എന്റെ ഭാര്യ, ദൈവം എനിക്ക് തന്ന പുണ്യം; രോഗക്കിടക്കയിൽ നിന്നും ഭർത്താവിന്റെ കണ്ണീർക്കുറിപ്പ്
കാൻസർ ബാധിതനായ ഭർത്താവിനെ കണ്ണിമ ചിമ്മാതെ പരിചരിച്ച ഭാര്യക്ക് നന്ദി അറിയിക്കുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. രണ്ടുവർഷത്തോളമായി കാൻസർ രോഗ ബാധിതനായ ലാൽസൺ എന്ന യുവാവാണ് തന്റെ വേദനകൾക്കിടയിൽ തനിക്ക് ആശ്വാസമാകുന്ന, പുഞ്ചിരി തൂകി സ്നേഹത്തോടെ പരിചരിക്കുന്ന ഭാര്യ സ്റ്റെഫിയേപ്പറ്റി വാചാലനാകുന്നത്.
തന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നതിന് കാരണം ഭാര്യ സ്റ്റെഫിയും അവളുടെ പ്രാർത്ഥനയുമാണെന്ന് ലാൽസൺ പറയുന്നു. മാരക രോഗങ്ങൾ വരുമ്പോൾ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ സ്റ്റെഫിയേപ്പോലൊരു ഭാര്യയെ കിട്ടാൻ എന്ത് പുണ്യമാണ് താൻ ചെയ്തതെന്നും ലാൽസൺ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

രോഗക്കിടക്കയിൽ നിന്നും
ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാൻ എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർസിസിയിലും എറണാകുളം ലേക് ഷോറിലും ആയിരുന്നു ഞാൻ .

ദൈവം തന്ന പുണ്യം
ഈ ഒരു വർഷവുംഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.

ഉണ്ണാതെ ഉറങ്ങാതെ
എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാൻ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങൾ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടിൽ ഒന്നു പോയിട്ടു വർഷം ഒന്ന് കഴിഞ്ഞു. അവൾക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

സ്നേഹപൂർവ്വം
വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവൾ തരും എന്നിട്ടേ അവൾ പച്ച വെള്ളം കുടിക്കൂ. അതും ഞാൻ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാൻ അടുക്കളയിൽ ഏതെങ്കിലും മൂലയിൽ പോയി ഇരുന്ന്, അവൾക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാൻ വേണ്ടി മാത്രം കഴിക്കും.
അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം.

പകരം നൽകാൻ
മാരക രോഗങ്ങൾ വരുമ്പോൾ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി. നിനക്ക് പകരം തരാൻ ഒന്നുമില്ല എന്റെ കൈയിൽ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി എന്നെഴുതിയാണ് ലാൽസൺ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ലാൽസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്












Click it and Unblock the Notifications