Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേച്ചി തടിച്ചിയായല്ലോ എന്ന് കമന്റ്; ഇറങ്ങി പോടാ എന്ന് ബുംറയുടെ ഭാര്യ, കൈയടി

പ്രശസ്ത സ്പോര്‍ട്സ് ബ്രോഡ്കാസ്റ്ററും ജസ്പ്രീത് ബുംറയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സഞ്ജന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എല്ലാം സജീവമാണ്. ഇപ്പോഴിതാ ജസ്പ്രീത് ബുംറയ്‌ക്കൊപ്പമുള്ള ഒരു പരസ്യചിത്രത്തിന്റെ വീഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപത്തിന് സഞ്ജന നല്‍കിയ മറുപടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ബോഡി ഷെയ്മിംഗ് നടത്തി കൊണ്ടുള്ള കമന്റിനാണ് സഞ്ജന ഗണേശന്‍ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 12 നാണ് സഞ്ജനയും ജസ്പ്രീത് ബുംറയും ബ്യൂട്ടി ബ്രാന്‍ഡായ ലോറിയലുമായുള്ള സഹകരണത്തിന്റെ ഭാഗമായി അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഒരു വീഡിയോ പങ്കിട്ടത്. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ചുള്ളതായിരുന്നു വീഡിയോ.

Sanjana Ganesan

വീഡിയോയ്ക്ക് താഴെ സഹോദരി നിങ്ങള്‍ ഒരുപാട് തടിച്ചിരിക്കുന്നു എന്നായിരുന്നു രാജ് റോയ് എന്ന അക്കൗണ്ടില്‍ നിന്ന് വന്ന കമന്റ്. ഇതിനെ താഴെയാണ് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സഞ്ജന ഗണേശന്‍ രംഗത്തെത്തിയത്. 'സ്‌കൂളില്‍ നിന്നുള്ള ശാസ്ത്ര പാഠപുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല, ഇവിടെ നിങ്ങള്‍ സ്ത്രീ ശരീര രൂപങ്ങളെക്കുറിച്ചാണ് കമന്റ് ചെയ്യുന്നത്, ഇവിടെ നിന്ന് ഇറങ്ങി പോ', എന്നായിരുന്നു സഞ്ജനയുടെ മറുപടി.

സഞ്ജനയുടെ മറുപടിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്നവരെ ഇങ്ങനെ തന്നെ വേണം ട്രീറ്റ് ചെയ്യാന്‍ എന്നും ഇതാണ് ഉചിതമായ മറുപടി എന്നുമാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 2021 ല്‍ മാര്‍ച്ചില്‍ ആയിരുന്നു സഞ്ജനയും ജസ്പ്രീത് ബുംറയും വിവാഹിതരായത്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സഞ്ജന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്ക് വെക്കാറുണ്ട്.

2023 സെപ്റ്റംബറില്‍ ഇരുവര്‍ക്കും അംഗദ് എന്ന മകന്‍ ജനിച്ചിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ബുംറ നടത്തിയത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന് തോറ്റപ്പോഴും ആറ് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. ഇന്ത്യ 106 റണ്‍സിന് വിജയിച്ച വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് 30 കാരനായ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.

ഒമ്പത് വിക്കറ്റ് നേടിയ ബുംറ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ടി 20യിലും ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളര്‍ എന്ന നേട്ടവും ജസ്പ്രീത് ബുംറ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+