'ആ ഷൂ നക്കിയുടെ പേര് ചവറ്റുകൊട്ടയില്‍ എറിയണം' രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ഗോള്‍വാള്‍ക്കറിന്റ് പേര് നല്‍കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി- സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ട്.
ഇതിനിടെ സിനിമ താരം ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇടത്- വലത് വ്യത്യാസമില്ലാതെയാണ് ഗോള്‍വാള്‍ക്കറുടെ പേര് ഇടുന്നതില്‍ പ്രതിഷേധം ഉയരുന്നത്.

ഹരീഷ് പേരടി
' ആ ഷൂ നക്കിയുടെ പേര് കേരളം ചറ്റുകൊട്ടയിലേക്ക് എറിയണം' എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എംഎസ് ഗോള്‍വാള്‍ക്കറിന്റേയോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടേയോ പേര് പരാമര്‍ശിക്കാതെയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ലക്ഷ്യം വച്ചത് എന്താണെന്ന് വ്യക്തവും ആണ്.

കാര്‍ത്തിയെ പിന്തുണച്ചും
കഴിഞ്ഞ ദിവസം തമിഴ് നടന്‍ കാര്‍ത്തിയെ പിന്തുണച്ചും ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. കര്‍ഷകസമരത്തെ കുറിച്ച് കാര്‍ത്തി നടത്തിയ അഭിപ്രായ പ്രകടനത്തെ തുടര്‍ന്നായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം ആണ്‍കുട്ടികള്‍ക്കൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌കാരം എന്നും അദ്ദേഹം എഴുതിയിരുന്നു.

വ്യാപക പ്രതിഷേധം
ആര്‍ജിസിബി കാമ്പസ്സിന് ആര്‍എസ്എസ് സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. സിപിഎം- സിപിഐ നേതാക്കള്‍ അതി രൂക്ഷമായി തന്നെ ഇതിനോട് പ്രതികരിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

പ്രതിരോധിച്ച് ബിജെപി
എന്നാല്‍ ഈ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി- സംഘപരിവാര്‍ നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. വിഭാഗീയതയില്ലാതെ ബിജെപിയിലെ എല്ലാ വിഭാഗം നേതാക്കളും അതി ശക്തമായ നിലപാടാണ് ഇതില്‍ സ്വീകരിക്കുന്നത്. ഗോള്‍വാള്‍ക്കറിന്റെ പേര് തന്നെ ആര്‍ജിസിബി കാമ്പസിന് നല്‍കും എന്നാണ് വെല്ലുവിളി.

ഡോ പല്‍പുവിന്റെ പേര്
ആര്‍ജിസിബി രണ്ടാം കാമ്പസിന് ഡോ പല്‍പുവിന്റെ പേര് നല്‍കണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് സിപിഐ നേതാവും എംഎല്‍എയും ആയ മുല്ലക്കര രത്‌നാകരന്‍ ആയിരുന്നു. അതിന് പിറകെ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവും ആയ ശശി തരൂരും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

മുഖ്യമന്ത്രി കത്തയച്ചു
ആര്‍ജിസിബി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് അനുചിതമാണെന്നും തീരുമാനം തിരുത്തണം എന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ പേര് വേണം നല്‍കാന്‍ എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വര്‍ഗ്ഗീയത വളര്‍ത്തും
ആര്‍ജിസിബി കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് രാജ്യത്ത് വര്‍ഗ്ഗീയ വളര്‍ത്താനെ ഉപകരിക്കൂ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയിച്ചിട്ടും ഉണ്ട് അദ്ദേഹം. ആര്‍ജിസിബി രണ്ടാം കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണം എന്നാണ് ചെന്നിത്തലയുടെ ആവശ്യം.












Click it and Unblock the Notifications