ചെമ്പില്‍ അശോകന്‍ 'ഡിജിപി'യായി ചുമതലയേറ്റു; ട്രോളുകളോട് പ്രതികരിച്ച് നടന്‍, ഡിജിപിയെ കാണണം
കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ഐപിഎസ് ചുമതലയേറ്റത് വ്യാഴാഴ്ചയാണ്. ലോക്‌നാഥ് ബെഹറ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. ഗ്രേഡ് തസ്തികയാണ് അനില്‍കാന്തിന് നല്‍കിയിട്ടുള്ളത്. ഈ മാസം അവസാനം ജയില്‍ ഡിജിപി ഋഷിരാജ് സിങ് വിരമിക്കുമ്പോള്‍ അനില്‍കാന്തിന് ഡിജിപി പദവി പൂര്‍ണമായും ലഭിക്കും. ഇതെല്ലാം ഔദ്യോഗിക വിവരങ്ങളാണ്.
Recommended Video
എന്നാല്‍ ഇതൊന്നുമല്ല സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചകള്‍. അനില്‍കാന്ത് ചുമതലയേറ്റ പിന്നാലെ അപരന്റെ ഫോട്ടോ വൈറലായി. മറ്റാരുമല്ല, നടന്‍ ചെമ്പില്‍ അശോകന്റെ ചിത്രമാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്. ഒടുവില്‍ നടന്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. രസകരമായ വിശേഷങ്ങള്‍ ഇങ്ങനെ...
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം

ഒഡീഷക്കാരനായ ലോക്‌നാഥ് ബെഹറയായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിന്റെ ഡിജിപി. നേരത്തെ കേരളത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ദേശീയ അന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുകയും വീണ്ടും കേരളത്തിലെത്തുകയുമായിരുന്നു. ബെഹറ ഡിജിപിയായപ്പോള്‍ അപരനായത് നടന്‍ സാജു നവോദയ എന്ന പാഷാണം ഷാജിയാണ്.

ഇനി പാഷാണം ഷാജിക്ക് വിശ്രമിക്കാമെന്നാണ് ട്രോളന്‍മാരുടെ പ്രതികരണം. കാരണം പുതിയ ഡിജിപിയായി അനില്‍കാന്ത് ചുമതലയേറ്റിരിക്കുന്നു. അദ്ദേഹത്തിന്റെ പേര് നേരത്തെ ഡിജിപി ലിസ്റ്റിലുണ്ടായിരുന്നു. നിയമനത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വീണ്ടും ട്രോളന്‍മാര്‍ സജീവമായി. ഇത്തവണ നടന്‍ ചെമ്പില്‍ അശോകനുമായിട്ടാണ് ട്രോളന്‍മാര്‍ എത്തിയിരിക്കുന്നത്.

പാഷാണം ഷാജി മാറി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു എന്നാണ് സോഷ്യല്‍ മീഡിയയില്‍ മൊത്തമുള്ള പ്രതികരണം. ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചു വച്ചും പ്രചാരണം നടക്കുന്നു. ചെമ്പില്‍ അശോകന്‍ പോലീസ് വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങളും ട്രോളന്‍മാര്‍ കുത്തിപ്പൊക്കി. ഇവ അനില്‍കാന്തിനൊപ്പം ചേര്‍ത്തുവച്ചാണ് ആഘോഷം.

പാഷാണം ഷാജിയുടെയും ചെമ്പില്‍ അശോകന്റെയും ചിത്രങ്ങളും പാഷാണം ഷാജി-ബെഹറ, അനില്‍കാന്ത്-ചെമ്പില്‍ അശോകന്‍ എന്നിവരുടെ ചിത്രങ്ങളും ട്രോളന്‍മാര്‍ ചേര്‍ത്ത് വച്ച് ആഘോഷിക്കുകയാണ്. ഇത്തരത്തിലുള്ള ചില ഫോട്ടോകള്‍ സുഹൃത്തുക്കള്‍ ചെമ്പില്‍ അശോകന് അയച്ചുകൊടുത്തു. അപ്പോഴാണ് തന്റെ പേരില്‍ ഇങ്ങനെ ഒരു പ്രചാരണം നടക്കുന്നുണ്ടെന്ന് ചെമ്പില്‍ അശോകന്‍ അറിഞ്ഞത്.

നേരത്തെ പാഷാണം ഷാജിയും ബെഹറ സാറും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ചിത്രങ്ങള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് അപരനായി ഡിജിപി അനില്‍കാന്ത് സാറ് വന്നിരിക്കുന്നു. അനില്‍കാന്ത് സാറ് വളരെ ഉയരങ്ങളില്‍ നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹവുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഇതൊക്കെ ഭാഗ്യമായി കരുതുകയാണ് ചെമ്പില്‍ അശോകന്‍.

ട്രോളുകള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ചിലര്‍ പറഞ്ഞപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. മറ്റുള്ളവരെ പോലെ ഞാനും ഇത് ആസ്വദിക്കുന്നു. ഇപ്പോള്‍ ഞാന്‍ അല്‍പ്പം തടിച്ചിട്ടുണ്ട്. പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വലിയ സാമ്യമുണ്ട്. ഒത്തുവന്നാല്‍ അനില്‍കാന്ത് സാറിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും ചെമ്പില്‍ അശോകന്‍ പറഞ്ഞു.

അതേസമയം, ചെമ്പില്‍ അശോകന്‍ മാത്രമല്ല മറ്റൊരു നടനും അനില്‍കാന്തിന്റെ അപരനായി ട്രോളുകളില്‍ നിറയുന്നുണ്ട്. നടന്‍ കലിംഗ ശശിയുടെ ചിത്രമാണത്. ഇനി ചെമ്പില്‍ അശോകന്റെയും കലിംഗ ശശിയുടെയും കാലമാണ്. പാഷാണം ഷാജിക്ക് വിശ്രമിക്കാം. ഡിജിപിക്ക് അപരനെ കണ്ടെത്താന്‍ സാധിച്ചതിന്റെ ആവശേം ട്രോള്‍ ക്യാമ്പില്‍ പ്രകടമാണ്.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications