'വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട'
ഇന്നത്തെ സിപിഎമ്മിന്റെ യുവ നേതാക്കളെ സംബന്ധിച്ച് കെആർ ഗൌരിയമ്മ തീക്ഷ്ണമായ ഒരു വിപ്ലവ ഓർമയാണ്. അവരുടെ യുവജന, വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ തീപ്പൊരി ചിതറിക്കുന്ന മുതിർന്ന നേതാവ്. എന്നാൽ പിന്നീട് ഗൌരിയമ്മ സിപിമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.
2006 ൽ ആദ്യമായി അരൂരിൽ ഗൌരിയമ്മയെ പരാജയപ്പെടുത്തിയതിന് ശേഷം എഎം ആരിഫ് നടത്തിയ പ്രതികരണങ്ങളിൽ, ആ ഉന്നത കമ്യൂണിസ്റ്റിനോടുള്ള എല്ലാ ബഹുമാനവും നിറഞ്ഞുനിന്നിരുന്നു. ഗൌരിയമ്മ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടുന്പോൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നു എംബി രാജേഷ്, ഓർമകൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്...

ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതം
നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി അവസാനിച്ചു.സമര നിർഭരവും ത്യാഗ സമ്പന്നവും സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. നമ്മുടെ കാലത്തെ ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതവും.

ആദ്യ കാഴ്ച
ഗൗരിയമ്മയെ ആദ്യം കാണുന്നത് 1987 ൽ പ്രീ-ഡിഗ്രി വിദ്യാർത്ഥിയായിരിക്കേ.ആലത്തൂരിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി ഗൗരിയമ്മ എത്തി. മന്ത്രി എന്ന നിലയിൽ ഔദ്യോഗിക പരിപാടികൾക്കെത്തിയ ഗൗരിയമ്മ എസ്എഫ്ഐ സമ്മേളനം നടക്കുന്നതറിഞ്ഞ് അങ്ങോട്ടു വന്നതാണ്. ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങളുമായാണ് ഞങ്ങൾ പ്രതിനിധികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഗൗരിയമ്മയെ സ്വീകരിച്ചത്.

വിപ്ലവ കേരളത്തിന്റെ വീരാംഗന
വേദിയിൽ നിന്ന് ചന്ദ്രബാബുവാണെന്നാണ് ഓർമ്മ- ''വിപ്ലവ കേരളത്തിൻ്റെ വീരാംഗന സ: ഗൗരിയമ്മയെ " അഭിവാദ്യം ചെയ്യാൻ ക്ഷണിച്ചു. ഒട്ടും അതിശയോക്തിയില്ലാത്ത വിശേഷണം. ആ വീരാംഗനയെ നേരിട്ടു കണ്ട്, ആ വ്യക്തിത്വത്തിൻ്റെ പ്രഭാവലയത്തിൽ മതിമറന്നിരുന്നതിനാലാവണം പ്രസംഗമൊന്നും ശ്രദ്ധിച്ചതേയില്ല. (അന്ന് എംഎൽഎയായിരുന്ന സ: മേഴ്സിക്കുട്ടിയമ്മയും വേദിയിലുണ്ടായിരുന്നത് ഓർക്കുന്നു.)

ഹൃദയത്തിൽ സൂക്ഷിച്ച ആദരവ്
ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതൃതലങ്ങളിലേക്ക് എത്തുമ്പോഴേക്ക് ഗൗരിയമ്മ വഴിമാറി സഞ്ചരിച്ചിരുന്നു.അതു കൊണ്ട് അടുത്തു പരിചയപ്പെടാൻ ഒരിക്കലും അവസരമുണ്ടായില്ല. വായിച്ചും കേട്ടു മറിഞ്ഞ ഗൗരിയമ്മയോടുള്ള ആദരവ് അന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ഗൗരിയമ്മയുടെ പ്രവചനാതീതമായ സ്വഭാവത്തിൻ്റെ സവിശേഷതകളെക്കുറിച്ച് ധാരാളം കേട്ടിരുന്നു. നിശ്ചയദാർഡ്യം, ഇഛാശക്തി, മുൻ കോപം, ഇതിനെല്ലാമിടയിലും വഴിഞ്ഞൊഴുകുന്ന സ്നേഹവും വാത്സല്യവും.

ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ
അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് ആദ്യമായി ഗൗരിയമ്മയെ നേരിട്ടു പരിചയപ്പെടുന്നത്. ഒരു പൊതുയോഗവേദിയിൽ വെച്ച്.ഞാൻ സ്വയം പരിചയപ്പെടുത്തി.അരികിലേക്ക് വിളിച്ച് കയ്യിൽ പിടിച്ച് കുടുംബത്തേക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ അന്വേഷിച്ചു. തുടങ്ങാറായപ്പോൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു "നീ ആദ്യം പ്രസംഗിച്ചോ .എനിക്ക് അധികം പറയാനൊന്നും വയ്യ."

വീണ്ടും വിപ്ലവ കേരളത്തിന്റെ വീരാംഗന
ആ വേദിയിൽ ഞാൻ തുടങ്ങിയത് "വിപ്ലവ കേരളത്തിൻ്റെ വീരാംഗന "എന്ന് ഗൗരിയമ്മയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു.
മക്കളില്ലാത്ത ഗൗരിയമ്മ ഒരിക്കൽ പറഞ്ഞത് പോലീസിൻ്റെ ലാത്തികൾക്ക് സന്താനോൽപ്പാദനശേഷിയുണ്ടായിരുന്നെങ്കിൽ എത്രയോ കുഞ്ഞുങ്ങൾക്ക് താൻ ജൻമംകൊടുത്തേനെ എന്നായിരുന്നു. അത്ര കൊടിയ മർദ്ദനങ്ങളേറ്റുവാങ്ങിയ, വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട.
ലാൽസലാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications