'പൂക്കി' മാത്രമല്ല, 2025 ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ലാങ് വേഡുകൾ ഇതൊക്കെയാണ്
മില്ലേനിയലുകൾ അടക്കമുള്ളവരെ ഈ വർഷം കുഴപ്പിച്ച വാക്കുകളിൽ ഒന്ന് 'പൂക്കി'ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ജെൻസികൾ സോഷ്യൽ മീഡിയയിൽ ആധിപത്യം തീർത്തതോടെ പൂക്കിയടക്കമുള്ള ജെൻസി വാക്കുകൾ അറിഞ്ഞില്ലെങ്കിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
അതുകൊണ്ട് തന്നെ ഈ വാക്കുകളുടെയൊക്കെ യഥാർത്ഥ അർത്ഥം തേടി ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗൂഗിളിനെ ആശ്രയിച്ചിട്ടുണ്ട്. 'പൂക്കി', 'നോൺസ്', 'ഇൻസെൽ' തുടങ്ങിയ വാക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ദൈനംദിന ഭാഷയിൽ പതിവില്ലാത്തവ ആയതിനാൽ ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞവയും ഇതൊക്കെ തന്നെ.

'പൂക്കി'യെ കുറിച്ച്
സുഹൃത്തുക്കൾ, പ്രണയിതാക്കൾ, ബ്രാൻഡുകൾ എന്നിങ്ങനെ പലരും പൂക്കി വ്യാപാകമായി ഉപയോഗിച്ചിരുന്നു. എന്നിട്ടും മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിലാണ് 'പൂക്കി' എന്ന് കൂടുതൽ തിരഞ്ഞത്. 'പൂക്കി' അടിസ്ഥാനപരമായി ഒരു വാത്സല്യവാക്കാണ്. മധുരമുള്ള, ഭംഗിയുള്ള, സ്നേഹസമ്പന്നമായ ഒരാളെയോ ഒന്നിനെയോ വിശേഷിപ്പിക്കാനാണ് പൂക്കി ഉപയോഗിക്കുന്നത്.
'ഹണി', 'സ്വീറ്റ്ഹാർട്ട്', 'ബേബി' എന്നിവയ്ക്ക് സമാനമായ ഈ വാക്ക്, പ്രണയ പങ്കാളിയോടോ, വളർത്തുമൃഗത്തോടോ, കുടുംബാംഗത്തോടോ ഉള്ള ആഴത്തിലുള്ള വാത്സല്യം പ്രകടിപ്പിക്കാനായി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ പൂക്കി തന്നെയാണ് ഇത്തവണ സോഷ്യൽ ലോകം ഭരിച്ചത് എന്ന് വേണമെങ്കിൽ പറയാം.
'നോൺസ്': നിഗൂഢമായ കമ്പ്യൂട്ടിങ് പദം
ഈ വർഷം നോൺസും ഗൂഗിളിൽ കൂടുതലായി തിരഞ്ഞ വാക്കാണ്. ക്രിപ്‌റ്റോകറൻസിയുമായും ബിറ്റ്‌കോയിനുമായും ഈ വാക്കിന് ബന്ധമുണ്ട്. 'നോൺസ്' എന്നത് "Number Once" അഥവാ 'ഒറ്റത്തവണ ഉപയോഗിക്കുന്ന സംഖ്യ' എന്നതാണ് അർത്ഥം. കമ്പ്യൂട്ടിങ്, പ്രത്യേകിച്ച് ക്രിപ്‌റ്റോഗ്രഫി, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ എന്നിവയിൽ, ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ഒരു സംഖ്യയാണ് നോൺസ്. പലപ്പോഴും റാൻഡം നമ്പറായ ഇത് ചിലപ്പോൾ ടൈംസ്റ്റാമ്പിനൊപ്പം ഉപയോഗിക്കുന്നു. ആശയവിനിമയങ്ങളും പ്രക്രിയകളും ഒരിക്കൽ മാത്രം നടക്കുന്നുവെന്ന് ഉറപ്പാക്കാനും 'റീപ്ലേ അറ്റാക്കുകൾ' തടയാനും ഇത് സഹായിക്കുന്നു.
'ഇൻസെൽ
'ഇൻവോളണ്ടറി സെലിബേറ്റ്' (involuntary celibate) എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇൻസെൽ'. ലൈംഗികബന്ധം ആഗ്രഹിച്ചിട്ടും പങ്കാളിയെ കണ്ടെത്താൻ കഴിയാത്ത ഒരാളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പദം പ്രധാനമായും ഇന്റർനെറ്റിൽ ഉപയോഗിക്കുന്നത്, പങ്കാളികളെ ലഭിക്കാത്തതിലെ നിരാശ കാരണം സ്ത്രീകളോട് ശത്രുതയോ വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കുന്ന (പലപ്പോഴും പുരുഷന്മാരെ) ആളുകളെയാണ്. ഈ വാക്ക് സ്ത്രീവിരുദ്ധ മനോഭാവങ്ങളെയാണ് പൊതുവെ കുറിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications