ഫ്‌ളഷ് 16ന് തിയേറ്ററിലേക്ക്; ഇനിയാണ് യഥാര്‍ഥ പ്രശ്‌നം തുടങ്ങുന്നതെന്ന് ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിന്റെ കഥ പറയുന്ന ഫ്‌ളഷ് എന്ന സിനിമ ഈ മാസം 16ന് തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാവ് അറിയിച്ച പിന്നാലെ സംവിധായക ഐഷ സുല്‍ത്താന രംഗത്ത്. ഇനിയാണ് യഥാര്‍ഥ പ്രശ്‌നം തുടങ്ങുന്നതെന്ന് അവര്‍ പറയുന്നു. കിട്ടുന്ന ലാഭത്തിന്റെ പകുതി ലക്ഷദ്വീപിലെ രോഗികള്‍ക്ക് നല്‍കണം എന്ന ആവശ്യം നേരത്തെ നിര്‍മാതാവ് അംഗീകിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
സിനിമയുടെ ഉദ്ദേശം മനസിലാക്കി ആര്‍ട്ടിസ്റ്റുകള്‍ പലരും പ്രതിഫലം വാങ്ങിയിരുന്നില്ല. ചിലര്‍ വളരെ കുറച്ചാണ് വാങ്ങിയത്. അന്നുതന്നെ താന്‍ മുന്നോട്ട് വച്ച ആവശ്യം നിര്‍മാതാവ് ബീന കാസിം അംഗീകരിച്ചതാണെന്നും ഐഷ സുല്‍ത്താന പറയുന്നു. ലാഭ വിഹിതം രോഗികള്‍ക്ക് നല്‍കില്ലെങ്കില്‍ സിനിമ പൂര്‍ണമായും വിട്ടുതരണമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.

ഐഷ സുല്‍ത്താന തന്റെ നിലപാടുകള്‍ വ്യക്തമാക്കി ഫേസ്ബുക്കിലെഴുതിയ കുറിന്റെ പൂര്‍ണ രൂപം വായിക്കാം... വിവാദങ്ങൾക്ക് വിരാമം, flush ഈ വരുന്ന 16 ന് തിയറ്ററിലേക്ക് പോലും...
എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാൽ മതിയോ? ഇനിയാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകും? രണ്ട് വർഷമായി ബിജെപി യെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ
ജനങളുടെ പ്രതികരണം കണ്ട് മുട്ട് മടക്കി ഈ വരുന്ന 16 ന് റിലീസ് ചെയ്യാൻ പോവാണെന്ന് അറിഞ്ഞു... അത് കേട്ടതിൽ വളരെയധികം സന്തോഷം...
എന്നാൽ ലക്ഷദ്വീപിൽ കാലങ്ങളായി ഞങ്ങൾ ദ്വീപുകാർ അനുഭവിക്കുന്ന ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട ഹോസ്പിറ്റൽ ഫെസിലിറ്റിസുകൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഞാനി സിനിമ ചെയ്തത്... അത് കൊണ്ട് തന്നെ ഈ സിനിമയിൽ കൂടി ബീനാ കാസിം എന്ന പ്രൊഡ്യൂസറിന് എന്ത് ലാഭം കിട്ടിയാലും അതിന്റെ നേർ പകുതി ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്ത് കേരളത്തിൽ എത്തി കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കണം...
കൊടുത്തേ പറ്റുള്ളൂ, ഈ കാര്യത്തിലൊരു തീരുമാനം നിങ്ങൾ ഉടനെ ഉണ്ടാകണം... ഇല്ലെങ്കിൽ ഈ സിനിമ പൂർണ്ണമായിട്ടും ഞങ്ങൾക്ക് വിട്ട് തരണം... ഇതൊരിക്കലും നിങ്ങളോട് ഞാൻ റിക്വസ്റ്റ് ചെയ്യുന്നതല്ല, ഇതെന്റെ അവകാശമാണ്, എന്റെ നാട്ടുകാരുടെ ആവശ്യമാണ്...
ഈ സിനിമയെ നിങ്ങൾ കൊന്ന് കളഞ്ഞില്ലേ...
ഇനി ആ ബോഡി കൊണ്ടെങ്കിലും എന്റെ നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടാവട്ടെ...✨️
(കിട്ടുന്ന ലാഭത്തിന്റെ നേർ പകുതി രോഗികൾക്ക് കൊടുക്കണമെന്നത് ഞാനി ഈ സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ ബീനാ കാസിനോട് ആവശ്യപ്പെട്ടതും അവരത് ചെയ്യാം എന്ന് സമ്മതിച്ചതുമായിരുന്നു... അത് കൊണ്ട് തന്നെയാണ് ഈ സിനിമയിൽ അഭിനയിച്ച ആര്ടിസ്റ്റ് ആർക്കും തന്നെ ക്യാഷ് കൊടുത്തിരുന്നില്ല,
അവരും ദ്വീപിന്റെ ഈ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണ്, എന്റെ ടെക്നിഷ്യൻമ്മാരും സാലറി വളരെ കുറച്ചാണ് വർക്ക് ചെയ്തത്, ഞാനും പ്രോഡക്ഷൻ കൺഡ്രോളറും ഒരു രൂപ പോലും വാങിട്ടില്ല, ഇനി വാങ്ങുകയുമില്ല, എന്നാൽ അവർ ഞങ്ങൾക്ക് തന്ന വാക്ക് പാലിക്കണം... ഇപ്പോഴത്തെ അവരുടെ നാടകത്തിൽ പെട്ട് ഞാനത് വിടാൻ ഉദ്ദേശിക്കുന്നില്ല... അത്ര തന്നെ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications