Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ഞരമ്പ് രോഗിയായ പോലീസുകാരന്‍റെ സ്പര്‍ശന രസങ്ങള്‍! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Recommended Video

cmsvideo
    നടുറോഡില്‍ നിയമപാലകന്റെ സ്പര്‍ശനസുഖ ലീലകള്‍ | Feature Video | Oneindia Malayalam

    വേലി തന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി. കേരള പോലീസിന് അപമാനമായി മാറുന്ന പോലീസുകാരന്‍റെ വിക്രിയ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

    ട്രാഫിക് സുരക്ഷയ്ക്കായി നില്‍ക്കുന്നതിനിടെയാണ് തന്‍റെ സമീപത്ത് കൂടി കടന്നു പോകുന്ന സ്ത്രീകളുടെ പിന്‍ഭാഗത്ത് അറിയാതെ മട്ടില്‍ ഈ പോലീസുകാരന്‍ സ്പര്‍ശിക്കുന്നത്. ഇയാളുടെ 'സ്പര്‍ശന' വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

     കൊച്ചിയില്‍

    കൊച്ചിയില്‍

    കൊച്ചിയില്‍ തേവര ലൂര്‍ദ്ദ് പള്ളിക്ക് മുന്നില്‍ നില്‍ക്കുന്ന പോലീസുകാരനാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത്. 18.9.2018 ല്‍ കൊച്ചിയില്‍ ലൂര്‍ദ്ദ് പള്ളിക്ക് മുന്നില്‍ പോലീസുകാരന്‍റെ സ്പര്‍ശനരസങ്ങള്‍ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

     കടന്നു പിടിക്കുന്നു

    കടന്നു പിടിക്കുന്നു

    റോഡിലൂടെ കടന്ന് പോകുന്ന സ്ത്രീകളേയും കുട്ടികളേയുമെല്ലാം പിന്‍ഭാഗം ഇയാള്‍ സ്പര്‍ശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അറിയാത്ത ഭാവത്തില്‍ കൈകള്‍ വീശി സ്പര്‍ശിക്കുകയാണ്.

     കൂസലില്ല

    കൂസലില്ല

    ചിലര്‍ ഇയാളെ തിരിഞ്ഞ് നോക്കുന്നുണ്ട്. എന്നാല്‍ അതൊന്നും മൈന്‍റ് ചെയ്യാതെ അടുത്ത ആള്‍ക്കായി കാത്തിരിക്കുകയാണ് ഇയാള്‍. സംഭവത്തിന്‍റെ വീഡിയോ ഇതുവരെ 25000 ല്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു.

     ഞരമ്പ് രോഗി

    ഞരമ്പ് രോഗി

    സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി പോലീസ് വകുപ്പ് രംഗത്തെത്തി. ഞെരമ്പ് രോഗിയായ പോലീസുകാരന്‍ ഹോം ഗാര്‍ഡ് ആണെന്നാണ് വിശദീകരണം.

     നടപടി

    നടപടി

    ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

    വീഡിയോ വൈറല്‍

    വീഡിയോയുടെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+