കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജ ടീച്ചർക്ക് വേണ്ടി സെലിബ്രിറ്റികൾ... 'ബ്രിങ് ബാക്ക് ശൈലജ ടീച്ചർ' ഹാഷ്ടാഗ് കാമ്പയിൻ; സിപിഎം തിരുത്തില്ല

Google Oneindia Malayalam News

കെകെ ശൈലജ ടീച്ചര്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇല്ല എന്നത് പലര്‍ക്കും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. അത് കേരളത്തിന്റെ പൊതുധാരയില്‍ ഇപ്പോള്‍ പ്രകടവും ആണ്. ഇടതുപക്ഷത്തോട് എന്നും ചേര്‍ന്നുനിന്നിട്ടുള്ള പലരും പരസ്യമായി തന്നെ അവരുടെ ഇച്ഛാഭംഗം വെളിപ്പെടുത്തുകയും ചെയ്തു.

അന്ന് വിഎസ് അച്യുതാനന്ദന്‍, ഇന്ന് കെകെ ശൈലജ... കേരളത്തിന് എന്നിട്ട് എന്ത് സംഭവിച്ചു? ഇങ്ങനേയും കാരണങ്ങള്‍അന്ന് വിഎസ് അച്യുതാനന്ദന്‍, ഇന്ന് കെകെ ശൈലജ... കേരളത്തിന് എന്നിട്ട് എന്ത് സംഭവിച്ചു? ഇങ്ങനേയും കാരണങ്ങള്‍

വീണ്ടും ഞെട്ടിപ്പിക്കുന്ന സിപിഎം! ഇത് സിപിഎമ്മിന് മാത്രം സാധ്യമായ വിപ്ലവം... എന്തുകൊണ്ട് ഇത് ഗുണം ചെയ്യും? വീണ്ടും ഞെട്ടിപ്പിക്കുന്ന സിപിഎം! ഇത് സിപിഎമ്മിന് മാത്രം സാധ്യമായ വിപ്ലവം... എന്തുകൊണ്ട് ഇത് ഗുണം ചെയ്യും?

കെകെ ശൈലജയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിഷമം പ്രകടിപ്പിക്കുന്നുണ്ട്. അതിലേറെ, സാധാരണ ജനങ്ങള്‍ക്ക് ഇതില്‍ കടുത്ത വിഷമവും നിരാശയും ഉണ്ട്. എന്തായാലും കെകെ ശൈലജയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ മുന്‍പന്തിയിലുള്ളത് സെലിബ്രിറ്റികള്‍ തന്നെയാണ്... പരിശോധിക്കാം...

ഹാഷ്ടാഗ് കാമ്പയിന്‍

ഹാഷ്ടാഗ് കാമ്പയിന്‍

കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് വലിയ കാമ്പയിന്‍ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. 'ബ്രിങ് ബാക്ക് ശൈലജ ടീച്ചര്‍', 'ബ്രിങ് ഔര്‍ ടീച്ചര്‍ ബാക്ക്' തുടങ്ങിയ ഹാഷ്ടാഗ് കാമ്പയിനുകളാണ് പ്രധാനമായും നടക്കുന്നതില്‍. പലമേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ പിന്തുണയുമായി എത്തുന്നുണ്ട്.

ഇടത് സെലിബ്രിറ്റികള്‍

ഇടത് സെലിബ്രിറ്റികള്‍

ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സെലിബ്രിറ്റികളുടെ വലിയ നിര തന്നെയാണ് കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഹാഷ്ടാഗ് കാമ്പയിനുകള്‍ക്കും ഇവര്‍ നേതൃത്വം നല്‍കി.

തുടരാന്‍ അര്‍ഹത

തുടരാന്‍ അര്‍ഹത

കെകെ ശൈലജയ്ക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ട് എന്നാണ് പാര്‍വ്വതി തിരുവോത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. ടീച്ചറുടെ നേതൃത്വത്തിന് കേരളത്തിലെ ജനങ്ങള്‍ അര്‍ഹരാണെന്നും പാര്‍വ്വതി ട്വീറ്റില്‍ പറയുന്നുണ്ട്. ബ്രിങ് ഔര്‍ ടീച്ചര്‍ ബാക്ക് എന്ന ഹാഷ്ടാഗ് ആണ് പാര്‍വ്വതി ഉപയോഗിച്ചത്.

പെണ്ണിനെന്താണ് കുഴപ്പം

പെണ്ണിനെന്താണ് കുഴപ്പം

കെകെ ശൈലജ നിയമസഭയില്‍ കെഎം ഷാജിയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ വരികളോടെ ആയിരുന്നു റിമ കല്ലിങ്കലിന്റെ തുടക്കം. 'പെണ്ണിനെന്താ കുഴപ്പം' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇത്. റെക്കോര്‍ഡ് വിജയവും ലോകോത്തര സേവനവും നല്‍കിയ ശൈലജ ടീച്ചര്‍ക്ക് സിപിഎം ഇടം നല്‍കുന്നില്ലെങ്കില്‍ പിന്നെ എന്ത് നല്‍കും എന്നാണ് റിമയുടെ ചോദ്യം.

