ഞാനൊരു കോണ്‍ഗ്രസുകാരനല്ല; കമ്മികളുടെ വോട്ട് അറിഞ്ഞപ്പോഴാണ് ഉള്ളം തണുത്തത്- ജോയ് മാത്യു
കോഴിക്കോട്: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒന്നിലേറെ കാര്യങ്ങള്‍ക്കൊണ്ട് വ്യത്യസ്തമാണ്. ബിജെപിക്ക് ശക്തമായ പ്രഹരമേറ്റതിന് പുറമെ ജെഡിഎസ് ചിത്രത്തില്‍ നിന്ന് മാഞ്ഞു എന്നതാണ് ഒരു കാര്യം. അതേസമയം, ചെറിയ പാര്‍ട്ടികളെല്ലാം നിഷ്പ്രഭരായി. സിപിഎം, എസ്ഡിപിഐ, ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി എന്നിവയെല്ലാം ലക്ഷ്യം കാണാതെ കളംവിട്ടു.
സിപിഎം മല്‍സരിച്ച പല മണ്ഡലങ്ങളിലും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. ബാഗേപള്ളി മണ്ഡലത്തില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. കാരണം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ കണക്കായിരുന്നു ആശ്വാസം. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് തരംഗത്തില്‍ എല്ലാ കണക്കും തെറ്റി. ഈ വേളയില്‍ വ്യത്യസ്തമായ പ്രതികരണങ്ങളാണ് വരുന്നത്.

നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഞാനൊരു കോണ്‍ഗ്രസുകാരനല്ല എന്ന് വ്യക്തമാക്കി കൊണ്ടുതന്നെയാണ് ജോയ് മാത്യു പ്രതികരിച്ചത്. എങ്കിലും കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ...
ഞാനൊരു കോണ്‍ഗ്രസ്സ്‌കാരനല്ല.
എങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ
പ്രതീക്ഷകള്‍ നല്‍കുന്നു എന്നതാണ്.
വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ
കര്‍ണ്ണാടക ബലിയാണ്.
സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തില്‍ പൊരുതി തോറ്റെങ്കിലും നാല്‍പ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന്
ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാര്‍ട്ടി
എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി .
എന്നാല്‍ കര്‍ണാടകത്തില്‍ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവര്‍ക്ക്- കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.
അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ.
കോണ്‍ഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാര്‍ട്ടികളെയാണ് .
ഒന്ന് കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നുണ്ട്.
മറ്റവന്‍ അടിപടലം ഇല്ലാതായി.
ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?
ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... രാഹുല്‍ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങള്‍..സൗത്ത് ഇന്‍ഡ്യയെ പൂര്‍ണ്ണമായും ജനാധിപത്യവല്‍ക്കരിക്കാന്‍ ഇനി കേരളവും കൂടി ജനാധിപതൃവല്‍ക്കരിക്കേണ്ടതുണ്ട്.ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്...ആശംസകള്‍.












Click it and Unblock the Notifications