മോഹന്‍ലാലിന് കിയ ഇവി 6 സമ്മാനിച്ച് സുഹൃത്ത്; സുചിത്രയെ മുന്നിലിരുത്തി സ്‌റ്റൈലായി ലാലേട്ടന്‍
മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ പിറന്നാൾ ആണ് ഇന്ന്. 63ാം പിറന്നാളാണ് അദ്ദേഹം ഇന്ന് ആഘോഷിക്കുന്നത്. സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന് ആരാധകർ ആശംസകൊണ്ട് പൊതിയുകയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്ത് പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഒരു സമ്മാനം നൽകിയിരിക്കുകയാണ്. കിയ ഇലക്ട്രിക് കാർ ആണ് മോഹൻലാലിന്റെ സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു സമ്മാനിച്ചത്. മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ വെച്ചാണ് കിയ ഇവി 6 സമ്മാനിച്ചത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയും സുഹൃത്തുക്കളും ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ആണ് കിയയ ഇവി 6 വിപണിയിലെത്തിയത്. കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. 2 മോഡലുകളിലായാണ് ഈ വാഹനം വിപണയിൽ ലഭിക്കുക. വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ്.

വില. മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ - ജി എം പി) ആണ് കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിന്റെയും പിന്നിൽ. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഇവി 6ന് ഉണ്ട്.
എന്നാൽ ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ ആണ് കിയ എത്തിച്ചത്. സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. ഒറ്റത്തവണ ചാർജിൽ 708 കിലോമീറ്റർ വാഹനം സഞ്ചരിക്കും എന്നാണ് കിയ പറയുന്നത്. 350 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ 10 ൽ നിന്ന് 80 ശതമാനം ചാർജ് ആകാൻ കിയ കാറിന് 18 മിനിറ്റ് നേരം മാത്രം മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജ് ചെയ്യാൻ 73 മിനിറ്റാണ് വേണ്ടുന്നത്.












Click it and Unblock the Notifications