ജ്യൂസ് കുടിക്കരുതെന്ന് മുസ്ലീം മതപ്രഭാഷകന് റഹ്മത്തുള്ള ഖാസിമി... കാരണവും പറഞ്ഞു!!! ട്രോളും കാണാം
കോഴിക്കോട്: മുസ്ലീം മത പ്രഭാഷകനും ഇകെ സുന്നി വിഭാഗം നേതാവും ആണ് റഹ്മത്തുള്ള ഖാസിമി. അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം കൂടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
Recommended Video
ജ്യൂസ് കുടിക്കരുത് എന്നാണ് റഹ്മത്തുള്ള ഖാസിമി പറയുന്നത്. ജ്യൂസ് കൊണ്ടുവന്നത് ജൂതന്മാരാണ് എന്ന വിചിത്ര വാദവും ഖാസിമി ഉന്നയിക്കുന്നുണ്ട്. ലോകത്ത് പണ്ട് ജ്യൂസ് ഉണ്ടായിരുന്നില്ല, മിഡില്‍ ഈസ്റ്റില്‍ ജ്യൂസ് കൊണ്ടുവന്നത് ജൂതന്മാരാണ് എന്നാണ് ഖാസിമിയുടെ പക്ഷം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. കാണാം...

പഴവും വെള്ളവും
കുറേ തിന്നുക എന്നുള്ളതല്ല, തിന്നുന്നത് എന്ത് വേണം...? ചവച്ച് കഴിയ്ക്കണം. ജ്യൂസ് കുടിക്കരുത്... എന്തുകൊണ്ട്? പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല- ഇങ്ങനെയാണ് ഖാസിമിയുടെ വാക്കുകള്‍.
ജൂതന്മാര് ശത്രുക്കള്‍
ജ്യൂസ് (jews) എന്നൊരു വര്‍ഗ്ഗമുണ്ടല്ലോ... അവര്‍ നമ്മുടെ ശത്രുക്കളല്ലേ എന്നാണ് അടുത്ത ചോദ്യം. jews കൊണ്ടുവന്നതാണ് ജ്യൂസ് എന്ന വാദവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് ജ്യൂസ് കുടിക്കാന്‍ പാടില്ലെന്ന് വരെ പറയുന്നുണ്ട് ഖാസിമി.
ഇനി കുറച്ച് ട്രോളുകള്‍ കൂടി കാണാം...

ജൂതന് എബ്രഹാം എസ്ര!!!
സംഗതി, ഉള്ളില്‍ ജൂത പ്രേതം ആണെന്ന് എങ്ങനെ മനസ്സിലായി എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. കക്ഷി ചോദിച്ചത് ജ്യൂസ് ആയിരുന്നത്ര!

പാക്ക് ആയാലോ
ജ്യൂസ് കഴിക്കരുത്, ഫ്രൂട്സ് ചവച്ച് കഴിക്കണം എന്നാണല്ലോ ഖാസിമി പറയുന്നത്. അപ്പോള്‍ പിന്നെ റോജാ പാക്ക് കഴിയ്ക്കുന്നതില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലായിരിക്കും

പേര് മാറ്റിയാലോ
ഇനിയിപ്പോള്‍ ജ്യൂസ് എന്ന് പറയാന്‍ പോലും പറ്റാതെ വരുമോ ആവോ... മുഹബ്ബത്തിന്റെ മുന്തിരിച്ചാര് എന്നാക്കിയാല്‍ പ്രശ്നം ഉണ്ടാവില്ലായിരിക്കും!

മമ്മൂട്ടി പെട്ട്...
ജ്യൂസ് ജ്യൂസ് ജ്യൂസ്.. കുമ്മട്ടിക്കാ ജ്യൂസ്. മമ്മൂട്ടിക്കാ ക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്. അപ്പോള്‍ മമ്മൂട്ടിക്ക ആരായി... ജൂതനായി എന്ന് ഉസ്താദ് പറയും!

ദാ വരുന്നു ജൂതന്
കണ്ടോ കണ്ടോ... ജ്യൂസിനെ കുറിച്ച് പാട്ടും പാടി ഒരുത്തന് വരുന്നത് കണ്ടോ. ഇവനും ജൂതനായിരിക്കാന്‍ ആണ് സാധ്യത!

ബിലാലിന് മാറ്റമില്ല
ജ്യൂസ് ഇപ്പോള്‍ പഴയ ജ്യൂസ് അല്ല എന്ന് അറിയാം. പക്ഷേ, ബിലാല്‍ പഴേ ബിലാല്‍ തന്നെ ആണത്രെ. ഇനി എന്തൊക്കെ പറയേണ്ടി വരുമോ ആവോ!

അല്‍ ഫത്തലു
ജ്യൂസ് ജൂതന്മാരുടേതാണ്. അതുകൊണ്ട് നമ്മല് കുടിക്കരുത്. ഇനി ആരെങ്കിലും ജ്യൂസ് കുടിച്ചാല്‍, അവനെ അല്‍ ഫത്തലു! പത്തലുകൊണ്ട് കൊണ്ട് അടിക്കണമെന്ന്!

ഒരിക്കലും ചേരില്ല
പഴവും വെള്ളവും ഇങ്ങനെ ആണത്രെ. ഒരിക്കലും ചേരില്ല, ചേര്‍ക്കാന്‍ പാടില്ല. അപ്പോള്‍ പിന്നെ ജ്യൂസ് എന്നൊരു സാധനം തന്നെ ഈ ലോകത്ത് ഉണ്ടാകാന്‍ പാടില്ലായിരുന്നു!

