കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദൃശ്യമാധ്യമങ്ങള്‍ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് ഇടവും സമയവും നല്‍കുന്നത് നിര്‍ത്തണം'- ഹരീഷ്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ബിജെപി. കഴിഞ്ഞ തവണ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ ആയെങ്കില്‍, ഇത്തവണ ആ സീറ്റ് കൂടി നഷ്ടപ്പെട്ടു. കേരളത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് സ്ഥാനമില്ലെന്നതാണ് ജനവിധി എന്ന രീതിയില്‍ പലരും വിലയിരുത്തുന്നുണ്ട്.

മാധ്യമ സംവാദങ്ങളില്‍ ബിജെപി പ്രതിനിധികള്‍ക്ക് അനാവശ്യമായി സമയവും ഇടവും നല്‍കുന്നു എന്ന ആരോപണം ആണ് അഡ്വ ഹരീഷ് വാസുദേവന്‍ ഉന്നയിക്കുന്നത്. ആ പരിപാടി മുഖ്യധാരാ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ബിജെപിയുടെ അഭിപ്രായങ്ങൾ കേൾക്കേണ്ട

ബിജെപിയുടെ അഭിപ്രായങ്ങൾ കേൾക്കേണ്ട

മാധ്യമങ്ങൾക്കുള്ള പാഠം.

കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റ് പോലും നൽകേണ്ട എന്നു ജനങ്ങൾ തീരുമാനിച്ചതിന്റെ അർത്ഥം എന്താണ്? കേന്ദ്രത്തിൽ ബിജെപി ഭരിച്ചോട്ടെ, എന്നാലും കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന നിയമസഭയിൽ ബിജെപി എന്ന പാർട്ടിയുടെ അഭിപ്രായം കേൾക്കുക പോലും വേണ്ട എന്നുതന്നെയാണ്.

വർഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കി

വർഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കി

നാലും മൂന്നും ഏഴു പേർ തികച്ചില്ലാത്ത പാർട്ടിക്ക് വരെ മുന്നണി മര്യാദയുടെ പേരിൽ സീറ്റു നൽകിയപ്പോൾ അവരെ ജയിപ്പിച്ച ജനം പോലും ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ തുടച്ചു നീക്കുകയാണ് ചെയ്തത്. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഈ കുത്തിതിരിപ്പ്കാരുടെ ആവശ്യമില്ല എന്ന സന്ദേശം വ്യക്തമാണ്. അതിനി ഏത് മെട്രോമാൻ ആയാലും ശരി.

മനസ്സിലാകാത്ത മുഖ്യധാരാ മാധ്യമങ്ങൾ

മനസ്സിലാകാത്ത മുഖ്യധാരാ മാധ്യമങ്ങൾ

ഇത് മനസിലാകാത്ത ഒരു വിഭാഗമാണ് മുഖ്യധാരാ മാധ്യമങ്ങൾ. Disproportionate പ്രാതിനിധ്യമാണ് ചർച്ചകളിൽ കേരളത്തിലെ മാധ്യമങ്ങൾ ബിജെപി യ്ക്ക് നൽകിക്കൊണ്ടിരുന്നത്. 99 സീറ്റ് കിട്ടിയ മുന്നണിയ്ക്കും 41 സീറ്റ് കിട്ടിയ മുന്നണിയ്ക്കും ഒപ്പം വിസിബിലിറ്റിയും സ്‌പേസും ആണ് ഒരു സീറ്റ് പോലും കിട്ടാത്ത ബിജെപിയ്ക്ക് മാധ്യമങ്ങൾ ഒരുക്കുന്നത്. 13% വോട്ട് ഷെയർ വെച്ച് ആണെങ്കിൽ ആ പ്രപ്പോഷനിൽ വേണം ആ ഭാഗത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടാൻ. അല്ലാതെ തുല്യ സ്‌പേസിലും വിസിബിലിറ്റിയിലും അല്ല.

 ശബരിമലയ്ക്ക് ശേഷം

ശബരിമലയ്ക്ക് ശേഷം

ശബരിമല വിഷയത്തിൽ ജനം ടിവി യുടെ റേറ്റിംഗ് കൂടിയത് എന്തോ ഇൻഡിക്കേറ്റർ ആയി എടുത്ത് പേടിയോടെ നിലപാട് മാറ്റിയ ചാനലുകളുണ്ട്. അവർക്ക് ഇനിയെങ്കിലും നേരം വെളുത്തുകാണുമോ? വിശ്വാസസംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു സ്ത്രീ ശരീരത്തെ അശുദ്ധമാക്കാൻ ശ്രമിച്ച യുഡിഎഫിനെ അടിച്ചുവാരി വൃത്തിയാക്കുകയാണ് കേരളത്തിലെ സ്ത്രീകൾ ചെയ്തത്.

ദൃശ്യമാധ്യമങ്ങൾ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് disproportionate ആയി സ്‌പേസും ടൈമും നൽകുന്നത് നിർത്തണം.

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തോറ്റതെങ്ങനെ? ബിജെപിയുടെ ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടി... ബാബു പറഞ്ഞത് സത്യം?

ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...

അയ്യപ്പന്‍ വെറും കമ്മിയായിരുന്നോ! 100 ശതമാനം അണുവിമുക്ത കേരളം!!! ജോര്‍ജ്ജിനേയും വിടുന്നില്ല ട്രോളന്‍മാര്‍...അയ്യപ്പന്‍ വെറും കമ്മിയായിരുന്നോ! 100 ശതമാനം അണുവിമുക്ത കേരളം!!! ജോര്‍ജ്ജിനേയും വിടുന്നില്ല ട്രോളന്‍മാര്‍...

Recommended Video

cmsvideo
Kadakampally Surendran About Election Results | Oneindia Malayalam

English summary
Kerala Election Results 2021: Harish Vasudevan criticise media for giving unnecessary space for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X