'ചാണ്ടി ഉമ്മനൊപ്പം ബിജെപി നേതാവ് ആശാനാഥ്...' ചുട്ട മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ചാണ്ടി ഉമ്മന് ബിജെപി വോട്ട് കിട്ടി എന്ന് ഇടതുപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സിപിഎം വോട്ടും ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള യുഡിഎഫ് ക്യാമ്പിന്റെ മറുപടി. ബിജെപി വോട്ടില്‍ മാത്രമല്ല, സിപിഎം വോട്ടിലും ചോര്‍ച്ചയുണ്ടായെന്ന് ഫലം വന്നപ്പോള്‍ വ്യക്തമാണ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിന് 54000 വോട്ടാണ് കിട്ടിയതെങ്കില്‍ ഇത്തവണ 42000സലേക്ക് ചുരുങ്ങി. ബിജെപി വോട്ടിലും ഗണ്യമായ കുറവ് വന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമാകട്ടെ റെക്കോര്‍ഡിലേക്ക് ഉയരുകയും ചെയ്തു. എല്ലാ വിഭാഗവും ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ ബിജെപിയുമായി കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുമുണ്ട്. ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം തിരുവവന്തപുരത്ത് നടത്തിയ ക്ഷേത്ര ദര്‍ശന ചിത്രങ്ങളും ഇതിന് ഉപയോഗിച്ചു. ബിജെപി നേതാവും ചാണ്ടി ഉമ്മനുമുള്ള ചിത്രം പങ്കുവച്ചാണ് പുതിയ പ്രചാരണം. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

ചാണ്ടി ഉമ്മനൊപ്പം ബിജെപി നേതാവ് മാത്രമല്ല സിപിഎം നേതാക്കളുമുണ്ട്. എന്നാല്‍ ആ ഭാഗം ഉള്‍പ്പെടുത്താതെ ബിജെപി നേതാവിനൊപ്പമുള്ള ചിത്രം വച്ചാണ് പ്രചാരണം എന്നാണ് ആരോപണം. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി നേതാവ് ആശാനാഥ് ആണ് ചാണ്ടി ഉമ്മനൊപ്പമുള്ളത്. കൂടാതെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേമും അദ്ദേഹത്തോടൊപ്പമുള്ള കാര്യം രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ച് ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ-
''ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ,
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്."
എന്ന CPMകാരുടെ പ്രചാരണം കണ്ടു.
'BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ' എന്നതാണ് ചോദ്യം ....
ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവർ മുഴുവൻ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോൾ അത് അപ്പോൾ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ!!
ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....
വീണ്ടും പറയുന്നു നിങ്ങൾക്കിത്ര സങ്കടമാരുന്നേൽ പുതുപ്പള്ളി ജയിക്കണ്ടാരുന്നു ...
Nb: ചാണ്ടിക്ക് കൈ കൊടുത്ത് വോട്ട് കച്ചവടമാക്കുന്നത് CPM ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ.












Click it and Unblock the Notifications