Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്യാസിമാര്‍ ആന്തരീകാവയവങ്ങള്‍ കഴുകി വൃത്തിയാക്കും; നവ്യ പറഞ്ഞത് 'വസ്ത്ര ധൗതി', വൈറല്‍ കുറിപ്പ്

നവ്യ നായരുടെ ഈ പരാമര്‍ശം വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും കാരണമായിരുന്നു.

കൊച്ചി: സന്യാസിമാര്‍ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചുവയ്ക്കുമായിരുന്നു എന്ന് ഒറു പരിപാടിക്കിടെ നടി നവ്യ നായര്‍ പറഞ്ഞിരുന്നു. നവ്യ നായരുടെ ഈ പരാമര്‍ശം വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും കാരണമായിരുന്നു. സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ വരെ നവ്യയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. എന്‍ എസ് മാധവന്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ആകെ നവ്യ നായരുടെ പരാമര്‍ശത്തെ ചൊല്ലി ട്രോളുകള്‍ നിറയുകയാണ്.

വസ്ത്ര ധൗതി

വസ്ത്ര ധൗതി

എന്നാല്‍ ഇപ്പോഴിതാ നവ്യ പറഞ്ഞതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ളാശേരി ജോസഫ് എന്ന വ്യക്തിയാണ് നവ്യ നായര്‍ പറഞ്ഞതിന്റെ ആധികാരികതയെ കുറിച്ച് പറയുന്നത്. ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക' എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ 'വസ്ത്ര ധൗതി' എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കുമെന്ന് ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ.

ക്ഷാളന ക്രിയയെ കുറിച്ച്

ക്ഷാളന ക്രിയയെ കുറിച്ച്

'ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു' എന്ന് നടി നവ്യാ നായര്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവര്‍ ട്രോളുന്നൂ. 'ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക' എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ 'വസ്ത്ര ധൗതി' എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും.

 'വമന ധൗതി' എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍

'വമന ധൗതി' എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍

യോഗയിലെ ഈ 'വസ്ത്ര ധൗതി'-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബണ്‍ ആണ് 'വസ്ത്ര ധൗതി' -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റ്റെ കൂടെ ഒരറ്റം കയ്യില്‍ പിടിച്ചുകൊണ്ട് ആ റിബണ്‍ വിഴുങ്ങാറാണ് പതിവ്. പിന്നീട് 'വസ്ത്ര ധൗതി'-യില്‍ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയില്‍ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. 'വമന ധൗതി' എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍ പരിപാടിയെക്കാള്‍ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുര്‍വേദത്തിലും പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി 'വമനം' ഉണ്ട്. യോഗയില്‍ അത് കുറച്ചുകൂടി വ്യക്തി 'എഫര്‍ട്ട്' എടുത്ത് ചെയ്യണമെന്നേയുള്ളൂ.

ആറു ക്ഷാളന ക്രിയകളുണ്ട്

ആറു ക്ഷാളന ക്രിയകളുണ്ട്

സത്യം പറഞ്ഞാല്‍, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകള്‍ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി - ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികള്‍. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. മുന്‍ഗറിലെ 'ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ' പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാല്‍, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളന്‍ - എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയില്‍. ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. 'വസ്ത്ര ധൗതി' പോലുള്ള അഡ്വാന്‍സ്ഡ് ആയുള്ള ക്രിയകള്‍ ഒരു ഗുരുവിന്റ്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. അതല്ലെങ്കില്‍ ശരീരത്തില്‍ പല അസ്വസ്ഥകളും വരും.

സിമ്പിള്‍ ടെക്‌നിക്കാണ് ജലനേതി

സിമ്പിള്‍ ടെക്‌നിക്കാണ് ജലനേതി

സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിള്‍ ടെക്‌നിക്കാണ് ജലനേതി. മുക്കിന്റ്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. 'ലോട്ടാ നേതി' എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോള്‍ ജലനേതി ചെയ്യുമ്പോള്‍ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ചേര്‍ക്കാറുണ്ട്. സൈനസ് പ്രശ്‌നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയില്‍ ഒരിക്കല്‍ ജലനേതി ചെയ്താല്‍ മതി. ജലനേതി സിമ്പിള്‍ ടെക്‌നിക്ക് ആണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിന്റ്റെ ഉള്‍ഭാഗം കഴുകുന്ന രീതിയാണിത്. കുറച്ചു കൂടി അഡ്വാന്‍സ്ഡ് ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റ്റെ ഉള്‍ഭാഗം ക്‌ളീന്‍ ചെയ്യാന്‍.

ശിക്ഷകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ

ശിക്ഷകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ

സൂത്രനേതിയില്‍ ഇപ്പോള്‍ മൂക്കിലൂടെ കടത്താന്‍ യോഗാ കേന്ദ്രങ്ങള്‍ നീളം കുറഞ്ഞ ചെറിയ റബര്‍ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റ്റെ ഉള്‍ഭാഗവും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോള്‍ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ജലനേതി ചെയ്യുമ്പോള്‍ ചേര്‍ത്താല്‍ തീര്‍ച്ചയായും തലയ്ക്ക് ഒരു നല്ല ഉണര്‍വ് വരും. ആയുര്‍വേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ 'എക്‌സ്‌പേര്‍ട്ട്' ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിന്റ്റെ ഉള്‍ഭാഗത്ത് തങ്ങി നില്‍ക്കരുത്. വെറും വയറ്റില്‍ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമര്‍ത്ഥനായ ഒരു യോഗാ ഗുരുവിന്റ്റെ കീഴില്‍ പഠിച്ചവര്‍ക്ക് സംസാരിക്കാം.

നവ്യാ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം

നവ്യാ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം

പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവര്‍ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീല്‍ഡിലും അങ്ങനെയാണല്ലോ. നവ്യാ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും 'ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും', അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 'ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ'-യുടെ ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്‌ഗോയില്‍ നിന്ന് മെഡിസിനില്‍ വരെ നേടിയ സന്യാസികളാണ്. അത്തരക്കാര്‍ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവര്‍ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+