പോർഷെയിൽ 'പറന്ന്' ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ സൽമാൻ; കൈയ്യോടെ പൊക്കി പോലീസ്..റിവേഴ്സ് അടിപ്പിച്ചു.. വീഡിയോ
എറണാകുളം; അച്ഛനും നടനുമായ മമ്മൂട്ടിയെ പോലെ തന്നെ വാഹന പ്രേമിയാണ് മലയാളത്തിന്‌റെ യുവ നടൻ ദുൽഖർ സൽമാൻ. നടൻ സ്റ്റൈലിഷ് ആയി വാഹനം ഓടിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ ഇത്തവണ ദുൽഖറിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചപിക്കുന്നത്, അത് പക്ഷേ റോഡിൽ സ്റ്റൈലിഷ് ആയി പറന്നതിനല്ല, പകരം ട്രാഫിക് നിയമം ലംഘിച്ചതിനാണ്.

ഇൻസ്റ്റഗ്രാമിൽ മുഹമ്മദ് ജസീൽ എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ നീല പോർഷെ പനമേരെ കാറിലാണ് ദുൽഖർ ഉള്ളത്. ആലപ്പുഴ ബൈപ്പാസിന് സമീപം വൺവേ തെറ്റിച്ച് ദുൽഖർ കയറിയതോടെയാണ് ട്രോഫിക് പോലീസ് കൈയ്യോടെ നടനെ റിവേഴ്സ് അടിപ്പിച്ചത്.പോലീസ് ദുൽഖറെ തടയുന്നതും റിവേഴ്സ് എടുക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ഏറെ ദൂരം പുറകോട്ടെടുത്ത വണ്ടി ശരിയായ ട്രാക്കിൽ തന്നെ പോകുന്നതും വീഡിയോയിൽ കാണും.
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം
ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ആദ്യം നടനെ കണ്ടപാടെ കുഞ്ഞിക്കാ എന്ന് യുവാക്കൾ വിളിക്കുന്നതും ദുൽഖർ കൈകാണിക്കുന്നതും വീഡിയോയിൽ ഉണ്ട്. അതിന് ശേഷമാണ് പോലീസ് റിവേഴ്സ് അടിപ്പിക്കുന്നത്.
അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications