Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു തരി കനലായ് ഒതുങ്ങുകയല്ല... എന്റെ കോണ്‍ഗ്രസ്സ്!!! വീണ്ടും സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം എംഎൽഎ

തൃത്താല: ദേശീയ തലത്തില്‍ വലിയ വിജയം ആഘോഷിക്കുകയാണ് കോണ്‍ഗ്രസ്. അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ട്. യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

കോണ്‍ഗ്രസ്സ് എന്നാല്‍ Cong-RSS എന്നാണ് കേരളത്തിലെ ഇടത് സൈബര്‍ പോരാളികള്‍ പരിഹസിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് തന്നെ ആയിരുന്നു ഇതിന് കാരണവും.

VT Balram

വര്‍ഷങ്ങളോളം അടക്കി ഭരിച്ചിരുന്ന ത്രിപുര കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആയിരുന്നു സിപിഎമ്മിന് നഷ്ടപ്പെട്ടത്. അങ്ഹനെ സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. 'കനല്‍ ഒരു തരിമതി' എന്നായിരുന്നു ഇതിനോട് സിപിഎമ്മുകാര്‍ പ്രതികരിച്ചത്.

എന്തായാലും മേല്‍പ്പറഞ്ഞ രണ്ടിനും ഒരു ട്രോള്‍ പോലെ മറുപടി നല്‍കുകയാണ് വിടി ബല്‍റാം ചെയ്തിരിക്കുന്നത്. CongRSS എന്നതല്ല, Cong X RSS എന്നതാണ് ഫീല്‍ഡിലെ യാഥാര്‍ത്ഥ്യം എന്നാണ് വിടി ബല്‍റാം പറയുന്നത്. അതുപോലെ ഒരു തരി കനലായി ഒതുങ്ങുകയല്ല കോണ്‍ഗ്രസ് ചെയ്തത് എന്നും വിടി ബല്‍റാം പറയുന്നുണ്ട്. ഇതാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

"Cong X RSS
ഇതാണ് ഫീൽഡിലെ യാഥാർത്ഥ്യം;
മറിച്ച് ആരെന്ത് സമീകരണം നടത്താൻ ശ്രമിച്ചാലും.

ഒരു തരി കനലായ് ഒതുങ്ങുകയല്ല,
വർഗീയ ഫാഷിസത്തെ ചുട്ടെരിക്കാൻ ആളിപ്പടരുകയാണ് എന്റെ കോൺഗ്രസ്,
ഇന്ത്യയുടെ കോൺഗ്രസ്,
ഇന്ത്യൻ നാഷണൽ കോൺഗ്രസ്."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+