• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ ശരീരഭാഷയിൽ വന്ന മാറ്റം എത്ര ഹൃദയഹാരി! മുഖ്യമന്ത്രിയോടുള്ള ആദരവ് ഇരട്ടിച്ചെന്ന് ശ്രീകുമാരൻ തമ്പി

 • By Desk

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതില്‍ കേരളം ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ്. കേരള മാതൃക എത്രത്തോളം വിജയിച്ചു എന്ന് ഇപ്പോഴും പൂര്‍ണമായും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എങ്കിലും, കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഹാന്‍ഡാവൈറസ് കൊറോണയെ പോലെയാണോ? ഡോക്ടര്‍മാര്‍ പറയുന്നു, മരുന്നില്ല, പക്ഷേ ഇങ്ങനെ തടയാം!!

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും മുന്നില്‍ നിന്നാണ് ഈ പോരാട്ടത്തില്‍ കേരളത്തെ നയിക്കുന്നത്. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. കവിയും ഗാനരചയിതാവും സംവിധായകനും ആയ ശ്രീകുമാരന്‍ തമ്പിയും മുഖ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നിപ്പ വൈറസിനേയും രണ്ട് പ്രളയങ്ങളേയും ഇപ്പോള്‍ കൊറോണ വൈറസിനേയും തികഞ്ഞ സമചിത്തതയോടെയാണ് മുഖ്യമന്ത്രി നേരിട്ടത് എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മുഖ്യ മന്ത്രിയുടെ ശരീര ഭാഷയിൽ വന്ന മാറ്റം എത്ര ഹൃദയ ഹാരിയാണെന്നും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിലുള്ള അദ്ദേഹത്തിന്റെ പാടവം പ്രശംസനീയമാണെന്നും തന്പി പറയുന്നുണ്ട്. മുഖ്യമന്ത്രിടോയുള്ള ആദരവ് ഇപ്പോൾ ഇരട്ടിച്ചിരിക്കുക ആണെന്നും കവി പറയുന്നു. ശ്രീകുമാരൻ തന്പി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം...

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ---ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന് ,തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ.!..

cmsvideo
  All you need to know about lock down | Oneindia Malayalam

  ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..!

  ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ

  ദില്ലിയില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത് 900 പേരെ

  English summary
  Coronavirus: Sreekumaran Thampi praises Chief Minister Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X