'വൈന്‍ ആന്റി' ആകേണ്ടിയിരുന്ന വീണ ജോര്‍ജ്ജ്! ആ ഓര്‍ പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്റണി
കൊച്ചി: 2016 ല്‍ എംഎം മണിയെ എല്‍ഡിഎഫ് സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയാക്കിയ കാലം. അന്ന്, സംവിധായകനായ ജൂഡ് ആന്റണി ജോസഫ്, എംഎം മണിയെ അധിക്ഷേപിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. അതിനുള്ള മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി തന്നെ ജൂഡിന് കിട്ടുകയും ചെയ്തു.
എന്നാല്‍ 2021 ല്‍ വീണ്ടും ഒരു എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ ജൂഡ് ആന്റണി ജോസഫിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇത്തവണത്തെ മന്ത്രിസഭയില്‍ അംഗമായ വീണ ജോര്‍ജ്ജിനെ കുറിച്ചാണത്. അന്ന് വീണ ജോര്‍ജ്ജ് ഒരു 'യെസ്' മൂളിയിരുന്നെങ്കില്‍, ഒരുപക്ഷേ, കഥമാറിപ്പോയേനെ! ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

വൈൻ ആന്റി
ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ.

കഥപറച്ചിൽ ഏറ്റില്ല
എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ ...

സൂപ്പർ ഹിറ്റ് സിനിമ
2014 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു ഓം ശാന്തി ഓശാന. ജൂഡ് ആന്റണിയുടെ ആദ്യ സംവിധായക സംരംഭവും ഈ സിനിമ തന്നെ ആയിരുന്നു. നസ്രിയ നസീമും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നായിരുന്നു വൈൻ ആന്റി.

വിനയ പ്രസാദ്
വിനയ പ്രസാദ് ആയിരുന്നു 'വൈൻ ആന്റി' എന്ന റേച്ചലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയിരുന്നു ജൂഡ് ആന്റണി ജോസഫ് വീണ ജോർജ്ജിനെ സമീപിച്ചത്. അന്ന് ഇന്ത്യാവിഷനിൽ മാധ്യമ പ്രവർത്തകയായിരുന്നു വീണ ജോർജ്ജ്. പിന്നീടാണ് 2016 ൽ അവർ എൽഡിഎഫിന് വേണ്ടി ആറന്മുള മണ്ഡലത്തിൽ മത്സരിക്കുന്നതും കോൺഗ്രസിനെ അവരുടെ സിറ്റിങ് സീറ്റിൽ പരാജയപ്പെടുത്തുകയും ചെയ്തത്.

ശൈലജ ടീച്ചറുടെ പിൻഗാമി
രണ്ടാം പിണറായി സർക്കാരിൽ നിർണായക ഉത്തരവാദിത്തമാണ് വീണ ജോർജ്ജിൽ നിക്ഷിപ്തമായിരിക്കുന്നത്. കെകെ ശൈലജ ടീച്ചറുടെ പിൻഗാമിയായി ആരോഗ്യ വകുപ്പിനെ നയിക്കാനാണ് വീണ ജോർജ്ജിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications