ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടാ... ഫോട്ടോ പോസിനിടെ വരനെ നോക്കുന്ന മമ്മൂട്ടി ചിത്രം വൈറല്‍
കൊച്ചി: ആകാര ഭംഗയില്‍ ഈ പ്രായത്തിലും മമ്മൂട്ടിയെ വെല്ലാന്‍ പോന്ന നടന്‍മാര്‍ സിനിമാ മേഖലയില്‍ ഇല്ല എന്ന് പറഞ്ഞാല്‍ ഒട്ടും കൂടിപ്പോകില്ല. അതുകൊണ്ടുതന്നെയാണ് ശക്തമായ കഥാപാത്രങ്ങള്‍ പലപ്പോഴും മമ്മൂട്ടിയെ തേടിയെത്തിയതും. ഇപ്പോള്‍ മമ്മൂട്ടി ഒരു വിവാഹ ചടങ്ങിന് എത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വധൂവരന്മാര്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അദ്ദേഹം.
തന്നേക്കാള്‍ പൊക്കമുള്ള വരനെ നോക്കുന്ന മമ്മൂട്ടി എന്ന രീതിയിലാണ് ചിത്രം വൈറലാകുന്നത്. നടന്‍ ഗിന്നസ് പക്രു ഉള്‍പ്പെടെയുള്ളവര്‍ ഫോട്ടോ പങ്കുവച്ചു. ഫോട്ടോയ്‌ക്കൊപ്പമുള്ള പക്രുവിന്റെ വാക്കുകളും ചിരി പടര്‍ത്തുന്നതാണ്....
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രമാണ് വൈറലായത്. വധുവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മമ്മൂട്ടിയുമുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോ എടുക്കുന്നതിനിടെ മമ്മൂട്ടി മുകളിലേക്ക് നോക്കുന്നതാണ് വൈറലായത്. വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മുന്‍ കായിക താരമായ ദില്‍ഷാദിന്റെയും സാറയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി എത്തിയത്. സെന്‍ട്രല്‍ എക്‌സൈസ് കസ്റ്റംസ് വകുപ്പില്‍ ജോലി നോക്കുകയാണ് ദില്‍ഷാദ് ഇപ്പോള്‍. കൊച്ചിയില്‍ വളരെ കെങ്കേമമായ ചടങ്ങായിരുന്നു നടന്നത്. വരന്റെ തൊട്ടടുത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ് മമ്മൂട്ടി തലപൊക്കി നോക്കുന്നത്.

ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടാ എന്നതാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ച രസകരമായ കമന്റ്. വേറെയും ഒട്ടേറെ കമന്റുകളുണ്ട്. തന്നേക്കാള്‍ ഉയരമുള്ള കല്യാണ പയ്യനെ നോക്കുന്ന മമ്മൂട്ടി എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. നടന്‍ ഗിന്നസ് പക്രുവും ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. എന്റെ കാഴ്ച്ച-''പ്പാടില്‍'' മമ്മൂക്കയും എന്നാണ് സ്‌മൈലിക്കൊപ്പമുള്ള പക്രുവിന്റെ വാക്കുകള്‍.












Click it and Unblock the Notifications