ഇ ബുൾ ജെറ്റിന്റെ വരുമാനം കുതിച്ചുയർന്നു! 8 ദിവസം കൊണ്ട് കിട്ടിയത് ലക്ഷങ്ങൾ... ഞെട്ടിപ്പിക്കും കണക്കുകൾ

ഇ ബുള്‍ ജെറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ. സഹോദരങ്ങളായ എബിനോടും ലിബിനോടും മോട്ടോര്‍ വാഹന വകുപ്പും പോലീസും ഭരണകൂടവും എല്ലാം നീതികേട് കാണിച്ചു എന്നാണ് ഫാന്‍സിന്റെ പ്രധാന ആരോപണം. എന്തായാലും ജാമ്യം കിട്ടി ഇപ്പോള്‍ രണ്ടാളും പുറത്തിറങ്ങിക്കഴിഞ്ഞു.

Recommended Video

cmsvideo
    ഞെട്ടിക്കും ഈ നാളിലെ ഈ ബുൾ ജെറ്റിന്റെ യുട്യൂബ് വരുമാനം,വാരിയത് ലക്ഷങ്ങൾ

    ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച പിന്തുണ കണ്ട് പലരും ഞെട്ടിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ അവരുടെ യൂട്യൂബ് വരുമാനത്തെ കുറിച്ചറിഞ്ഞാല്‍ അത് ഒറ്റ ഞെട്ടലില്‍ അവസാനിച്ചോളണം എന്നില്ല.

    വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

    1

    കഴിഞ്ഞ എട്ട് ദിവസങ്ങള്‍ കൊണ്ട് ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനലിന് ലഭിച്ച വരുമാനം എത്രയാണെന്ന് അറിയാമോ? അത് ഏതാണ്ട് നാല് ലക്ഷം രൂപയുടെ അടുത്ത് വരും എന്നാണ് കണക്കുകള്‍. വെറും എട്ട് ദിവസത്തിന്റെ വരുമാനത്തിന്റെ കണക്കാണ് ഈ പറയുന്നത്. ഈ മാസം അവസാനിക്കാന്‍ ഇനിയും ഉണ്ട് 20 ദിവസങ്ങള്‍ എന്ന് കൂടി ഓര്‍ക്കണം. വിവാദം ആളിക്കത്താന്‍ തുടങ്ങിയതോടെ വരുമാനവും കൂടി!

    2

    സാധാരണ ഗതിയില്‍ പ്രതിദിനം എത്രയുണ്ടാകും ഇ ബുള്‍ ജെറ്റിന്റെ ശരാശരി വരുമാനം എന്ന് കൂടി ഒന്ന് പരിശോധിക്കാം. 100 ഡോളറിനും 150 ഡോളറിനും ഇടയിലാണത്രെ ശരാശരി വരുമാനം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏതാണ്ട് ഏഴായിരത്തി അഞ്ഞൂറ് രൂപ മുതല്‍ പതിനൊന്നായിരത്തി ഇരുനൂറ് രൂപ വരെ വരും ഇത്. ചിലപ്പോള്‍ വീഡിയോകള്‍ കൂടുതല്‍ വൈറല്‍ ആകുന്ന സ്ഥിതിയുണ്ടാകും. അപ്പോള്‍ വരുമാനം പിന്നേയും കൂടും. ശരാശരി മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് യൂട്യൂബില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടുന്ന മാസവരുമാനം എന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ തന്നെ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

    3

    ഓഗസ്റ്റ് 6, വ്യാഴാഴ്ച ആയിരുന്നു ഇ ബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ എന്ന രൂപമാറ്റം വരുത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. പിന്നീട് രേഖകള്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ അന്ന് രാത്രി തന്നെ വാഹനം വിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കണ്ടത് ഇവരുടേയും ഫാന്‍സിന്റേയും തേര്‍വാഴ്ചയായിരുന്നു. അതോടെ കാഴ്ചക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങി. ഒടുക്കം അറസ്റ്റിലേക്കും മറ്റും എത്തിയപ്പോള്‍ പ്രതിദിന വരുമാനം മുന്നൂറ് ഡോളറോളം ആയി എന്നാണ് കണക്കുകള്‍- ഏതാണ്ട് ഇരുപത്തിയൊന്നായിരം രൂപ!

    4

    അടുത്തതായി ഇവര്‍ യൂട്യൂബില്‍ എന്ത് വീഡിയോ ആയിരിക്കും അപ്ലോഡ് ചെയ്യുക എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ച സ്ഥിതിയ്ക്ക് പെട്ടെന്ന് പ്രകോപനപരമായ വീഡിയോകള്‍ ഒന്നും ഇവര്‍ ്അപ്ലോഡ് ചെയ്യാന്‍ സാധ്യതയില്ല. എന്തായാലും ഇവരുടെ അടുത്ത വീഡിയോ റെക്കോര്‍ഡ് വ്യൂസ് നേടുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ റെക്കോര്‍ഡ് വരുമാനവും നേടിയേക്കും. പക്ഷേ, അതിന് മുമ്പ് പോലീസ് ഇടപെട്ട് ഇവരുടെ യൂട്യൂബ് അക്കൗണ്ട് നിര്‍ത്തലാക്കുമോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.

