ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം...ശശികലയുടെ മറുപടിയും!
Recommended Video

ഹിന്ദു ഐക്യ വേദി കെപി ശശികലയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി എത്തിയപ്പോള്‍ ആയിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ശശികലയെ വിട്ടയയ്ക്കുകയും ചെയ്തു.
എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആചാര ലംഘനങ്ങളെ കുറിച്ചാണ് ചര്‍ച്ച. ആചാര ലംഘനത്തിന് വേണ്ടി സമരം ചെയ്യുന്ന സംഘപരിവാര്‍ നേതാക്കള്‍ തന്നെ ആചാര ലംഘനം നടത്തി എന്നാണ് ആരോപണം. കെ സുരേന്ദ്രനെതിരേയും കെപി ശശികലയ്‌ക്കെതിരേയും ആണ് പ്രധാന ആരോപണങ്ങള്‍.
കെപി ശശികല ശബരിമല ചവിട്ടിയത് അമ്പത് വയസ്സ് തികയാതെയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. അതിന് തെളിവുകള്‍ എന്നത് പോലെ ചില ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശശികല അതിന് മറുപടിയും പറഞ്ഞു.

ആരാണ് ശശികല
ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷയാണ് കെപി ശശികല. വല്ലപ്പുഴ സ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. പിന്നീട് വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനം നടത്തി വരികയാണ്.

കേസുണ്ട്
ശശികല അവരുടെ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ആണ് കുപ്രസിദ്ധി നേടുന്നത്. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ശശികല ഇതുവരെ മറ്റ് നിയമ നടപടികള്‍ ഒന്നും നേടിട്ടിട്ടില്ല.

അമ്പതിന് മുമ്പ് മല ചവിട്ടിയോ?
പ്രായപരിധിയില്ലാതെ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ആണ് സംഘപരിവാര്‍ സംഘടനകള്‍ സമരം നടത്തുന്നത്. എന്നാല്‍ ശശികല തന്നെ പ്രായപരിധി കടക്കും മുമ്പ് ശബരിമല ദര്‍ശനം നടത്തിയോ എന്നാണ് ചോദ്യം.

ഡേറ്റ് ഓഫ് ബര്‍ത്ത് എന്ന്?
1968 നവംബര്‍ 4 ന് ആണ് ശശികലയുടെ ജന്മദിനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ കിട്ടിയ ഒരു ഫലത്തിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് ഇതോടൊപ്പം.

വോട്ടര്‍ പട്ടികയില്‍
വോട്ടര്‍ പട്ടികയില്‍ ശശികലയുടെ പേരും വയസ്സു രേഖപ്പെടുത്തിയ ഒരു ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ പറയുന്നത് പ്രകാരം ശശികലയുടെ പ്രായം 49 വയസ്സാണ്. ഇതുകൂടി കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമായി.
ശശികല പറയുന്നത്
തന്നെ പ്രസവിച്ച തന്റെ അമ്മ പറയുന്നത് താന്‍ ജനിച്ചത് 1963 മെയ് 23 ന് ആണ് എന്നാണ്, പക്ഷേ സഖാക്കള്‍ എന്നെ പ്രസവിച്ചത് 1968 ല്‍ മാത്രം- ഇങ്ങനെ ആയിരുന്നു ശശികല തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

പാന്‍കാര്‍ഡില്‍
ശശികലയുടെ പാന്‍ കാര്‍ഡിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശശികല പറഞ്ഞതുപ്രകാരം ഉള്ള ഡേറ്റ് ഓഫ് ബര്‍ത്ത് തന്നെയാണ് ഈ പാന്‍ കാര്‍ഡിലും കാണാന്‍ സാധിക്കുന്നത്.

ആചാരലംഘന വിവാദം
എന്തായാലും ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇപ്പോള്‍ ആചാര ലംഘന വിവാദത്തില്‍ സ്വയം പെട്ടിരിക്കുകയാണ്. കെ സുരേന്ദ്രന്റെ കാര്യത്തില്‍ വിവാദങ്ങള്‍ ഏറെയാണുതാനും.












Click it and Unblock the Notifications