സക്കീര്‍ ഭായ്...
ജ്യൂസ് കുടിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിയ്ക്ക്... ബട്ട്, ഐ കാന്‍! പറയുന്നത് ആരാണെന്ന് അറിയാമോ... ജൂതന്! അല്ലാതെ വേറെ ആര്‍ക്കും ഇപ്പോള്‍ അത് പറ്റില്ലല്ലോ!

ജ്യൂസ് വേണ്ടാട്ടോ...
എന്തൊക്കെ വന്നാലും വെള്ളം മാത്രം മതി എന്ന് പറഞ്ഞുപോകും. ജ്യൂസ് എന്നത് വലിയ പ്രശ്നമല്ലേ... കുടിച്ചാല്‍ അതിലും വലിയ പ്രശ്നം!

കൊറണ കണ്ടുപിടിച്ചത്...
കൊറോണ കണ്ടുപിടിച്ചത് ആരാണ് എന്നറിയാമോ... ഉസ്താനിനോട് ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും- അത് കോരോന് ആണ് എന്ന്! ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരെങ്കില് പിന്നെ സംശയിക്കുകയേ വേണ്ട...!

വാറ്റടിച്ചോ, ജ്യൂസ് വേണ്ട
ഇനിയിപ്പോള്‍ നാടന്‍ വാറ്റ് വരെ വേണമെങ്കില്‍ അടിച്ചോളാന്‍ പറഞ്ഞേക്കും. കാരണം അത് നാടന്‍ ആണല്ലോ... ജൂതന്മാര് കൊണ്ടുവന്നതല്ലല്ലോ!

ഷേക്ക് കുടിക്കാം
ജ്യൂസ് മാത്രമേ കുടിക്കാന്‍ പാടില്ലാത്തതായി ഉള്ളൂ. അത് ജൂതന്മാരുടെ ആണ്. എന്നാല്‍ ഷേക്ക് കുടിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല, അത് ഷേക്കന്മാരുടെ ആണ്!

ചാറ് മതി
ഇനിയിപ്പോള്‍ ചാറിനൊക്കെ ഭയങ്കര ഡിമാന്‍ഡ് ആകും. ജ്യൂസ് എന്ന് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ. ചാറ് പിഴിഞ്ഞെടുത്ത് തരാന്‍ പറഞ്ഞാല്‍ പ്രശ്നമില്ലല്ലോ!

ഇതിപ്പോ...
ഇത്രേം വലിയ പ്രസംഗമൊക്കെ നടത്തി വീട്ടിലേക്ക് ചെന്നപ്പോള്‍ ഭാര്യ അതാ ജ്യൂസുമായി വന്ന് നില്ക്കുന്നു. അനക്ക് മരിക്കണ്ടേ പെണ്ണേ എന്നൊരു ഒറ്റ ചോദ്യമായിരുന്നത്രെ!

അതും പ്രശ്നമാകുമോ
നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴവും ആപ്പിളും കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാല്‍ കുഴപ്പമുണ്ടാകുമോ എന്നാണത്രെ ഒരു ദീനി യുവാവിന്റെ സംശയം. ഉസ്താദ് അത് തീര്ത്തുകൊടുക്കുമായിരിക്കും!

ഒരു ജ്യൂസിന്റെ പേര്...
ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഒരു ജ്യൂസിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ എന്ത് പറയും.... ബെഞ്ചമിന്‍ നെതന്യാഹു എന്ന് പറയും! അല്ലെങ്കില്‍ സുക്കര്‍ബര്‍ഗ് എന്നായാലും മതി!

ജ്യൂസ് വേണ്ട...
ഒരു മാങ്ങ എടുത്ത്, കഷ്ണങ്ങളായി മുറിച്ച്, ആ മിക്സിയില്‍ ഇട്ട് അടിച്ച് തന്നാല്‍ മതി. പക്ഷേ, ജ്യൂസ് വേണ്ട... അത് കഴിക്കാന്‍ പാടില്ല!

കുടുങ്ങിപ്പോകും
ഉസ്താദിന്റെ കടുത്ത അനുയായി ആയ ജ്യൂസ് കട നടത്തുന്ന മൊല്ലാക്ക ഒരു വണ്ടീം വിളിച്ച് അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ബാക്കിയെല്ലാം വരുന്നിടത്ത് വച്ച് കാണാം..

മില്‍ക്കീ 'ബാര്‍' കഴിക്കല്ലേ
ഈ കണക്കിനാണെങ്കില്‍ മില്ക്കീബാറും കഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം മിക്കീ ബാറിലെ ബാറില്‍ അല്ലെ മദ്യം കൊടുക്കുന്നത്. അത് വലിയ പ്രശ്നം ആകും

പാടില്ല, പാടില്ല
മുഹബ്ബത്തിന്റെ മുന്തിരിച്ചാറുമായി പെരുന്നാള്‍ ആശംസ വന്നതായിരുന്നു. ഓടിച്ചുകളഞ്ഞില്ലേ ഉസ്താദ്.... ജ്യൂസ് കൊണ്ടുവന്നത് ജൂതന്മാരല്ലേ!
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications