ഡോ. വന്ദന ദാസ് കൊലപാതകം ദാരുണ സംഭവങ്ങളുടെ സൂചന; മുന്നറിയിപ്പ് നല്‍കി മാലാ പാര്‍വതി
കോട്ടയം: ലഹരിക്ക് അടിമയായ അധ്യാപകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസ് തീരാ നോവായി മലയാളികളുടെ മനസില്‍ നില്‍ക്കവെ, ചില മുന്നറിയിപ്പുകളുമായി നടി മാലാ പാര്‍വതി. സമൂഹത്തില്‍ മയക്ക് മരുന്ന് വരുത്തിവയ്ക്കുന്ന ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുകയാണവര്‍. എത്രയോ പേര്‍ക്ക് രക്ഷയാകേണ്ട ഡോക്ടറാണ് ആക്രമണത്തിന് ഇരയായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.
വിദേശത്ത് കേള്‍ക്കാറുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ നാട്ടിലും കേള്‍ക്കാന്‍ തുടങ്ങിയതിലെ ആശങ്ക നടി പങ്കുവച്ചു. ഓസ്‌ട്രേലിയയിലെ സുഹൃത്ത് അവരോട് പറഞ്ഞ കാര്യങ്ങളും മാലാ പാര്‍വതി വിശദീകരിച്ചു. ലഹരിക്ക് അടിമയായ വ്യക്തി പിഞ്ചുകുഞ്ഞിനെ പോലും കൊല്ലാന്‍ നോക്കിയ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍... കെമിക്കല്‍ ഡ്രഗ്ഗ് മൂലം സമൂഹത്തില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ ആശങ്കപ്പെടുത്തുന്നു. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ ഭ്രമത്തിന്, പൊലിഞ്ഞത് അമൂല്യ ജീവന്‍! ഡോ. വന്ദന ദാസ്.
ഡോ. വന്ദന ദാസിന്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്. അതിന് ഇരയായതാണ് എത്രയോ പേര്‍ക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും..സമസ്ത മേഖലകളിലും, പ്രത്യേകിച്ച് കുട്ടികളിലും ഉയര്‍ന്ന് വരുന്ന കെമിക്കല്‍ ഡ്രഗ്‌സ് നമ്മുടെ നാട്ടില്‍ വിതക്കാന്‍, പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം.
വിദേശ രാജ്യത്ത് നിന്നൊക്കെ ഇത് പോലെ ഒരു പാട് കുറ്റകൃത്യങ്ങള്‍ കേള്‍ക്കാറുണ്ട്. ഓസ്‌ട്രേലിയയില്‍, മാനസിക ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. 13 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ, കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ കുറിച്ച്.ആ തരത്തിലുള്ള പല കേസുകളെ കുറിച്ച്.
കെമിക്കല്‍ ട്രഗ്‌സ് നല്‍കുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന അപകടം വലുതാണ്.
ഡോ. വന്ദന ദാസിന് സംഭവിച്ച ദുരന്തത്തിനും, അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന വലിയ വേദനയ്ക്കും പകരം നല്‍കാന്‍ ഒന്നിനും ആകില്ല.
ഒരു പക്ഷേ, മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് ,വന്ദന എന്ന രക്തസാക്ഷിയോട് ഐക്യപ്പെടാം.
പ്രണാമം എന്നല്ലാതെ ഒന്നും പറയാനില്ല വന്ദന!












Click it and Unblock the Notifications