കേട്ടറിഞ്ഞത് ഒന്നുമല്ല; ഏറ്റവും വെറുക്കുന്നത് ഭക്ഷണം... കൊവിഡ് നെഗറ്റീവായ ശേഷം ആര്‍എസ് വിമല്‍
തിരുവനന്തപുരം: കൊറോണ രോഗത്തെ കുറിച്ച് കേട്ടറിഞ്ഞതൊന്നും ഒന്നുമല്ലെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍. രോഗം ഭേദമായ ശേഷം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രോഗത്തിന്റെ തീവ്രതയെ പറ്റി അദ്ദേഹം വിശദീകരിച്ചത്. ജീവിക്കാനുള്ള ഓട്ടത്തിനിടെ കരുതി വേണം ജീവിക്കാന്‍ എന്നു ആശുപത്രി വാസം ബോധ്യപ്പെടുത്തി. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ഭക്ഷണമാണെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വന്നാലുള്ള അവസ്ഥ ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് ആര്‍എസ് വിമല്‍. സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച...കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങള്‍...മനസുകൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം...ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
ഭാര്യക്കാണ് ആദ്യം വന്നത്...പിന്നീട് എനിക്കും... നമ്മള്‍ എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരന്‍ ജോജോക്കു ഹൃദയത്തില്‍ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേന്‍ ചികിത്സിച്ച ഡോക്ടര്‍.. നഴ്‌സിംഗ് സ്റ്റാഫ്‌സ് തുടങ്ങി എല്ലാര്‍ക്കും വളരെ വളരെ നന്ദി
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്‌ലോറുകള്‍ കൂടിവരുന്നു... ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ നെട്ടോട്ടമൊടുന്നു... ജോജോയെ വിളിക്കുമ്പോള്‍ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു... ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അറിയിക്കാതെ മനപ്പൂര്‍വം ശ്രമിക്കുന്നു..
രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു
ജാഗ്രത... അല്ലാതെ മറ്റൊന്നില്ല...
ആര്‍ എസ് വിമല്‍
നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications