Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പൻ നേട്ടം സ്വന്തമാക്കി ബിജുവിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; ഇനി ഒരു വീഡിയോയ്ക്ക് എത്ര വരുമാനം ലഭിക്കും?

ഇന്ന് യൂട്യൂബ് ചാനൽ ഇല്ലാത്തവർ കുറവായിരിക്കും. പലരുടെയും പ്രധാന വരുമാന മാർ​ഗമായി ഇന്ന് യൂട്യൂബ് ചാനലുകൾ മാറിക്കഴിഞ്ഞു. കേരളത്തിൽ തന്നെ നിരവധി യൂട്യൂബേഴ്സ് ഉണ്ട്. അത്തരത്തിൽ ഒരാളാണ് ബിജു. കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വീഡിയോസ് പങ്കുവെയ്ക്കാറുള്ളത്. സബ്സ്ക്രൈബേഴിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇവർ.

ബിജുവും അമ്മയും ഭാര്യയും മകനും ആണ് പ്രധാനമായും കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ‌ യൂട്യൂബ് ചാനൽ ഇവരുടേതാണ്. ഇപ്പോൾ ഇത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുകയാണ് ബിജുവും കുടുംബവും. അമ്പത് മില്യണ്‌ ( 5.35 കോടി) സബ്സ്ക്രൈബേഴ്സ് എന്ന നേട്ടമാണ് ഇവരുടെ യൂട്യൂബ് ചാനൽ നേടിയിരിക്കുന്നത്.

kl bro

ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂട്യൂബ് അധികൃതർ ആണ് ഏറ്റവും കൂടുതൽ വില മതിപ്പിള്ള രണ്ടാമത്തെ യൂട്യൂബ് പ്ലേ ബട്ടൺ ഇവർക്ക് സമ്മാനിച്ചത്. ബിജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറഞ്ഞു.

ഇത് ഞങ്ങളുടെ മാത്രം വിജയമല്ല നമ്മൾ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾക്ക് എല്ലാ പിന്തുണയും നൽകി നിങ്ങൾ കൂടെ നിന്നു. എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. എനിക്ക് ഇം​ഗ്ലീഷൊന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിജു പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ നാൽപതിനായിരം മുതൽ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം. മൊത്തം അഞ്ച് പ്ലേ ബട്ടനുകളാണ് ഉള്ളത്. ആദ്യത്തേത് സിൽവർ ബട്ടണാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് ലഭിക്കുക.

രണ്ടാമത്തേത് ഒരു മില്യൺ സബ്സ്ക്രൈഴേസ് ആകുമ്പോഴാണ്. ​ഗോൾഡൻ ബട്ടാണ് ലഭിക്കുക. മൂന്നാമത്തേത് ഡയമണ്ട് പ്ലേ ബട്ടണാണ്. പത്ത് മില്യൺ ആകുമ്പോഴാണ് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റർ അവാർഡ്. റൂബി ക്രിയേറ്റർ എന്നും അറിയപ്പെടുന്നു. അൻപത് മില്യൺ ആകുമ്പോൾ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+