Get Updates
Get notified of breaking news, exclusive insights, and must-see stories!

വീല്‍ചെയര്‍ മഹര്‍ കിട്ടണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്; അത് നടന്നു... ഫാത്തിമ അസ്ല പറയുന്നു

കോഴിക്കോട്: ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. വിധിയോട് പോരാടി അവര്‍ നടന്നുകയറുന്നത് മാലോകര്‍ അത്ഭുതത്തോടെയാണ് നോക്കികണ്ടത്. കാലങ്ങള്‍ ഏറെ കഴിഞ്ഞു. ഇന്ന് പാത്തൂന് ഒരു കൂട്ടുണ്ട്. ഫിറു തന്റെ പിടിക്കുന്ന വേളയില്‍ മഹറായി നല്‍കിയത് വീല്‍ചെയര്‍ ആണെന്ന് അറിയുമ്പോള്‍ ആര്‍ക്കും അതിശയം തോന്നിയേക്കാമെന്ന് ഫാത്തിമ പറയുന്നു.

വീല്‍ചെയര്‍ മഹറായി കിട്ടണമേ എന്ന ആഗ്രഹിച്ചിരുന്നു ഫാത്തിമ. അത് തന്നെ സംഭവിക്കുകയും ചെയ്തു. മിക്കവര്‍ക്കും വീല്‍ചെയര്‍ എല്ലാ കാലത്തും സഹതാപത്തിന്റെയോ കൗതുകത്തിന്റേയോ അടയാളം മാത്രമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വീല്‍ചെയര്‍ എന്റെ കാലോ, ചിറകോ ഒക്കെയാണെന്നും ഫാത്തിമ പറയുന്നു. കാലത്തിന്റെ കോലത്തിനൊപ്പം ഓടുന്നവരില്‍ നിന്ന് അല്‍പ്പം ചിലരേ ഇങ്ങനെ മാറി നടക്കുന്നുണ്ടാകുകയുള്ളൂ. തന്റെ ജീവിതത്തിലെ അതുല്യമായ അനുഭവം വിവരിക്കുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. നിരവധി പേരാണ് അവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ....

p

വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്..വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !!

ഫിറൂ.. ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്ത ഈ ചുറ്റുപ്പാടിൽ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.. പക്ഷെ, കൈ താങ്ങാവാൻ, ചേർത്ത് പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+