കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികളില്‍ മനംമടുക്കുന്നവര്‍ ഫാത്തിമ അസ്‌ലയെ അറിയണം; ഇന്ന് ഡോക്ടറാണ്...

Google Oneindia Malayalam News

പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പതറി ജീവിതം തീര്‍ന്നു എന്ന് കരുതുന്നവരാണ് ഏറെയും. അവര്‍ക്കൊരു തിരുത്താണ് ഫാത്തിമ അസ്‌ല. മനം മടുപ്പിക്കുന്ന അനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും തന്റെ സ്വപ്‌നത്തിലേക്ക് കുതിച്ച പെണ്‍കുട്ടിയുടെ പേരാണിത്. പിറന്നുവീണ് മൂന്ന് മാസം പിന്നിടുമ്പോള്‍ തുടങ്ങുന്ന ദുരിതം. എല്ല് പൊടിയുന്ന രോഗം. പിന്നീട് വേദനയുടെ നാളുകള്‍. കാലങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിസന്ധികളെല്ലാം മറികടന്ന് ഫാത്തിമ ഇന്ന് ഡോക്ടറാണ്.

പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെയും അമീനയുടെ മകള്‍. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഫാത്തിമ പഠനം പൂര്‍ത്തിയാക്കിയത്. തന്റെ പിന്നിട്ട നാളുകളെ കുറിച്ച്, ഈ ജീവിത യാത്രയില്‍ കടപ്പാടുള്ളവരെ കുറിച്ച് പറയുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്‌ല. അവരുടെ ഹൃദ്യമായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

f

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Travel pass: Apply online from Saturday evening, How to apply for covid lockdown travel pass

ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല... ഇരുപത്തിനാല് വർഷവും വേദനയുടേതും പൊരുതലിന്റെതും ആയിരുന്നു... തളർന്നു വീണിട്ടുണ്ട്,ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്... "ഒന്നിനും കൊള്ളില്ല " എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്.. പക്ഷെ,അപ്പോഴെല്ലാം കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ധൈര്യം കാണിച്ചത്‌ എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാൻ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും,പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവർ ഒഴിവായപ്പോ പഠിപ്പിക്കാൻ മുന്നോട്ട് വന്ന മർക്കസ്, സ്കൂളിൽ, കോളേജിൽ പഠിപ്പിച്ച അധ്യാപകർ, wheelchair friendly അല്ലാതിരുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികൾ, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങൾ, എന്നെ ഞാനായി ചേർത്ത് നിർത്തിയ നിങ്ങൾ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങൾക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങൾ തന്ന പടച്ചോൻ.. എല്ലാവരോടും നിറഞ്ഞ സ്നേഹം, 🌸
Officially Dr Fathima Asla🦋
Alhamdulillah

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Doctor Fathima Asla Inspirational Facebook post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X