ആ ആഗ്രഹം നിറവേറ്റി, അർജുൻ ആയിമാറി നിവ്യ; മേയ്ക്ക് ഓവർ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ
മലയാളികളുടെ മനസ്സിൽ നോവായി ബാക്കിനിൽക്കുകയാണ് ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. 72ാം ദിവസമാണ് അർജുന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്. ഒരുപാട് ആഗ്രഹങ്ങൾ പാതിവഴിയിൽ നിർത്തിയാണ് ലോറി ഡ്രൈവർ ആയ അർജുൻ വിടപറഞ്ഞത്. അവസാനമായി ആ മുഖം കാണാനുള്ള ഭാഗ്യം ഭാര്യയ്‌ക്കോ മകനോ അമ്മയ്‌ക്കോ സഹോദരങ്ങൾക്കോ ലഭിച്ചില്ല.
എന്നാൽ അർജുന്റെ മുഖം ഒരിക്കൽക്കൂടി കാണാനുള്ള അപൂർവ നിമിഷം അർജുനെ സ്‌നേഹിക്കുന്നവർക്കും കുടുംബത്തിനും കിട്ടി. കേച്ചേരി ആളൂർ സ്വദേശിയായ നിവ്യ വിനീഷിലൂടെയാണ് ആ ഭാഗ്യം ഉണ്ടായത്. മേയ്ക്കപ്പിലൂടെയാണ് നിവ്യ അർജുനായി മാറിയത്. ഇതിന് മുൻപും നിവ്യ ചെയ്ത രൂപ മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

pc: NivyaVineesh/ Instagram
തന്റെ ഇൻസ്റ്റഗ്രാം പേജിൽ മേയ്ക്കപ്പ് ചെയ്ത് രൂപ മാറ്റം വരുത്ത വീഡിയോസ് നിവ്യ പങ്കുവെയ്ക്കാറുണ്ട്. അർജുന്റെ ഫേസ് ചെയ്യുമോ എന്ന് അഭ്യർത്ഥിച്ച് നിവ്യയുടെ പേജിൽ നിരവധി കമന്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിവ്യ അർജുന്റെ ഫേസ് ചെയ്തത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അർജുന്റെ കുടുംബം നിവ്യയെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ശരിക്കും അർജുനെ പോലെ തന്നെയുണ്ട് കാണാൻ എന്നാണ് എല്ലാവരും പറയുന്നത്.
ജൂലായ് 16 ന് ആയിരുന്നു കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതാവുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായിരുന്നു, പല ഘട്ടങ്ങളായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ തിരച്ചിലിലാണ് ലോറിയും അർജുനേയും കണ്ടെത്തിയത്. സെപ്റ്റംബർ 25 നാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ ആയിരുന്നു മൃതദേഹം.
രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അർജുനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നു. രണ്ട് മാസം ആയപ്പോഴും വെറുതെയാണെങ്കിൽ അർജുൻ ജീവനോട് തന്നെ വരുമെന്ന് പ്രതീക്ഷിക്കാനായിരുന്നു എല്ലാവർക്കും ഇഷ്ടം. എന്നാൽ കാത്തരിപ്പ് വിഫലമായി. ജീവനറ്റ ശരീരമാണ് ലഭിച്ചത്.
ഗംഗാവലിയിൽ അർജുനെ ഉപേക്ഷിച്ച് തിരിച്ചുവരില്ലെന്ന കാര്യം താൻ ഉറപ്പിച്ചിരുന്നുവെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫും പറഞ്ഞിരുന്നു. രണ്ടര മാസക്കാലത്തിന് ശേഷം ജീവനില്ലാതെ അർജുൻ നാട്ടിലേക്ക തിരിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയ. കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ അർജുൻ അന്ത്യവിശ്രമം കൊള്ളുകയാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications