Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയലുകളിൽ ഒരു മുസ്ലീം ഉണ്ടോ? ദളിതനുണ്ടോ? തീരുമാനിക്കുന്നത് ഒരു 'ട്രയാങ്കിള്‍', വൈറലായി പ്രസംഗം

കോഴിക്കോട് : സീരിയലുകളില്‍ ന്യൂനപക്ഷത്തിന്റെ കഥകള്‍ ഇല്ലെന്ന് നടിയും ഇടതുപക്ഷ സഹയാത്രികയുമായ ഗായത്രി വര്‍ഷ. മലയാളത്തിലെ സീരിയലുകളില്‍ മുസ്ലീം കഥാപാത്രത്തെയോ ദളിതനെയോ കാണാനാകില്ലെന്നും ഗായത്രി പറഞ്ഞു. മീശമാധവന്‍ അടക്കമുളള നിരവധി സിനിമകളിലൂടെ ശ്രദ്ധേയയാണ് ഗായത്രി വര്‍ഷ. നവകേരള സദ്ദസ്സിന് മുന്നോടിയായി നാദാപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഗായത്രി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും ഗായത്രി നേരിടുന്നുണ്ട്.

ഗായത്രി വർഷയുടെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ: ഞാന്‍ അഭിനയിക്കുന്ന സീരിയല്‍ രംഗത്ത് ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ? 35-40 വിനോദ ചാനലുകള്‍ ഉണ്ട്. ഒരു ദിവസം 35-4ലധികം സീരിയലുകള്‍ നമ്മളെ കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു സീരിയലില്‍ ഒരു മുസല്‍മാന്‍ കഥാപാത്രം ഉണ്ടോ? ഒരു ചട്ടയും മുണ്ടും ഇട്ട അമ്മ കഥാപാത്രം ഉണ്ടോ? ഒരു പള്ളീലച്ചന്‍ ഉണ്ടോ? ഒരു മുല്ലാക്ക ഉണ്ടോ? ഒരു ദളിതനുണ്ടോ?

-Serial Actress Gayatri Varsha

മാറ് മുറിച്ച് കൊടുത്തിട്ട് തന്റെ നഗ്നത മറയ്ക്കാനുളള അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള്‍ പാട്ട് പാടുന്ന ഒരു പെണ്ണിനെ നമ്മള്‍ ടിവിയില്‍ കാണുന്നുണ്ടോ? എന്തുകൊണ്ടാണത്? അവരാരും കാണാന്‍ കൊള്ളില്ലേ?

തന്റെ തലമുറ സിനിമ കണ്ട് വളര്‍ന്ന കാലത്തെ ഏറ്റവും വലിയ സുന്ദരി ആരെന്ന് ചോദിച്ചാല്‍ സൂര്യ ആണെന്ന് പറയും. നല്ല കറുത്ത മേനിയഴകുളള നടി. ആദാമിന്റെ വാരിയെല്ലിലെ പടനായിക. ഇപ്പോഴത്തെ സീരിയയില്‍ അങ്ങനൊരു നായികയെ കാണുന്നുണ്ടോ. ഇപ്പോള്‍ സുന്ദരിയെന്ന് പറഞ്ഞ് ഒരു കറുത്ത പെണ്ണിനെ കൊണ്ട് വന്നപ്പോഴും വെളുപ്പിച്ചിട്ടാണ്. സവര്‍ണ മേധാവിത്വം തോന്നിക്കുന്ന തരത്തിലാണ്. ഇതൊന്നും വെറുതെയല്ല.

ഇതൊക്കെ തീരുമാനിക്കുന്നത് ഒരു ട്രയാങ്കിള്‍ ആണ്. 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുകള്‍. അവര്‍ക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോര്‍പ്പറേറ്റുകള്‍. അതിലെ രണ്ടോ മൂന്നോ കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും. റിലയന്‍സ് തീരുമാനിക്കും. അംബാനിയും അദാനിയും തീരുമാനിക്കും.വേണമെങ്കില്‍ ടാറ്റയും തീരുമാനിക്കും. ത്രികോണത്തിന്റെ ഒരു കോണ്‍ ഇതാണ്. മറ്റ് രണ്ട് കോണുകളേയും ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും സവര്‍ണ ഫാസിറ്റ് ഭരണകൂടം തീരുമാനിക്കും.

ഇതിന്റെ ഇടയിലെ ത്രികോണത്തില്‍ നമ്മള്‍ ചാനലുകളും അതിലെ വിഭവങ്ങളും മറ്റും കാണും. ഈ കോര്‍പ്പറേറ്റുകള്‍ ആണ് ചാനലുകള്‍ക്ക് പൈസ കൊടുക്കുന്നത്. രഹസ്യമായ ഓണര്‍ഷിപ്പ് ആണ്. സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്‍ ആണ് ഇത് കൊടുക്കുന്നത്. സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ വേണ്ടതെല്ലാം ചെയ്ത് കൊടുക്കും. നരേന്ദ്ര മോദിയുടെ ഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളഞ്ഞ് നില്‍ക്കും. അങ്ങനെ അവര്‍ക്ക് മുന്നിലേക്ക് വെച്ചു കൊടുത്തു നമ്മുടെ സാംസ്‌ക്കാരിക ലോകത്തേയും. എന്ത് കാണിക്കണം ടിവിയില്‍ എന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവ് ഇറക്കും, ഗായത്രി വര്‍ഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+