ഹാർദിക് പാണ്ഡെയുടെ ചിയർ ലീഡർ; കമോൺ ഹാർദിക്...; താരമായി വീണ്ടും കുഞ്ഞുസിവ
റാഞ്ചി: ഒടുവിൽ എന്റെ ചിയർ ലീഡറിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡെ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോയിലുള്ള കുഞ്ഞുതാരം മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ മുൻനായകൻ സാക്ഷാൽ ധോണിയുടെ മകൾ സിവ ധോണി.
അയർലന്റിനെതിരായ മത്സരത്തിൽ വെറും പത്ത് പന്തിൽ 32 റൺസ് നേടി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് യുവതാരം ഹാർദ്ദിക് പാണ്ഡെ. മത്സരത്തിനിടെ കമോൺ കമോൺ ഹാർദിക് എന്ന് വിളിച്ച് കൂവുന്ന സിവയാണ് വീഡിയോയിൽ ഉള്ളത്. ധോണിയുടെ ഭാര്യ സാക്ഷി സിംഗാണ് വീഡിയോ പകർത്തിയത്. എന്റെ ചിയർ ലീഡറിനെ ഞാൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് ഹാർദിക് പാണ്ഡെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
A post shared by Hardik Pandya (@hardikpandya93) on
അച്ഛനെപ്പോലെ തന്നെ ആരാധകർക്കിഷ്ടമാണ് മകൾ സിവയേയും. ഗ്രൗണ്ടിലും ഗാലറിയിലുമെല്ലാമായുള്ള സിവയുടെ കുട്ടിക്കുറുമ്പുകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാവറുണ്ട്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ എന്ന പാട്ട് പാടി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് കുഞ്ഞു സിവ.













Click it and Unblock the Notifications