Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തോ ചീഞ്ഞ് നാറുന്നു': പാക് താരങ്ങളുമായി കോലിക്ക് രഹസ്യ ഇടപാടോ? വൈറലായ പോസ്റ്റുമാന്‍ എയറില്‍

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോട് പരാജയപ്പെടുകയെന്ന പതിവ് ഇത്തവണയും പാകിസ്താന്‍ ആവർത്തിച്ചു. പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും മുപ്പത് ഓവറുകള്‍ മാത്രമായിരുന്നു. 63 പന്തുകള്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറുമടക്കം 86 റണ്‍സെടുത്തു ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.

മുന്‍പ് നയതന്ത്ര ചർച്ചയുടെ വരെ വേദിയായിരുന്ന ഇന്ത്യ - പാക് മത്സരം ഇത്തവണ വിദ്വേശ പ്രചരണത്തിന്റെ വേദിയായി മാറിയെന്ന വിമർശനവും ശക്തമാണ്. ഔട്ടായി പുറത്തേക്ക് പോകുന്ന പാക് താരങ്ങളെ ജയ് ശ്രീറാം വിളികളോടെ നേരിട്ട ഒരു വിഭാഗം കാണികളുടെ നടപടിയാണ് വിമർശനത്തിന് ഇടയാക്കിയത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പാകിസ്ഥാന്‍ താരങ്ങളുമായി സൗഹാർദ്ദപരമായിട്ടായിരുന്ന ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം.

babar-azam-

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം വിരാട് കോലി പാക് ക്യാപ്റ്റന്‍ ബാബർ അസമിന് താന്‍ ഒപ്പിട്ട സ്വന്തം ജേഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതോടെ കോലിക്കെതിരെയും വലിയ വിമർശനം ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചുവിട്ടു. അത്തരത്തില്‍ ചിന്തു ഗൗഡ് എന്നയാള്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ പരിഹാസങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.

വിചിത്രമായ അവകാശവാദങ്ങളും ആവശ്യങ്ങളുമാണ് ചിന്തു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ദേശീയഗാനം ആലപിക്കുന്ന സമയത്ത് കോലി ത്രിവർണ്ണം ആലേഖനം ജഴ്‌സി ധരിച്ചിരുന്നില്ല. പാകിസ്ഥാന്റെ ബാറ്റിംഗിനിടെ രോഹിതിനെ സ്വാധീനിക്കാൻ അദ്ദേഹം ശ്രമിച്ചു. കുറഞ്ഞ സ്‌കോറിന് അദ്ദേഹം പുറത്തായി. രോഹിത് പാക്കിസ്ഥാന്റെ ബൗളിംഗ് നിരയെ തകർത്തപ്പോൾ അദ്ദേഹം ആഘോഷിച്ചില്ല' എന്നാണ് ചിന്തു ഗൗഡ് ഉന്നയിക്കുന്ന ആരോപണം.

മത്സരശേഷം കോലി ഷദാബുമായി രഹസ്യ സംഭാഷണം നടത്തി. ബാബർ അസമുമായുള്ള സംഭാഷണം ക്യാമറയിൽ പതിഞ്ഞപ്പോൾ കോലി ഭയന്നുപോയി. ഇതെല്ലാം യാദൃശ്ചികമാകാൻ വഴിയില്ല. എന്തോ ചീഞ്ഞ് നാറുന്നുണ്ട്. എന്തുകൊണ്ടാണ് ആരും ഇതിനെ പറ്റി മിണ്ടാത്തത്? വിരാട് കോലിയുടെ ഈ സംശയാസ്പദമായ പെരുമാറ്റം അന്വേഷിക്കാൻ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വലിയ പരിഹാസത്തോടെയാണ് ഈ കുറിപ്പിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ദേശീയ ഗാനസമയത്ത് കോലി ത്രിവർണ്ണം പതിപ്പിച്ച ജഴ്സി ധരിച്ചില്ലെന്നത് വസ്തുതയാണ്. അതൊരു പിശകായിരുന്നു എന്ന് മാത്രം. ത്സരം തുടങ്ങിയപ്പോൾ തോളിൽ മൂന്നു വെളുത്ത വരകളുള്ള ഇന്ത്യയുടെ സാധാരണ ജഴ്സിയാണ് കോഹ്ലി ധരിച്ചിരുന്നത്.7 ഓവറുകൾക്കു ശേഷമാണ് ജഴ്സി മാറിപ്പോയത് കോഹ്‌ലിയറിഞ്ഞത്. ഉടൻതന്നെ മൈതാനത്തിന് പുറത്തുപോയി ധാരം പുതിയ ജഴ്സി വരികയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+