പെണ്ണുങ്ങൾക്കെന്താ അയ്യപ്പനെ കാണാൻ ആഗ്രഹമുണ്ടാവില്ലേ? അമ്മൂമ്മയുടെ മാസ് മറുപടി വൈറൽ, വീഡിയോ
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിർത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ മുൻനിരയിലുള്ളതും സ്ത്രീകൾ തന്നെയാണ്. സുപ്രീം കോടതി വിധി വന്നതിന് ശേഷം സ്ത്രീകൾ മല ചവിട്ടാനെത്തിയെങ്കിലും വലിയ പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങുകയായിരുന്നു.
സന്നിധാനത്തേയ്ക്ക് എത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെത്തിയ സ്ത്രീകളെ വലിയ കൂക്കിവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലപ്പോഴും തിരികെ അയച്ചത്. പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർപോലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോൾ പ്രതിഷേധക്കാർക്ക് ഒരു മാസ്സ് മറുപടി നൽകുകയാണ് ഈ അമ്മൂമ്മ.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അമ്മൂമ്മയുടെ ഈ ചൂട്ടമറുപടി ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ആവുന്ന കാലത്ത് ശബരിമലയിൽ പെണ്ണുങ്ങൾ പോകണമെന്നും വയസായാൽ ഇതൊന്നും നടക്കില്ലെന്നുമാണ് അമ്മൂമ്മയുടെ പക്ഷം
പെണ്ണുങ്ങൾക്കും അയ്യപ്പനെ കാണാൻ ആഗ്രഹമുണ്ടാവില്ലേ, കാണാൻ ആഗ്രഹമുള്ളവരെല്ലാവരും പോയി കാണണം. വയസായവർക്ക് കേറാൻ കഴിയില്ല. എല്ലാവരും വയസാകും വരെ കാത്തിരിക്കുകയും ചെയ്യും മരിക്കുകയും ചെയ്യും. എനിക്ക് അയ്യപ്പനെ ഇപ്പോൾ കാണണമെന്നുണ്ട്. പക്ഷേ എനിക്ക് പോകാൻ കഴിയില്ല. പോകാൻ പറ്റുന്ന സമയത്ത് തന്നെ എല്ലാ പെണ്ണുങ്ങളും അയ്യപ്പനെ പോയി കാണണമെന്നാണ് ഈ അമ്മൂമ്മയുടെ അഭിപ്രായം.












Click it and Unblock the Notifications