പള്ളിക്കടിയിലെ അമ്പലം തേടി ആരും വരേണ്ട; ഇവിടെ കോണ്‍ഗ്രസ് പണിത അമ്പലങ്ങളുണ്ട്- ഐഷ
കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചും ബിജെപിയെ വിമര്‍ശിച്ചും സാമൂഹിക പ്രവര്‍ത്തതകയും സംവിധായകയുമായ ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ ബിജെപി അനാവശ്യമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് അവരുടെ ആരോപണം. ബിജെപി വന്ന ശേഷം വിലക്കയറ്റമുണ്ടായി എന്നും ലക്ഷദ്വീപില്‍ ഇന്നു കാണുന്ന എല്ലാമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്നും ഐഷ സുല്‍ത്താന പറയുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഞങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെട്ടിട്ടില്ല. 100 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ദ്വീപില്‍, പുറത്തുനിന്ന് വരുന്നവര്‍ക്ക് അമ്പലം പണിത് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് ഞങ്ങളെ മതേതരത്വം പഠിപ്പിച്ചു. ഞങ്ങള്‍ക്ക് ബിജെപിയെ വേണ്ട. കോണ്‍ഗ്രസിന്റെ ഭരണം മതി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ലെന്നും ഐഷ സുല്‍ത്താന പറയുന്നു. ഐഷയുടെ കുറിപ്പ് വായിക്കാം...

എന്റെ ചോദ്യം കഴിഞ്ഞിട്ടില്ല : കോൺഗ്രസ്സ് ഭരിക്കുന്ന കാലത്തൊന്നും അവർ ഞങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈ കടത്തിട്ടില്ല, ഞങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു... ബിജെപി ലക്ഷദ്വീപിൽ കാല് കുത്തുന്നത് പോലും ഞങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈ കടത്തികൊണ്ടാണ്...
ലക്ഷദ്വീപിന്റെ എൻഡ്രൻസ് മുതൽ ബോട്ടിൽ നിന്നും ഇറങ്ങുന്ന പാലം വരേക്കും ഉണ്ടാക്കി തന്നത് കോൺഗ്രസ്സാണ്, ലക്ഷദ്വീപിൽ കാണുന്ന എല്ലാ ഈസ്റ്റേൺ ജെട്ടികൾ അടക്കം ഉണ്ടാക്കിയത് കോൺഗ്രസ്സാണ്, ഇനി നിങളാ പാലമിറങ്ങി പോകുമ്പോൾ നിങ്ങൾ കാണുന്ന ദ്വീപിലെ എല്ലാ റോഡുകളും ഉണ്ടാക്കിയത് ഇതേ കോൺഗ്രസ്സാണ്, ആ റോഡിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് ചുറ്റുമായി കാണാൻ സാധിക്കുന്ന ഓരോ ഗവർമെന്റ് സ്ഥാപനങ്ങളും ലക്ഷദ്വീപിൽ ഉണ്ടാക്കിയത് ഇതേ കോൺഗ്രസ്സ് തന്നെയാണ്... എത്ര എത്ര തൊഴിൽ അവസരം പദ്ധതികളാണ് കോൺഗ്രസ് ഞങ്ങൾക്ക് കൊണ്ട് തന്നത്...
ലക്ഷദ്വീപിൽ നിന്നും വൻ കരയിലേക്ക് പഠിക്കാൻ പോകുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് അടക്കം അവർക്കും മറ്റ് ചികിത്സ ആവശ്യങ്ങൾക്ക് പോകുന്നവർക്കും താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് വരെ കേരളത്തിൽ പണിതതും ഇതേ കോൺഗ്രസ് തന്നെയാണ്...
ഇനി മതേതരത്തേ പറ്റി പറയുവാണെങ്കിൽ ലക്ഷദ്വീപിൽ 100% മാനവും മുസ്ലിംസ് മാത്രം താമസിക്കുന്ന സ്ഥലത്ത്, പുറം നാടുകളിൽ നിന്നുമുള്ളവർക്ക് പ്രാർത്ഥിക്കാനായി അമ്പലങ്ങൾ ഉണ്ട്, അമ്പലം കൊണ്ട് വന്നത് ഇതേ കോൺഗ്രസ്സാണ്, അതായത് മതേതരത്വം ഞങ്ങളെ പഠിപ്പിച്ചതും, ജനാധിപത്യം ഞങ്ങളെ പഠിപ്പിച്ചതും ഇതേ കോൺഗ്രസ്സാണ്...
അത്കൊണ്ട് ഇനി നിങ്ങളാരും പള്ളികടിയിലെ അമ്പലം തപ്പിട്ട് അങ്ങോട്ട് വരണ്ട, കാരണം അവിടെ കാലങ്ങൾക്ക് മുമ്പേ, ഞാനൊക്കെ ജനിക്കുന്നതിനൊക്കെ മുമ്പേ കോൺഗ്രസ് പണിത അമ്പലങ്ങൾ ഇന്നും ഉണ്ട്...😬
പോലിസ്,നേവി, കോസ്റ്റകാർഡ്,ആർമി, തൊട്ട് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ തരത്തിലുള്ള വൻ സുരക്ഷാ സംവിധാനങ്ങളും പണ്ട് മുതൽ തന്നെ വളരെ സ്ട്രോങായിട്ട് കോൺഗ്രസ്സ് ലക്ഷദ്വീപിൽ ചെയ്തു വെച്ചിട്ടുണ്ട്, അത് കൊണ്ട് തന്നെ ആ സുരക്ഷ സംവിധാനം മറികടന്നൊരു വഞ്ചിക്ക് പോലും ലക്ഷദ്വീപിന്റെ അതിർത്തിയിലേക്ക് കാല് കുത്താൻ സാധിക്കില്ല...
ബിജെപി എന്ത് ചെയ്തു? ഗ്യാസ്സിന് വില കൂട്ടി, പെട്രോളിന് വില കൂട്ടി, കരണ്ടിന് വില കൂട്ടി, നികുതിയില്ലാത്ത ഇടത് നികുതി വരെ ചുമത്താനുള്ള ഓഡർ ഇറക്കി,അതായത് ചുരുക്കി പറഞ്ഞാൽ ഞങ്ങൾ സാധാരണ മനുഷ്യരുടേ ജട്ടി വരെ കീറി പോകുന്ന തരത്തിലുള്ള വില കയറ്റം കൊണ്ട് വന്നതല്ലാതെ നിങ്ങൾക്ക് സ്വയം ഓടിക്കാനുള്ള ഒരു സൈക്കിൽ പോലും നിങ്ങളാ നാട്ടിലേക്ക് കൊണ്ട് വന്നിട്ടില്ല എന്നതല്ലേ സത്യം...🙏🏻
ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത് 🙏🏻ഞങ്ങൾക്ക് ബിജെപി യെ വേണ്ട, ഞങ്ങൾക്ക് ഞങളുടെ ജനങ്ങൾക്ക് കേന്ദ്രത്തിലെ കോൺഗ്രസ്സിന്റെ ഭരണം മതി 🙏🏻
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിഞ്ഞിരുന്നില്ല, ഇന്നിപ്പോ ആ വില എത്രത്തോളമായിരുന്നെന്നു മനസിലായി 😭
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications