'ഇതെന്താണ് ഷവർമ പൊതിഞ്ഞത് പോലെ'; കാൻ ചലച്ചിത്ര മേളയിൽ ഐശ്വര്യ റായ് അണിത്ത വസ്ത്രത്തിന് ട്രോൾ
76 ാമത് കാന്‍ ചലച്ചിത്ര മേള നടന്നുകൊണ്ടിരിക്കുകയാണ്. മേയ് 16 മുതല്‍ 27 വരെയാണ് മേള. താരസമ്പന്നമായ ചടങ്ങ്. ഐശ്വര്യ റായ് ബച്ചൻ എപ്പോഴും തന്റെ കാൻസ് ലുക്കിലൂടെ വാർത്തകളിൽ ഇടം നേടുന്ന ഒരാളാണ്, ഈ വർഷവും വ്യത്യസ്തമായിരുന്നില്ല. ഐശ്വയ്ക്ക് വേണ്ടി ആരാധകർ കാത്തിരുന്നു, ക്യാമറക്കണ്ണുകൾ ഐശ്വര്യയ്ക്ക് നേരെ കണ്ണടച്ചുതുറന്നു. ഒരു ഭാഗത്ത് ഐശ്വര്യയുടെ സൗന്ദര്യത്തെ ആളുകൾ പുകഴ്ത്തുമ്പോൾ കാനിൽ ഐശ്വര്യ അണിഞ്ഞ വേഷത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ ട്രോളുകൾ ഉയരുകയാണ്.
മെയ് 18 നാണ് സോഫി കോച്ചർ എന്ന ലേബലിൽ നിന്നുള്ള തിളങ്ങുന്ന വെള്ളി ഗൗണണിഞ്ഞ് ഐശ്വര്യ റെഡ് കാർപെറ്റിൽ നടന്നത്. എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഐശ്വര്യയുടെ തല പൊതിഞ്ഞുനിൽക്കുന്ന വളരെ വ്യത്യസ്തമായിട്ടുള്ള ഭീമൻ ഹുഡായിരുന്നു. പക്ഷേ, അധികം വൈകാതെ തന്നെ സോഷ്യൽമീഡിയ അവരെ ട്രോളാൻ തുടങ്ങി. എന്നാൽ ഐശ്വര്യയുടെ ഫാൻസ് ഈ പുതിയ ലുക്ക് ഏറ്റെടുത്തുകഴിഞ്ഞു.

ഐശ്വര്യ റായിയുടെ കാൻസിലെ ലുക്ക്
2023-ലെ കാനിലെ തന്റെ ആദ്യ റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുമ്പോൾ ഐശ്വര്യ റായ് തിളങ്ങുന്ന ഹുഡ് ഗൗണുള്ള വെള്ളി ഗൗൺ ആണ് ധരിച്ചിരുന്നത്. ഐശ്വര്യയുടെ ഗൗൺ തറയിലേക്ക് ഇറങ്ങിനിന്നിരുന്നു, ആയിരക്കണക്കിന് മനോഹരമായ അലുമിനിയം പൈലറ്റുകളും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ചതായിരുന്ന ആ ഗൗൺ. ഐശ്വര്യയുടെ വസ്ത്രത്തിന്റെ അരയിൽ ഒരു വലിയ കറുത്ത ബോ ഉണ്ടായിരുന്നു. കടും ചുവപ്പ് ചുണ്ടുകളിൽ പുഞ്ചിരി ഒളിപ്പിച്ച് സൗന്ദര്യമാകെ തന്നിലേക്കെത്തിച്ച് റെഡ്കാർപ്പറ്റിലൂടെ ഐശ്വര്യ നടന്നു. ഐശ്വര്യയുടെ ഈ ലുക്ക് വൈറൽ ആവുകയും ചെയ്തിരുന്നു.
ഐശ്വര്യ റായിയുടെ ഫാൻ പേജുകളിൽ ഈ ലുക്ക് വൈറൽ ആണ്, ഇൻസ്റ്റാഗ്രാമിൽ കാൻ ലുക്ക് ഫാൽസ് പങ്കിടുന്നുണ്ട്. നടിയുടെ ലുക്കിനെ ട്രോളി കൊണ്ട് നിരവധിപേരാണ് കമന്റ് ഇട്ടിരിക്കുന്നത് " അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചിക്കൻ ഷവർമ പോലെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് എന്താണ് കാര്യം എന്ന് മനസ്സിലാവുന്നില്ലല്ലോ എന്നാണ് മറ്റൊരു കമന്റ്.
"നിങ്ങൾക്ക് ഒരു നല്ല ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമാണ്, ഇത് എന്താണ് ." എന്നാണ് വേറാെരാൾ കമന്റിട്ടത്. എന്നാൽ ഐശ്വര്യയുടെ ആരാധകർ ഐശ്വര്യയുടെ ഈ ലുക്കിനെ പ്രശംസിച്ചു. നിങ്ങൾ ഏത് ലുക്കിൽ വന്നാലും മനോഹരിയാണ് എന്നാണ് ഒരാളുടെ കമന്റ്. ലോകത്തിന്റെ സൗന്ദര്യം ഇത് തൊട്ടുമുന്നിൽ എന്നാണ് വേറൊരു കമന്റ്.












Click it and Unblock the Notifications