India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനായകാ... കളിമുട്ടി നില്‍ക്കുന്നവരല്ല സ്ത്രീകള്‍... മുഖത്തടിച്ച മറുപടിയുമായി ഷിംന അസീസ്

Google Oneindia Malayalam News

കോഴിക്കോട്: ഒരുത്തീ എന്ന സിനിമയുടെ പ്രചാരണ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ പറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഡോ. ഷിംന അസീസ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് തന്റെ രീതി എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു.

മീടൂ എന്നാല്‍ എന്താണ് എന്ന് എനിക്കറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞു. നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. വിനായകന്റെ വാക്കുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ശക്തമായ വാക്കുകളിലായിരുന്നു ഡോ. ഷിംന അസീസിന്റെ പ്രതികരണം. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോ ന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത്‌ നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെന്റ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.

സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച്‌ മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി.
ആ മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്‌, ഹരാസ്‌മെന്റാണ്‌. ഒരു സ്‌ത്രീയുടെ ജോലിസ്ഥലത്ത്‌ വെച്ച്‌ ഒരാൾ 'ആ സ്‌ത്രീയോട്‌ ഫിസിക്കൽ ഇന്റിമസി വേണമെങ്കിൽ ഞാനവരോടും ചോദിക്കും' എന്ന്‌ പറഞ്ഞത്‌ കേട്ട്‌ ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.

ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍

കൺസെന്റൊക്കെ ആൺ അഹമ്മതിയിൽ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്‌. എന്നിട്ട്‌ അത്‌ വെച്ച്‌ #metoo നേർപ്പിക്കുന്നത് വേറേയും... ഫെറാരിയിൽ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാർഡ് കിട്ടിയപ്പോൾ മാധ്യമങ്ങളുടെ മുന്നിൽ അമ്മയ്‌ക്ക് ഉമ്മ കൊടുത്ത് ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്സ് പറഞ്ഞ വിനായകനെപ്പോലൊരാൾക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോൾ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്.
മയിര് !

English summary
Dr Shimna Azeez Response to Actor Vinayakan Press Meet Comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X