സെൽഫിയെടുത്ത് ഗാന്ധിയും ചെഗുവേരയും മദർ തെരേസയും, അമ്പരപ്പിച്ച് മലയാളിയുടെ എഐ ആർട്ട്

'സെൽഫീസ് ഫ്രം ദി പാസ്റ്റ്', അത്ഭുതം ജനിപ്പിക്കുന്ന എഐ ആർട്ടുമായി ഒരു മലയാളി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഈ 2023 ൽ സെൽഫി എന്നൊരു വാക്കു കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല, സ്മാർട്ട് ഫോൺ സ്വന്തമായുള്ള ഭൂരിഭാഗം പേരും ഒരു തവണയെങ്കിലും സെൽഫി എടുത്തവരായിരിക്കും , ഊണിലും ഉറക്കത്തിലും എന്നപോലെ സെൽഫി എടുത്തു സ്റ്റാറ്റസ് ഇടുന്നത് ഇന്നത്തെ കാലത്ത് ഒരു ദിനചര്യ തന്നെ ആയിമാറിയിരിക്കുന്നു.
എന്നാൽ മൊബൈൽ ഫോണുകളില്ലാത്ത, സെൽഫി എന്നത് കേട്ടിട്ട് പോലുമില്ലാത്ത കാലത്ത് ഗാന്ധിജിയും ഐൻസ്റ്റീനും മദർ തെരേസയും സെൽഫി എടുത്താൽ എങ്ങനെ ഉണ്ടായിരിക്കും എന്ന് വരച്ചു കാട്ടുകയാണ് എ ഐ ആര്ടിസ്റ് ആയ ജ്യോ ജോൺ മുള്ളൂർ , അദ്ദേഹം തന്റെ ഫേസ്ബുക് വഴി പബ്ലിഷ് ചെയ്ത എ ഐ ഡിജിറ്റൽ ആര്ട്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. സെൽഫീസ് ഫ്രം ദി പാസ്ററ് എന്നാണ് ഈ ചിത്രങ്ങളുടെ പരമ്പരയ്ക്ക് മുള്ളൂർ നൽകിയിരിക്കുന്ന പേര്.

Credit: jyo_john_mulloor
എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി രൂപം കൊടുത്തിരിക്കുന്ന സെല്‍ഫികളില്‍ ഗാന്ധി മുതല്‍ അംബേദ്കറും ചെഗുവേരയും മദര്‍ തെരേസയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും വരെയുണ്ട്. 'എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് കണ്ടുകിട്ടിയപ്പോള്‍ അതിനുളളില്‍ പഴയകാലത്തെ സുഹൃത്തുകള്‍ അയച്ച് തന്നെ സെല്‍ഫികളുടെ നിധിശേഖരമാണ് കിട്ടിയത്' എന്നാണ് ചിത്രങ്ങള്‍ക്ക് മുളളൂര്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എഐ സോഫ്‌റ്റ്വെയര്‍ മിഡ് ജേര്‍ണിയിയുടേയും ഫോട്ടോഷോപ്പിന്റെയും സഹായത്തോടെയാണ് മുളളൂര്‍ ഈ മനോഹര സെല്‍ഫികള്‍ക്ക് ജീവന്‍ കൊടുത്തിരിക്കുന്നത്.
1839 ആണ് ആദ്യത്തെ സെൽഫി പിറവി എടുത്തത് എന്നാണ് ചരിത്രം പറയുന്നത് , ഫിലാഡൽഫിയയിലെ രസതന്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായിരുന്ന റോബർട്ട് കൊർണേലിയസ് ആണ് ക്യാമറ സ്വയം ഫോക്കസ് ചെയ്ത ശേഷം ഫ്രെയിമിലേക്ക് ഓടിക്കയറിയത് അങനെ ചരിത്രത്തിലെ ആദ്യ സെൽഫി അവിടെ ജന്മം കൊണ്ടു , എന്നാൽ അന്ന് ഇതിനെ സെൽഫി എന്ന് വിളിച്ചിരുന്നില്ല.

Credit: jyo_john_mulloor
പിന്നെയും വർഷങ്ങൾ കഴിഞ്ഞു 1966 ൽ അമേരിക്കൻ ബഹിരാകാശ യാത്രികൻ ആയ ബസ്സ് ആൽഡ്രിൻ തന്റെ ജമിനി 12 മിഷനിൽ വച്ച് എടുത്ത സെൽഫി ആണ് ആദ്യമായി സ്പേസിൽ വച്ച് എടുത്ത സെൽഫി ആയി കണക്കാക്കുന്നത് , ഇന്ന് നമുക്ക് സ്വന്തമായി ഒരു സെൽഫി ഡേ തന്നെ ഉണ്ട് .
സെൽഫി എന്ന വാക്ക് ഉത്ഭവിച്ചത് പിന്നെയും വർഷങ്ങൾ കഴിഞ്ഞു 2002 ൽ ആണ് , ആസ്ട്രേലിയക്കാരനായ' നാഥൻ ഹോപ് തന്റെ 21 മത്തെ പിറന്നാളിന് മുറിഞ്ഞ ചുണ്ടുമായി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് "sorry about the focus, it was a selfie" എന്നൊരു ക്യാപ്ഷനുമായിട്ടായിരുന്നു . അന്ന് തൊട്ടാണ് സെൽഫി എന്ന വാക്ക് ലോകം നെഞ്ചേറ്റിയത്.












Click it and Unblock the Notifications