Get Updates
Get notified of breaking news, exclusive insights, and must-see stories!

അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാം അച്ഛാ...കേരളത്തിന് വേണ്ടി വിതുമ്പി കുരുന്ന് ബാലൻ...വൈറലായി വീഡിയോ

മുംബൈ: കേരളം മഹാപ്രളയത്തിൽ നിന്നും കരകയറുകയാണ്. ഈ ഓണക്കാലം നമുക്ക് അതിജീവനത്തിന്റേതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നമുക്ക് പലരും കൈത്താങ്ങേകുന്നു. ദെവത്തിന്റെ സ്വന്തം നാടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് വിതുമ്പുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.‌

ഐ ആം മറാത്തി എന്ന ഫേസ് ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മലയാളമോ കേരളത്തെയോ ഈ കുട്ടിക്ക് അറിയാൻ വഴിയില്ല. പക്ഷെ ടിവിയിൽ മഹാപ്രളയത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഇവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ-എന്ന് പറഞ്ഞ് വിതുമ്പുന്ന കുട്ടിയെ ആണ് വീഡിയോയിൽ കാണുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പിതാവ് പറഞ്ഞ്കൊടുക്കുമ്പോളും അവൻ വിതുമ്പിക്കൊണ്ടിരിക്കുകയാണ്.

marati boy

സംവിധായിക അഞ്ജലി മേനോൻ തന്റെ ഫേസ് ബുക്ക് പേജിൽ ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും പരിശുദ്ധമായ വികാരം എന്ന അടിക്കുറിപ്പോടെയാണ് അഞ്ജലി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ കരുതലിന് നന്ദി അറിയിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+