ബ്രിങ് ഔര്‍ ടീച്ചര്‍ ബാക്ക്

ബ്രിങ് ഔര്‍ ടീച്ചര്‍ ബാക്ക്

നടിയും സംവിധായികയും ആയ ഗീതു മോഹന്‍ദാസും ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്രിങ് ഔര്‍ ടീച്ചര്‍ ബാക്ക് എന്ന ഹാഷ്ടാഗ് ആണ് ഗീതു ഉപയോഗിച്ചത്.

കൂടുതല്‍ അര്‍ഹിക്കുന്നു

കൂടുതല്‍ അര്‍ഹിക്കുന്നു

പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കുക എന്നത് നല്ല ചിന്തയാണെന്ന് രജിഷ വിജയന്‍ പറയുന്നു. എന്നാല്‍ അത് ശൈലജ ടീച്ചറെ പോലുള്ള ഇതിഹാസ നേതാക്കളുടെ ചെലവില്‍ ആകരുത് എന്നാണ് രജിഷ ഫേസ്ബുക്കില്‍ എഴുതിയത്. ടീച്ചര്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്നും രജിഷ എഴുതുന്നു.

ഷെയിം ഓണ്‍ യു

ഷെയിം ഓണ്‍ യു

സംസ്ഥാന പുരസ്‌കാര ജേതാവ് കനി കുസൃതിയും രൂക്ഷമായ വിമര്‍ശനവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഷെയിം ഓണ്‍ യു കേരള സ്‌റ്റേറ്റ് ഗവണ്‍മെന്റ് എന്നാണ് കനിയുടെ പോസ്റ്റ്. ബ്രിങ് ബാക്ക് ശൈലജ ടീച്ചര്‍ എന്ന ഹാഷ്ടാഗ് ആണ് കനി ഉപയോഗിച്ചത്.

ഉയിരാണ് ടീച്ചര്‍

ഉയിരാണ് ടീച്ചര്‍

ഉയിരാണ് ടീച്ചര്‍ എന്നായിരുന്നു കെകെ ശൈലജയുടെ ചിത്രത്തോടൊപ്പം ഗായിക സയനോര എഴുതിയത്. ബ്രിങ് ബാക്ക് ശൈലജ ടീച്ചര്‍ എന്ന ഹാഷ്ടാഗില്‍ ആയിരുന്നു സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റും.

തിരുത്തുമോ?

തിരുത്തുമോ?

സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഒക്കെ ഉയരുന്നുണ്ടെങ്കിലും, ഇപ്പോഴെടുത്ത തീരുമാനത്തില്‍ നിന്ന് സിപിഎം പിന്‍മാറില്ലെന്ന് ഉറപ്പാണ്. എന്നാല്‍ എടുത്ത തീരുമാനങ്ങള്‍ ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായി തിരുത്തേണ്ടി വന്നിട്ടും ഉണ്ട് സിപിഎമ്മിന്. മുമ്പ് വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം എന്തായാലും ഇപ്പോള്‍ നിലവിലില്ല.

ലീഗിന് പൊങ്കാലയിട്ട് ഐഎന്‍എല്‍... നേരിട്ട പുച്ഛങ്ങള്‍ക്കും അനുഭവിച്ച അവഗണനകള്‍ക്കും മറുപടിലീഗിന് പൊങ്കാലയിട്ട് ഐഎന്‍എല്‍... നേരിട്ട പുച്ഛങ്ങള്‍ക്കും അനുഭവിച്ച അവഗണനകള്‍ക്കും മറുപടി

Recommended Video

cmsvideo
പിണറായിയോട് ഇടഞ്ഞു പോരാളി ഷാജി..ടീച്ചറാണ് നിങ്ങളെ ഭരണത്തിൽ കയറ്റിയത്

ചെന്നിത്തല തുടർന്നാൽ കോൺഗ്രസ് ഒറ്റ സംഖ്യയിൽ ഒതുങ്ങും, കടിച്ചുതൂങ്ങി ഉള്ളപിന്തുണ കൂടി കളയരുതെന്ന് സൈബർ ടീംചെന്നിത്തല തുടർന്നാൽ കോൺഗ്രസ് ഒറ്റ സംഖ്യയിൽ ഒതുങ്ങും, കടിച്ചുതൂങ്ങി ഉള്ളപിന്തുണ കൂടി കളയരുതെന്ന് സൈബർ ടീം

English summary
Celebrities on Social Media leading Hashtag campaign to bring back Shailaja teacher in Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X