അനിൽ ആൻ്റണി "മുസ്ലിംവിരുദ്ധ"നായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! വിമർശിച്ച് കെടി ജലീൽ
സൈനികന്റെ മേല്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ ബിജെപി നേതാവ് അനില്‍ ആന്റണി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. സിപിഎമ്മിന് കീഴില്‍ കേരളമൊരു തീവ്ര ഇസ്ലാമിക കേന്ദ്രമായി മാറിയെന്നായിരുന്നു പ്രതികരണം.
പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പോസ്റ്റ് തിരുത്താത്തത് അനില്‍ ആന്റണിയുടെ കടുത്ത മുസ്ലീം വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: "ചാപ്പ നാടകവും" അനിൽ ആൻ്റണിയും! അനിൽ ആൻ്റെണി ബി.ജെ.പിയിൽ ചേർന്നത് അദ്ദേഹത്തിൻ്റെ ഉള്ളിൽ രൂഢമൂലമായ "മുസ്ലിംവിരുദ്ധത" കൊണ്ടാണെന്ന് ഇന്നലത്തെ അദ്ദേഹത്തിൻ്റെ പോസ്റ്റിലൂടെ മാലോകർക്ക് ബോദ്ധ്യമായിട്ടുണ്ടാകും. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ എ.കെ ആൻ്റെണിയുടെ വീട്ടിൽ വളർന്നിട്ടും എങ്ങിനെ അനിൽ ആൻ്റെണിക്ക് കടുത്ത വർഗ്ഗീയവാദിയാകാൻ സാധിച്ചു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുമെന്ന് തോന്നുന്നില്ല.
എ.കെ ആൻ്റെണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന കേട്ടുവളർന്ന അനിൽ ആൻ്റണി "മുസ്ലിംവിരുദ്ധ"നായില്ലെങ്കിലല്ലേ അൽഭുതമുള്ളൂ!
വൈകാതെ ഒരു പ്രമുഖ കോൺഗ്രസ് കുടുംബം ഒന്നടങ്കം ബി.ജെ.പിയിലെത്തുമെന്ന സൂചനയാണ് എലിസബത്ത് ആൻ്റണിയുടെ വാക്കുകളിൽ നിഴലിക്കുന്നത്.
"ഇസ്ലാമോഫോബിക്കായ" കൊല്ലത്തെ സൈനികൻ ഷൈൻ കുമാറും സുഹൃത്തും നടത്തിയ അത്യന്തം ഹീനമായ "ചാപ്പനാടകം" "മുസ്ലിംവിരുദ്ധത" മൂത്ത് മനോവൈകൃതം സംഭവിച്ച ഒരു പട്ടാളക്കാരൻ്റേതാണ്. അതു മനസ്സിലായിട്ടും തെറ്റു തിരുത്താനോ പോസ്റ്റ് പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അനിൽ ആൻ്റെണി തയ്യാറാകാത്തത് അദ്ദേഹത്തിൽ കത്തി നിൽക്കുന്ന മുസ്ലിംവിരുദ്ധ മനോഭാവത്തിൻ്റെ തെളിവല്ലാതെ മറ്റെന്താണ്?
കുറച്ചുകാലമായി ചില ക്രൈസ്തവ പുരോഹിതരും "കാസ" ഉൾപ്പടെയുള്ള വർഗീയ സംഘടനകളും നടത്തുന്ന കടുത്ത "മുസ്ലിം വിരുദ്ധത" സാധാരണക്കാരായ ക്രൈസ്തവ സഹോദരൻമാരെ എത്രമാത്രം "ഇസ്ലാമോഫോബിക്ക്" ആക്കിയിട്ടുണ്ടെന്നതിൻ്റെ തെളിവാണ് അനിൽ ആൻ്റെണി. കേരളത്തിൻ്റെ മാനം കെടുത്തിയ ഷൈൻകുമാറിന് രാജ്യത്തിൻ്റെ മാനം കാക്കാൻ എങ്ങിനെ സാധിക്കും?
പ്രശസ്തിക്കും സ്ഥാനക്കയറ്റത്തിനും വേണ്ടി മാത്രമായിരിക്കില്ല ഇത്തരമൊരു ഗൂഢപദ്ധതി അവർ തയ്യാറാക്കിയിട്ടുണ്ടാവുക. കേരളം "ഇസ്ലാമിക ഭീകരതയുടെ" താവളമാണെന്ന് സ്ഥാപിക്കാൻ സംഘ്പരിവാരങ്ങൾ നടത്തുന്ന നീചകൃത്യങ്ങൾക്ക് ബലമേകാൻ തന്നെയാകും പട്ടാളക്കാരനായ ഷൈൻകുമാറിനെയും സുഹൃത്ത് ജോഷിയേയും ഉപയോഗിച്ച് "ചാപ്പനാടകം" എഴുന്നള്ളിച്ചത്.
സമീപകാലത്ത് ഉത്തരേന്ത്യയിൽ നിന്ന് ആളെ ഇറക്കി ട്രൈനിന് തീയ്യിടാൻ നടത്തിയ ഭീഭൽസ നീക്കം ഇതോടൊപ്പം ചേർത്തുവായിക്കണം. കേരളത്തെ മറ്റൊരു ഗുജറാത്തും മണിപ്പൂരുമൊക്കെ ആക്കാനുള്ള മതഭ്രാന്തൻമാരുടെ "യജ്ഞം" ഇനിയും തുടരും. എല്ലാ മനുഷ്യസ്നേഹികളും കണ്ണും കാതും കൂർപ്പിച്ചിരിക്കുക. അധികാരികൾ അതീവ ജാഗ്രതയോടെ ഒരുങ്ങിയിരിക്കുക.












Click it and Unblock the Notifications