മാലയും കിരീടവുമെല്ലം ഗോൽഗാപ്പായിൽ; ഒരു പാനി പൂരി പ്രേമിയുടെ സ്വപ്ന വിവാഹം വൈറലാകുന്നു
പാനിപൂരി ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ വിവാഹമാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്
വഴിയോരങ്ങളിലെ ഭക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പലരും. തുറന്ന അന്തരീക്ഷത്തിൽ ആവി പറക്കുന്ന പാത്രങ്ങളിൽ നിന്ന് അതേ അനുഭൂതിയോടെ അകത്താക്കുന്നതിന്റെ സുഃഖം ഒന്ന് വേറെ തന്നെയാണ്. അത്തരത്തിലെ വഴിയോര വിഭവങ്ങളിൽ ഭൂരിഭാഗത്തിനും ഇഷടപ്പെടുന്ന ഒന്നാണ് പാനിപൂരി അഥവ ഗോൽഗാപ്പ. രുചിയിലെ വൈവിദ്യത്തോടൊപ്പം അതിലേക്ക് ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അങ്ങനെ പാനിപൂരി ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ വിവാഹമാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

തന്രെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസത്തിലും ഇഷ്ടഭക്ഷണത്തിനെ ഒപ്പംകൂട്ടിയാണ് ഈ പെൺകുട്ടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. സാധാരണ സ്വർണ ആഭരണങ്ങൾക്കു പുറമെ ഗോൽഗാപ്പയിൽ നിർമിച്ച മാലയും കിരീടവുമെല്ലാമാണ് വധു വിവാഹത്തിന് ധരിച്ചത്. അക്ഷയയെന്ന നവവധുവിന്രെ വീഡിയോ ആയിര കണക്കിന് ആളുകളാണ് ആഘോഷമാക്കുന്നത്.
വധുവിെൻറ മേക്കപ്പ് ആർട്ടിസ്റ്റാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വധുവിെൻറ കഴുത്തിൽ പാനിപൂരി മാലയും തലയിൽ കിരീടവും അണിയുന്നത് വിഡിയോയിൽ കാണാം. വധുവിെൻറ മുമ്പിൽ പാനിപൂരി നിരത്തിവെച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. പാനിപൂരി സ്നേഹികളുടെ സ്വപ്ന വിവാഹം എന്ന അടിക്കുറിപ്പ് പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തി.












Click it and Unblock the Notifications