    5

    ഇനി ഇ ബുള്‍ ജെറ്റിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം നോക്കാം. ഓഗസ്റ്റ് ഒന്നിന് തുടക്കത്തില്‍ 14.6 ലക്ഷത്തോളം ആയിരുന്നു സബസ്‌ക്രൈബേഴ്‌സ്. എന്നാല്‍ വിവാദം കത്തിത്തുടങ്ങിയപ്പോള്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുത്തനെ കുതിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം അത് 16 ലക്ഷത്തിലെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ പരിശോധിക്കുമ്പോള്‍ സബ്‌ക്രൈബര്‍മാരുടെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞിട്ടിട്ടുണ്ട്. ചാനല്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ഇനിയും കൂടാനേ വഴിയുള്ളു.

    6

    ജൂലായ് 15 മുതല്‍ അപ്ലോഡ് ചെയ്ത ഇ ബുള്‍ ജെറ്റ് വീഡിയോകളുടെ എണ്ണം 11 ആണ്. അതില്‍ ആകെ ഒരെണ്ണം മാത്രമാണ് ഒരുമില്യണ്‍ വ്യൂസിന് താഴെയുള്ളത് (പത്ത് ലക്ഷം വ്യൂസില്‍ താഴെയുള്ളത്). ഏറ്റവും ഒടുവില്‍ അപ്ലോഡ് ചെയ്ത വീഡിയോയുടെ വ്യൂസ് 33 ലക്ഷം ആണ്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതിന് ശേഷം അതേ കുറിച്ച് ചെയ്ത വീഡിയോ ആണിത്. അതിന് തൊട്ടുമുമ്പ് അപ്ലോഡ് ചെയ്ത വീഡിയോയുടെ വ്യൂസ് 21 ലക്ഷം ആണ്. ബാക്കി എട്ട് വീഡിയോകളും ഒരു മില്യണിനും രണ്ട് മില്യണിനും ഇടയില്‍ വ്യൂസ് നേടിയിട്ടുണ്ട്. ഇക്കാലഘട്ടത്തിനിടെ 29 വീഡിയോകള്‍ ആണ് ഒരുമില്യണില്‍ അധികം വ്യൂസ് നേടിയിട്ടുള്ളത്.

    7

    ഇക്കണക്കിന് മുന്നോട്ട് പോയാല്‍ ഇ ബുള്‍ ജെറ്റ് വലിയ ഉയരങ്ങളിലേക്കെത്തും എന്നാണ് സോഷ്യല്‍ ബ്ലേഡിന്റെ പ്രൊജക്ഷന്‍. 2021 ഒക്ടോബര്‍ ആകുമ്പോഴേക്കും സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഇരുപത് ലക്ഷം കവിയും. 2022 ഏപ്രില്‍ മാസത്തില്‍ അത് നാല്‍പത് ലക്ഷത്തോട് അടുക്കും. 2023 ഒക്ടോബര്‍ ആകുമ്പോള്‍ ഒരു കോടി സബ്‌സ്‌ക്രൈബര്‍മാര്‍ വരെ ഉണ്ടാകുമെന്നും പ്രൊജക്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മലയാളത്തിലുള്ള ഒരു യൂട്യൂബ് ചാനല്‍ അത്രയൊക്കെ ഉയരത്തിലെത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

    8

    എന്തായാലും മലയാളത്തിലെ ഒന്നാം നിര യൂട്യൂബര്‍മാര്‍ എന്ന് പറയുന്നത് ഇ ബുള്‍ ജെറ്റ് മാത്രമാണെന്നൊന്നും പറയാന്‍ കഴിയില്ല. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലും വരുമാനത്തിലും എല്ലാം മുന്നിലുള്ളവര്‍ വേറേയും ഉണ്ട്. ജനപ്രിയ വെബ്‌സീരീസ് ആയ കരിക്കിന് 71 ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. എം4 ടെക് എന്ന യൂട്യൂബ് ചാനലിന് അറുപത്തി ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 2017 ല്‍ ആയിരുന്നു ഈ ചാനല്‍ തുടങ്ങിയത്. ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേജ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് ചാനലിന് 51 ലക്ഷത്തിലധികം ആണ് സബ്‌സ്‌ക്രൈബര്‍മാര്‍. അണ്‍ബോക്‌സിങ് ഡ്യൂഡ് എന്ന ചാനലിന് 32 ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട് . 2017 ല്‍ തന്നെ ആയിരുന്നു ഈ ചാനലും തുടങ്ങിയത്. മല്ലു ട്രാവലര്‍ എന്ന യൂട്യൂബ് ചാനലിന് 24.4 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത് . ഇരുപത് ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള മലയാളികള്‍ വേറേയും ഉണ്ട് യൂട്യൂബില്‍ . കേരളത്തിന് പുറത്ത് പോയാല്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഇതൊന്നും ഒരു കണക്കേ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+