Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്കിൽ നിന്നും വായിൽ നിന്നും പുക; കിക്കിക്ക് പിന്നാലെ തരംഗമായി ഡ്രാഗൺ ബ്രീത്ത് ചലഞ്ച്...

Recommended Video

cmsvideo
    കിക്കിക്ക് പിന്നാലെ തരംഗമായി ഡ്രാഗൺ ബ്രീത്ത് ചലഞ്ച് | Oneindia Malayalam

    ദില്ലി: ഇന്റർനെറ്റിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. ഐസ് ബക്കറ്റ് ചലഞ്ച്, ഫിറ്റ്നെസ്സ് ചലഞ്ച് അങ്ങനെ തുടങ്ങി വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ചലഞ്ച് പൂർത്തിയാക്കുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ അതിന്റെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നു.

    സുഹൃത്തുക്കളെ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയും വേണം. തുടക്കത്തിൽ രസകരമായ ചലഞ്ചുകളാണ് തരംഗമായിരുന്നതെങ്കിൽ ഇപ്പോൾ രൂപവും ഭാവവുമെല്ലാം മാറി ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള മരണക്കളികളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

     കിക്കിക്ക് ശേഷം ഡ്രാഗൺ

    കിക്കിക്ക് ശേഷം ഡ്രാഗൺ

    കുറച്ച് നാളുകളായി കിക്കി ചലഞ്ചായിരുന്നു ഇന്റർനെറ്റിൽ തരംഗമായി മാറിയത്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി നൃത്തം ചെയ്യുന്നതാണ് കിക്കി ചലഞ്ച്. കീകി ഡുയു ലൗവ് മീ, ആർ യു റൈഡിംഗ് എന്ന വരികൾ കേൾക്കുമ്പോൾ ഓടുന്ന കാറിൽ നിന്നും ചാടിയിറങ്ങുകയും വാഹനം മുന്നോട്ട് പോകുന്നതിനൊപ്പം ഡാൻസ് ചെയ്യുകയും വേണം. നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. നിരവധി പേരാണ് കിക്കി ചലഞ്ച് ഏറ്റെടുത്തത്. അപകടരമായ കിക്കിക്ക് ശേഷം മറ്റൊരു മരണക്കളിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഡ്രാഗൺ ബ്രീത്ത് ചലഞ്ച്.

    ഡ്രാഗൺ ബ്രീത്ത് ചലഞ്ച്

    ദ്രവരൂപത്തിലുള്ള നൈട്രജനിൽ മുക്കിയ മിഠായിയിൽ നിന്നും വരുന്ന പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേയ്ക്ക് വിടുന്നതാണ് ഡ്രാഗൺ ബ്രീത്ത് ചലഞ്ച്. തണുത്ത മഞ്ഞുപോലത്തെ പുകയാണ് പുറത്തേയ്ക്ക് വരുന്നത്. നിരവധി ആളുകളാണ് ഡ്രാഗൺ ബ്രീത്ത് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഡ്രാഗൺ ബ്രീത്ത് ചലഞ്ച് പൂർത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് തുടങ്ങിയതോടെ സംഭവം ഇന്റർനെറ്റിൽ വൈറലായി.

    ആരോഗ്യത്തിന് ഹാനികരം

    മൂക്കിലൂടെയും വായിലൂടെയും പുക പുറത്തേയ്ക്ക് വിടുന്നത് കണ്ടുനിൽക്കുന്നവർക്ക് രസകരമായി തോന്നുമെങ്കിലും സംഭവം ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അകത്തേയ്ക്ക് വലിക്കുന്ന നൈട്രജൻ വായിൽ അലിഞ്ഞ് ചേരുകയും ഇത് നമ്മുടെ ആന്തരിക അവയവങ്ങളെ ദ്രവിപ്പിക്കുകയും ചെയ്യും. വായ, വയറ് , അന്നനാളം തുടങ്ങിയ ഇടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. തണുന്ന നൈട്രജൻ ശ്വസിക്കുന്നത് ശ്വാസംമുട്ടലിന് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഡ്രാഗൺ ബ്രീത്ത് ചലഞ്ചേറ്റെടുത്ത നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ഫ്ലോറിഡയിൽ നാലുവയസുകാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരും ചലഞ്ച് ഏറ്റെടുക്കരുതെന്ന് കുട്ടിയുടെ അമ്മ ഫേസ്ബുക്കിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു.

    പ്രമുഖരും

    ഓൺലൈൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ കൊമേഡിയൻ ഷിഗി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കിക്കി ചലഞ്ചിന് തുടക്കമായത് വെല്ലുവിളി ഏറ്റെടുത്തവരിലും പ്രമുഖരായ ആളുകളുണ്ട്. ഷിഗിക്ക് പിന്നാലെ ഹോളിവുഡ് താരം വിൽസ്മിത്തും ഓടുന്ന വണ്ടിയിൽ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തിരുന്നു. കരിഷ്മ ശര്‍മ,നിയാ ശര്‍മ തുടങ്ങി ബോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം ചലഞ്ച് ഏറ്റെടുത്തു.നോറ ഫത്തേഹി കാറിനു പകരം ഒരു ഓട്ടോറിക്ഷയ്‌ക്കൊപ്പമാണ് നൃത്തം ചെയ്തത്. മലയാളത്തിൽ നിന്ന് ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാനിയ അയ്യപ്പന്റെ കിക്കി ചലഞ്ച് നിമിഷങ്ങൾക്കകമാണ് വൈറലായത്.

    നിയമലംഘനം

    ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം ചലഞ്ചുകൾക്ക് പിന്നാലെ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. കിക്കി ചലഞ്ചിനിടെ നിരവധി പേർ അപകടത്തിൽ പെടുന്നതായി ശ്രദ്ധയിൽപെട്ടതോടെ പോലീസ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങളുടെ ലംഘനം കൂടിയാണിത്. ചലഞ്ചേറ്റെടുക്കുന്നതിനിടയിൽ ഉണ്ടായ അപകടങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ട്രോളിലൂടെയാണ് ദില്ലി പോലീസ് ചലഞ്ചിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയത്. റോഡിൽ ഡാൻസ് ചെയ്താൽ നിങ്ങൾക്കായി പുതിയ വാതിലുകൾ തുറക്കപ്പെടും എന്നെഴുതി ഒരു ആംബുലൻസിന്റെ ചിത്രത്തോടൊപ്പമായിരുന്നു ദില്ലി പോലീസിന്റെ ട്വീറ്റ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+