Get Updates
Get notified of breaking news, exclusive insights, and must-see stories!

''ദുരിതാശ്വാസത്തിനു കിട്ടിയ സാരി എടുത്ത് സ്വന്തം ഭാര്യയ്ക്ക് കൊടുത്ത നേതാവിൻറെ കഥ'' വീഡിയോ വൈറൽ!!

കേരളത്തെ ഞെട്ടിച്ച മഹാ പ്രളയത്തില്‍ സർവ്വതും നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവർ നിരവധിയാണ്. പ്രളയബാധിതർക്ക് വേണ്ടി സംഭരിച്ച സാധനങ്ങൾ ഉദ്യോഗസ്ഥരടക്കം പലരും കടത്തിക്കൊണ്ടുപോകുന്നതും പിടിക്കപ്പെടുന്നതുമെല്ലാം നമ്മൾ പത്രവാർത്തകളിൽ വായിച്ചറിഞ്ഞതാണ്. ഇതിൽ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇഷ്ടം പോലെ ആരോപണങ്ങളും ഉണ്ടായി.

ഈ ഒരു ആശയം വെച്ചുകൊണ്ട് അമൃത ടിവിയിൽ ടെലികാസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ദുരിതാശ്വാസത്തിനു കിട്ടിയ സാരി എടുത്ത് സ്വന്തം ഭാര്യയ്ക്ക് കൊടുത്ത നേതാവിൻറെ കഥ എന്നാണ് വീഡിയോയുടെ പേര്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ തന്നെ ദുരിതാശ്വാസ ക്യാംപിൽ നിന്നും കിട്ടിയ സാരി സിനിമ കാണാൻ പോകുമ്പോൾ ഭാര്യയ്ക്ക് കൊടുത്ത നേതാവിന്റെ കഥയാണ് വീഡിയോ പറയുന്നത്.

amtv

കൂട്ടുകാരൻ ഗൾഫിൽ നിന്നും കൊണ്ടുവന്നത് എന്ന് പറഞ്ഞാണ് കഥാനായകൻ സാരി ഭാര്യയ്ക്ക് കൊടുക്കുന്നത്. ഇത് ഉടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സാരിയുടെ യഥാർഥ ഉടമ ഇവരെ കാണുന്നത്. സ്വന്തം കുടുംബക്കാരായത് കൊണ്ട് സംഗതി പുറത്തറിഞ്ഞ് നാണക്കേടായില്ല. പക്ഷേ നേതാവിന് ശരിക്കും നാണക്കേടായി. ഭാര്യയുടെ മുന്നിലും കുടുംബക്കാരുടെ മുന്നിലും നാണം കെടുന്ന നേതാവിനെ സൂം ചെയ്താണ് വീഡിയോ തീരുന്നത്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആളുകൾ സംഭാവന ചെയ്യുന്നത് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും അടിച്ചുമാറ്റാനല്ല എന്ന വിലപ്പെട്ട സന്ദേശവും ഈ വീഡിയോ നൽകുന്നുണ്ട്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്ത ഈ വീഡിയോ അതിലേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+