Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘികളുടെയും കൃസംഘികളുടെയും പിന്തുണ ആര്‍ക്കുവേണം; കെടി ജലീല്‍

മലപ്പുറം: വ്യാജവാര്‍ത്തകളുടെ പിന്‍ബലത്തില്‍ നടത്തുന്ന പ്രചാരണം പൊളിയുകയാണെന്ന് കെടി ജലീല്‍ എംഎല്‍എ. ലോകത്ത് വ്യാജ വാര്‍ത്തയുടെ വലിയ ഇരകള്‍ മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീന്‍ ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളാണ് എംഎല്‍എ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിച്ചത്.

ഹമാസുകാര്‍ കുഞ്ഞുങ്ങളെ കൊന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക മാപ്പ് പറഞ്ഞുവെന്ന വാര്‍ത്ത കുറിച്ചുകൊണ്ടാണ് കെടി ജലീലിന്റെ പ്രതികരണം. ഇത്തരം അബദ്ധങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിക്കാന്‍ കാരണം എന്താണെന്ന് കെടി ജലീല്‍ വിശദീകരിക്കുന്നു. വെടിക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് നടക്കുന്നതെന്നും കെടി ജലീല്‍ പറയുന്നു

kt-jaleel

കെടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

സംഘികളുടെയും കൃസംഘികളുടെയും പിന്തുണ ആര്‍ക്കുവേണം?
'ഹമാസുകാര്‍ 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് തെളിവുകളില്ലാതെ റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ സാറാ സിഡ്‌നര്‍ മാപ്പ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അതില്‍ ഖേദിക്കുന്നുവെന്നും സിഡ്‌നര്‍ പറഞ്ഞു'. (ദേശാഭിമാനി 15.10.2023)

അമേരിക്കയും ഇസ്രായേലും നല്‍കുന്ന കള്ളവാര്‍ത്തകളെ ആധാരമാക്കി പ്രതികരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അബദ്ധം പിണയുന്നത്. ലോകത്ത് കമ്മ്യൂണിസ്റ്റുകാരും മുസ്ലിം സമൂഹവുമാണ് വ്യാജ വാര്‍ത്തകളുടെ ഏറ്റവും വലിയ ഇരകള്‍. സ്റ്റാലിനെയും, ക്രൂശ്ചേവിനെയും മാവോയേയും ഈദി അമീനെയും സദ്ദാം ഹുസൈനെയും കേണല്‍ മുഹമ്മദ് ഗദ്ദാഫിയേയും താറടിച്ച് കാണിച്ചത് ഒരേ ശക്തികളാണെന്ന് തിരിച്ചറിയാന്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും മുസ്ലിം വിരോധവും പുലര്‍ത്തുന്നവര്‍ ഓര്‍ക്കണം. വെടക്കാക്കി തനിക്കാക്കലാണ് സാമ്രാജ്യത്യ ശക്തികളുടെ 'തന്ത്രം''. അതാരും തിരിച്ചറിയാതെ പോകരുത്.

ഇസ്രായേലിന്റെ നുണപ്രചരണങ്ങള്‍ ഓരോദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളില്‍ പാലസ്തീനികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് അതിന്റെ പശ്ചാതലത്തില്‍ കൂടിയാണ്.

നൂറുശതമാനം സത്യം പലസ്തീനികളുടെ പക്ഷത്താണെന്ന് ബോദ്ധ്യമായാലും സംഘികളും കൃസംഘികളും ലോകാവസാനം വരെ പലസ്തീനികള്‍ക്കോ ഏതെങ്കിലും മുസ്ലിം രാജ്യങ്ങള്‍ക്കോ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനോ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വ്യമോഹം ആര്‍ക്കും വേണ്ട. അത്രമാത്രം 'മുസ്ലിംവിരുദ്ധത' (ഇസ്ലാമോഫോബിയ) അവരുടെ ഓരോ തുള്ളി രക്തത്തിലും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്.

അത്തരക്കാരുടെ ദുഷ്പ്രചരണങ്ങളില്‍ നിഷ്‌കളങ്കരായ എഴുത്തുകാരും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്‍മാരും വീഴാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+