ഗാന്ധിജി നമ്മുടെ പിതാവിന്റെ രാജ്യം!! കൊച്ചുമകന്‍ രാഹുല്‍... പുതിയ ആരോഗ്യമന്ത്രിക്ക് ട്രോള്‍പൂരം
ദില്ലി: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം ഏറെ ചര്‍ച്ച ചെയ്യുന്ന പേരാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയയുടേത്. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ ഇദ്ദേഹം നേരത്തെ പാര്‍ട്ടിയിലും സര്‍ക്കാരിലും ചില സുപ്രധാന പദവികള്‍ വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അക്ഷരത്തെറ്റും ഗ്രാമര്‍ തെറ്റും കൂടിക്കുഴഞ്ഞ് കിടക്കുന്ന അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്.
മഹാത്മാ ഗാന്ധി നമ്മുടെ പിതാവിന്റെ രാജ്യമാണ് എന്നാണ് മന്‍സൂഖ് 2013 ആഗസ്റ്റില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിജിയുടെ പേരക്കുട്ടിയാണെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു....
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

മന്‍സൂഖ് മണ്ഡാവിയ നമ്മുടെ മന്ത്രിയുടെ ആരോഗ്യമാണ് എന്നാണ് പഴയ ട്വീറ്റിനൊപ്പമുള്ള ട്രോള്‍. 2014ലെ മന്ത്രിയുടെ മറ്റൊരു ട്വീറ്റും ട്രോളന്‍മാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ രാഹുല്‍ ഗാന്ധി, ഗാന്ധിജിയുടെ വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയല്ല എന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ട് എന്നാണ് 2014 മാര്‍ച്ച് 14ലെ ട്വീറ്റ്.

തെറ്റായ പദ പ്രയോഗങ്ങള്‍ പുതിയ ആരോഗ്യ മന്ത്രിയുടെ ഇംഗ്ലീഷിലുള്ള പാണ്ഡിത്യമാണ് കാണിക്കുന്നത് എന്നാണ് ട്രോള്‍. അക്ഷരതെറ്റുകളും നിരവധിയാണ്. ഇങ്ങനെ പോയാല്‍ ആരോഗ്യമന്ത്രിക്കെതിരെ കൊറോണ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചിലര്‍. എന്നാല്‍ മന്ത്രിയെ പിന്തുണച്ചും അനവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷില്‍ പാണ്ഡിത്യമില്ലാത്തത് വലിയ തെറ്റല്ല എന്നാണ് ഇവരുടെ വാദം.

അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആശംസാ കുറിപ്പുകളായും ട്രോളുകള്‍ വരുന്നുണ്ട്. ആരോഗ്യം, കുടുംബ ക്ഷേമം എന്നിവയ്ക്ക് പുറമെ, തുറമുഖം, രാസവളം എന്നിവയുടെ സഹമന്ത്രി പദവിയും മന്‍സൂഖ് ലക്ഷ്മണ്‍ ഭായ് മണ്ഡവിയക്കാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഗുജറാത്തില്‍ നിരവധി ബോധവല്‍ക്കരണ പദയാത്രകള്‍ നടത്തിയ വ്യക്തിയാണ് ഇദ്ദേഹം.

2015ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുസ്ഥിര വികസനം എന്ന വിഷയത്തില്‍ പ്രസംഗിച്ചിരുന്നു. മണ്ഡാവിയ പലപ്പോഴും പാര്‍ലമെന്റിലെത്തിയിരുന്നത് സൈക്കിളിലാണ്. ലളിത ജീവിതം നയിക്കുന്ന വ്യക്തി എന്ന നിലയിലും ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലുള്ള ഹനോല്‍ ഗ്രാമത്തിലാണ് ജനനം.

കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. ചെറിയ വീഴ്ച പോലും വലിയ രീതിയില്‍ ചര്‍ച്ചയാകുകയും പ്രതിസന്ധി ഇരട്ടിയാകുകയും ചെയ്യാനിടയുണ്ട്. അതുകൊണ്ടുതന്നെ മണ്ഡാവിയയുടെ പ്രവര്‍ത്തനം പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാവ്‌നഗര്‍ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് മണ്ഡാവിയ.

എബിവിപി വഴി ബിജെപിയിലെത്തുകയും ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് മണ്ഡാവിയ. ഗുജറാത്തിലെ പ്രായം കുറഞ്ഞ എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനുണ്ട്. 2012 മുതല്‍ രാജ്യസഭാംഗമാണ്. 2024 വരെ രാജ്യസഭാ കാലാവധിയുണ്ട്. നേരത്തെ വിവിധ വകുപ്പുകളില്‍ സഹമന്ത്രി പദവി വഹിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ യാത്രകള്‍ നടത്തിയ വ്യക്തിയാണ്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications