Get Updates
Get notified of breaking news, exclusive insights, and must-see stories!

'700 കോടി മുഖ്യമന്ത്രി ദിവാസ്വപ്‌നം കണ്ടതോ? യൂസഫലി സാഹിബ് മൗനം വെടിയണം, കേരളത്തെ രക്ഷിക്കണം!!!'

കൊച്ചി: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന് യുഎഇ 700 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ വിവാദം. അങ്ങനെ കൃത്യമായ ഒരു തുകയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

എന്തായാലും മുഖ്യമന്ത്രിയോടെ ഈ വിവരം പറഞ്ഞത് പ്രവാസി വ്യവസായി എംഎ യൂസഫലി ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ അധികൃതര്‍ നേരിട്ട് യൂസഫലിയോട് പറഞ്ഞതാണെന്നാണ് വിവരം. സംഗതി ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായിരിക്കുകയാണ്. റിപ്ലബ്ലിക് ടിവിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശവും വലിയ വിവാദമായി. അപ്പോള്‍ ഈ വിവാദം എങ്ങനെ അവസാനിക്കും? അതിന് അഡ്വ ജയശങ്കറിന് ഒരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കര്‍ ഇക്കാര്യം പറയുന്നത്.

എഴുനൂറ് കോടി?

എഴുനൂറ് കോടി?

കേരളത്തിന് വേണ്ടി കൈകോര്‍ക്കാന്‍ യുഎഇ തയ്യാറായിരുന്നു. ഫണ്ട് സമാഹരണം സംബന്ധിച്ച് യുഎഇ ഭരണാധികാരി പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. അക്കാര്യത്തില്‍ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റും ചെയ്തു. പക്ഷേ, ആ എഴുനൂറ് കോടി എവിടെ നിന്നാണ് വന്നത്?

യൂസഫലി പറഞ്ഞത്

യൂസഫലി പറഞ്ഞത്

പെരുന്നാള്‍ ആശംസ അറിയിക്കാന്‍ എത്തിയപ്പോള്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ആണ് 700 കോടിയുടെ ധനസഹായത്തെ കുറിച്ച് അറിയച്ചത് എന്നാണ് എംഎ യൂസഫലി മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യം യൂസഫലി ഇതുവരെ നിഷേധിച്ചിട്ടും ഇല്ല. അറബ് മാധ്യമങ്ങളില്‍ പോലും ഇത് വലിയ വാര്‍ത്തയും ആയിരുന്നു.

ജയശങ്കര്‍ പറയുന്നത്...

ജയശങ്കര്‍ പറയുന്നത്...

അഡ്വ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്-

യുഎഇ ഗവൺമെന്റ് തരുമെന്ന് കരുതിയ 700 കോടിയുടെ ദുരിതാശ്വാസ ധനസഹായം വല്ലാത്ത പൊല്ലാപ്പായി. സിപിഎമ്മും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നു, ബിനോയ് വിശ്വം കോടതി കയറുന്നു, അർണാബ് 'ഗോ'സ്വാമി കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരെ ആകമാനം ആക്ഷേപിക്കുന്നു.

മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമോ?

മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമോ?


എന്താണ് യാഥാർത്ഥ്യം? യുഎഇ 700 കോടി രൂപ (100 മില്യൺ അമേരിക്കൻ ഡോളർ) തരാൻ ഉദ്ദേശിച്ചോ? അത് കേന്ദ്ര സർക്കാർ മുടക്കിയതാണോ? അതോ മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ടതാണോ?

യൂസഫലി സാഹിബ് മൗനം വെടിയണം

യൂസഫലി സാഹിബ് മൗനം വെടിയണം

ഈ വിഷമസന്ധിയിൽ നിന്ന് കരകയറ്റാൻ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാൽ വിവാദം അവിടെ അവസാനിക്കും.

അതുകൊണ്ട് യൂസഫലി സാഹിബ് മൗനം വെടിയണം. കേരളത്തെ രക്ഷിക്കണം.

ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്


ഇതാണ് അഡ്വ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തായാലും എഴുനൂറ് കോടിയില്‍ വിവാദം കൊടുന്പിരിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+