'കൗതുകം കൊണ്ടാണ്, നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാ വിളിക്കുന്നത് ?';വൈറലായി റിയാസ് പങ്കിട്ട ചിത്രം
തിരുവനന്തപുരം; ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിണറായിക്കൊപ്പം റിയാസ് ഉള്ളതാണ് ചിത്രം.പിണറായിക്ക് പിന്നിലായാണ് റിയാസ് ചിത്രത്തിൽ നിൽക്കുന്നത്. അടിക്കുറിപ്പില്ലാതെയാണ് റിയാസ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.എന്നാൽ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.ചില കമന്റുകൾ നോക്കാം

എന്താണ് വിളിക്കുന്നത്
കൗതുകം കൊണ്ട് ചോദിക്കുന്നതാണ്. നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാ വിളിക്കുന്നത് ? എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.300 ഓളം റിയാക്ഷനുകളാണ് ഈ കമന്റിന് മാത്രം ലഭിച്ചത്.കേരളത്തിൻറെ മതേതര ത്തിൻറെ മാതൃകയാണ് രണ്ടാളും എന്നായിരുന്നു ഒരാൾ കുറിച്ചത്.

ചുവപ്പണിയട്ടെ
സഖാക്കൾ എന്നും കാപ്റ്റൻ എന്നും ചിലർ കുറിക്കുന്നുണ്ട്. നാളത്തെ പുലരി ചുവപ്പണിയുമെന്നും മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചും ചിലർ പോസ്റ്റിടുന്നുണ്ട്. അതേസമയം ചിത്രത്തിന് താഴെ വന്ന ട്രോളുകളും കുറവല്ല.

നാളെ മതിയാരുന്നല്ലോ
നാളെ മതിയാരുന്നല്ലോ ഈ പടം. തലകുനിച്ചു ഇറങ്ങുന്നത് നാളെ ഇട്ടിരുന്നേൽ കുറെ ലൈക് കിട്ടിയേനെ. വോട്ട് എന്തായാലും പോയി. ലൈക് എങ്കിലും തൂത്തു വാരായിരുന്നു, എന്നായിരുന്നു ഒരാളുടെ പരിഹാസം.

ട്രോളുകൾ
"തിരഞ്ഞെടുപ്പ് ഫലം: തലകുനിച്ച് പിണറായി"ഇങ്ങനെ ക്യാപ്ഷൻ വെച്ച് ഇടാനുള്ള ഫോട്ടോ മുൻകൂട്ടി തന്നതാണോ റിയാസ്?,കൂടെ തന്നെയുണ്ടായിക്കോളൂ. നാളെ 700 ന് മുകളിൽ പഞ്ചായത്തുകളിൽ ldf തോൽക്കുമ്പോൾ ബോധം കെടാതെ നോക്കണം ഇദ്ദേഹത്തെ എന്നിങ്ങനെ പോകുന്നു ട്രോളുകൾ.

ആദ്യമായല്ല
ഇതാദ്യമായല്ല പിണറായിയുടെ ചിത്രം റിയാസ് പങ്കുവെയ്ക്കുന്നത്. നേരത്തേ പിണറായിയുടെ വിവാഹവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റേയും ഭാര്യ കമലയുടേയും ഒരുമിച്ചുള്ള ചിത്രം റിയാസ് പങ്കുവെച്ചിരുന്നു. പോസ്റ്റ് അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Recommended Video

വിവാഹം നടന്നത്
ജൂൺ 15ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായത്. ക്ലിഫ് ഹൗസിൽ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്.












Click it and Unblock the Notifications