമ്പത് ആയി എന്ന് കേട്ടപ്പോള്‍ ശരിക്കും തെറ്റിദ്ധരിച്ചുപോയത്രെ!

വിദാലിന്റെ വിടല്‍!

വിദാലിന്റെ വിടല്‍!

എന്തൊക്കെ വിടലായിരുന്നു വിദാലേ... ബുണ്ടസ്ലിഗ, ഏറ്റവും മികച്ച ടീം... എന്തൊക്കെ ആയിരുന്നു. എന്തായാലും ഈ ഡായലോഗ് ഫാന്‍സ് ഒരുകാലത്തും മറക്കില്ല!

അടിയോടടി

അടിയോടടി

ഫസ്റ്റ് ഹാഫിലെ അടി കണ്ടപ്പോള്‍ വിചാരിച്ചു അതോടെ തീരുമെന്ന് . സെക്കന്‍ഡ് ഹാഫിലും ഇത് തന്നെ സ്ഥിതി. അതും ആ മെസ്സിയെ വെറും കാഴ്ചക്കാരനാക്കി നിര്‍ത്തിക്കൊണ്ട്!

ആ ലാഗ് തീര്‍ത്തതാ

ആ ലാഗ് തീര്‍ത്തതാ

ഒരു ഗോള് പോലും അടിച്ചില്ല എന്ന് പറയരുത് എന്നും പറഞ്ഞ് വന്നതാ സുവാരസ്. നാലെണ്ണത്തില്‍ നിര്‍ത്താന്‍ തീരുമാനിച്ച ബയേണിനെക്കൊണ്ട് ബാക്കി നാലെണ്ണം അടിപ്പിച്ചത് ആ പ്രകോപനം ആയിരുന്നത്രെ!

സമയം കഴിഞ്ഞു

സമയം കഴിഞ്ഞു

ബാഴ്‌സയെ ഇനീം രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന ആലോചനയില്‍ ആയിരുന്നത്രെ ബേയേണ്‍. അപ്പോഴേക്കും ആ റഫറി വന്ന് വിസില്‍ ഊതിക്കളഞ്ഞു. അല്ലെങ്കില്‍ കാണാമായിരുന്നു!

താനൊക്കെ ഒരു റഫറിയാണോ...

താനൊക്കെ ഒരു റഫറിയാണോ...

റഫറിയാണത്രെ റഫറി! ഇങ്ങനെ ആക്രമിക്കുമ്പോള്‍ അത് നോക്കി നില്‍ക്കുന്ന താനൊക്കെ ഒരു റഫറിയാണോ എന്ന് വരെ ചോദിച്ചു നോക്കി. എന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല!

എട്ടുകാലിയുടെ കാലൊടിക്കണം

എട്ടുകാലിയുടെ കാലൊടിക്കണം

സുമേഷ് ലിയോ കുളിമുറിയില്‍ കയറാന്‍ പോലും തയ്യാറല്ല. കാരണം അവിടെ ഒരു എട്ടുകാലി നില്‍പ്പുണ്ട്. ഒടുക്കം എട്ടുകാലിയുടെ ഒരു കാല്‍ ഒടിച്ച് ഏഴ്കാലി ആക്കിയപ്പോഴാണ് സമ്മതിച്ചത്!

ഇന്നത്തേക്ക് മതി

ഇന്നത്തേക്ക് മതി

എട്ട് ഗോളുകള്‍ അടിച്ചതിന് ശേഷം അവരങ്ങ് തീരുമാനിച്ചതാണത്രെ... ഇന്നത്തേക്ക് ഇത്രയും മതി എന്ന്! നമ്മുടെ മുഖ്യമന്ത്രി പത്രക്കാര്‍ക്കും പ്രതിപക്ഷത്തിനും അത്യാവശ്യത്തിന് കൊടുത്തതിന് ശേഷം നിര്‍ത്തുന്നത് പോലെ ഉണ്ട്!

ഈ ഏപ്പരാച്ചിയോ

ഈ ഏപ്പരാച്ചിയോ

കൂറ്റന്‍ മുട്ടനാ, ഹിമാലന്‍ മുട്ടനാ എന്നൊക്കെ പറഞ്ഞിട്ട് ഈ ഏപ്പരാച്ചിയെ ആണോ കളിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണത്രെ ലെവന്റോസ്‌കി ചോദിച്ചത്. കുറ്റം പറയാന്‍ പറ്റില്ല!

എട്ടിന് പകരം

എട്ടിന് പകരം

എട്ടിന് പകരം ഇപ്പോള്‍ ബാഴ്‌സയുടെ ലോഗോ ആണത്രെ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഇനി ലോകം ഇങ്ങനെ കണ്ടാല്‍ മതിയെന്ന്!

വെളുപ്പിച്ചേക്കാം

വെളുപ്പിച്ചേക്കാം

അന്ന് ജര്‍മനിയ്‌ക്കെതിരെ ഏഴ് ഗോള്‍ വഴങ്ങിയതിന്റെ നാണക്കേട് തീര്‍ന്നിട്ടില്ലായിരുന്നു. ഇനിയിപ്പോള്‍ ഇതിന്റെ ഗ്യാപ്പില്‍ അതങ്ങ് വെളുപ്പിച്ചെടുത്തേക്കാം!

ശശീടെ പുതിയ പേര്...

ശശീടെ പുതിയ പേര്...

ശശി എന്ന പേര് മാറ്റാന്‍ തീരുമാനിച്ചതാ. ഒടുക്കം മെസ്സി എന്നിട്ട്. അവസാനം ശശി മെസ്സിയായി എന്ന ചീത്തപ്പേര് ബാക്കി...

 അത് പേഴ്‌സണലാ...

അത് പേഴ്‌സണലാ...

കുട്ടീഞ്ഞോ ഗോള്‍ അടിച്ചതില്‍ ഒന്നും പറയാന്‍ ഇല്ല. ബാഴ്‌സയില്‍ ആയിരിക്കുമ്പോള്‍ അവര് കാണിച്ചതൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റില്ലല്ലോ!

സുവാരസിന് ജലദോഷമായിരുന്നു

സുവാരസിന് ജലദോഷമായിരുന്നു

മെസ്സിയെ എല്ലാവരും പൂട്ടി! സുവാരസിന് ജലജോഷമായിരുന്നു... വിദാലിന് വിടാന്‍ മാത്രമേ അറിയൂ! ഗ്രീസ്മാനെ ഫസ്റ്റ് ഹാഫില്‍ ഇറക്കണമായിരുന്നു... ന്യായീകരണത്തിനാണോ പഞ്ഞം!

തീ പാറിയില്ല, പൊക മാത്രം

തീ പാറിയില്ല, പൊക മാത്രം

ഇന്ന് തീ പാറിയ്ക്കും എന്നൊക്കെ പറഞ്ഞ് ഇറങ്ങിയ ടീം ആണ്. ഒടുക്കം തീ കാണാന്‍ പറ്റിയില്ല, മൊത്തം പൊക മാത്രമേ ഉണ്ടായിരുന്നുള്ളൂ!

English summary
Champions League: Barcelona's defeat against Bayern Muchi is celebrated by Brazil fans and Messi haters on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X